BREAKING NEWS

മാതൃകയാകേണ്ടവർതന്നെ കുറ്റവാളികൾ, വിദ്യാർഥികൾ വേദന കൊണ്ട് പുളയുമ്പോൾ പ്രതികൾ ആനന്ദം കണ്ടെത്തി, വിദ്യാർഥികൾ മാത്രം കുറ്റക്കാർ, ഹോസ്റ്റൽ വാർഡനോ മറ്റുള്ളവരോ അറിഞ്ഞിട്ടില്ല- നഴ്സിങ് കോളേജിലെ റാ​ഗിങ് അതിക്രൂരമെന്ന് കുറ്റപത്രം

· · 1 min read
Share: Copied!

കോട്ടയം: നഴ്സിങ് കോളജ് ഹോസ്റ്റലിൽ നടന്ന റാഗിങ്ങ് അതിക്രൂരമെന്ന് കുറ്റപത്രം. ആതുര സേവന രംഗത്ത് മാതൃകയാകേണ്ടവരാണ് പ്രതികളായവരെന്നും അവർ നടത്തിയത് കൊടിയ പീഡനമാണെന്നും കുറ്റപത്രത്തിൽ പറയുന്നു. വേദന കൊണ്ട് വിദ്യാർഥികൾ പുളയുമ്പോൾ പ്രതികൾ അതിൽ ആനന്ദം കണ്ടെത്തിയെന്നും ഇരകളായവരിൽ നിന്ന് മദ്യപിക്കാനായി നിരന്തരം പ്രതികൾ പണം ആവശ്യപ്പെട്ടിരുന്നു എന്നും കുറ്റപത്രത്തിൽ ആരോപിക്കുന്നു.

ഷമിയുടെ സഹോദരിയും ഭർത്താവും യുപി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അം​ഗങ്ങൾ, 2021 മുതൽ ഇതുവരെ ബാങ്കിൽ കൂലിയായി വന്നിട്ടുള്ളത് 70,000 രൂപ, സഹോദരിയുടെ ഭർതൃ മാതാവ് ഗ്രാമാധ്യക്ഷ

പ്രതികൾ നടത്തിയതു കോളെജിൽ പ്രവേശന സമയത്ത് വിദ്യാർഥികൾ നൽകിയ ആന്റി റാഗിങ്ങുമായി ബന്ധപ്പെട്ട സത്യവാങ്മൂലത്തിന്റെ ലംഘനമാണ് കൊടിയ പീഡനമെന്നും പ്രതികൾ കഴിഞ്ഞ നവംബർ മാസം മുതൽ റാഗിങ് നടത്തിയെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു.

ലഹരി കേസ് പ്രതിയുടെ ആക്രമണത്തിൽ പൂജപ്പുര എസ് ഐക്ക് കുത്തേറ്റു

അതേസമയം പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ വിദ്യാർഥികൾ മാത്രമാണ് പ്രതികൾ. മുൻപും റാഗിങ് നടത്തിയിട്ടുണ്ടെങ്കിലും ഹോസ്റ്റൽ വാർഡൻ അടക്കം മറ്റാരും അത് അറിഞ്ഞിരുന്നില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു. പ്രതികൾ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനയും പോലീസ് നടത്തിയിരുന്നു. ഇതും കുറ്റപത്രത്തോടൊപ്പം സമർപ്പിക്കും.

BREAKING NEWS
ഡൽഹിയിൽ വീണ്ടും ദുരന്തം!! പഴയ കെട്ടിടത്തിനു മുകളിൽ വീണ്ടും നിർമാണത്തിനു ശ്രമം, പുതിയ സ്ലാബ് തകർന്നതോടെ താഴെയുള്ള നിലയും ഇടിഞ്ഞു ദേഹത്തു വീണു, അച്ഛനും മകനും ദാരുണാന്ത്യം, മൃതദേഹം പുറത്തെത്തിച്ചത് 14 മണിക്കൂർ നീണ്ട പരിശ്രമത്തിനിടെ
26 Oct 2026
BREAKING NEWS
വിവാഹം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, വീഡിയോ കോള്‍ ചെയ്ത് സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി, പിന്നാലെ 29കാരി തൂങ്ങിമരിച്ചു
26 Oct 2026
BREAKING NEWS
സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ വാക്പോര്; ’ആരെ നോക്കി സംസാരിക്കണം? പ്രതിപക്ഷത്തെയോ?’എന്ന് പിണറായി; മറ്റാരെയും നോക്കേണ്ട, എന്നെ നോക്കി സംസാരിക്കൂ എന്ന് സ്പീക്കർ
26 Oct 2026
BREAKING NEWS
’’ഒരു സെക്കൻഡ് വൈകിയിരുന്നെങ്കിൽ അതൊരു വലിയ ദുരന്തമായേനെ; ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല, പിന്നീടാണ് അപകടത്തിന്റെ വ്യാപ്തി ബോധ്യപ്പെട്ടത്’’; മന്ത്രി മോൻസ് ജോസഫിന്റെ കാറിനു മുന്നിലേക്ക് വൈദ്യുതത്തൂണുകൾ വീണു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
26 Oct 2026