കാസര്‍കോട്: ബലാത്സംഗ കേസില്‍ ഒളിവിലായിരുന്ന യുവാവിനെ 11 വര്‍ഷത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. ചെമ്മനാട്ടെ അബ്ദുള്‍ ഷഹിലിനെയാണ് (38) വിദ്യാനഗര്‍ പോലീസ് ലഖ്‌നൗവില്‍ പിടികൂടിയത്.
തിരിച്ചറിയല്‍ കാര്‍ഡും മറ്റും തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ഫ്‌ളാറ്റില്‍ എത്തിച്ച് അതിജീവിതയെ മൂന്നുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത കേസിലെ രണ്ടാം പ്രതിയാണ് പിടിയിലായത്. 2014-ല്‍ ആലംപാടിയിലെ ഫ്‌ളാറ്റിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
11 വര്‍ഷത്തോളം ഗള്‍ഫിലായിരുന്നു. വിചാരണവേളയില്‍ കോടതിയില്‍ ഹാജരായില്ല. പ്രതിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിനിടെയാണ് വിമാനത്താവളത്തില്‍ പോലീസ് പിടിച്ചത്.


















































