BREAKING NEWS

പ്രണയബന്ധത്തെ എതിര്‍ത്തു, സഹോദരിയെ 84 തവണ കത്തികൊണ്ട് കുത്തി അമ്മയ്ക്ക് സര്‍പ്രൈസൊരുക്കി മകന്‍, പിന്നാലെ അമ്മയ്ക്ക് നേരെയും ആക്രമണം, യുവാവ് അറസ്റ്റില്‍

· · 1 min read
Share: Copied!

മൊറാദാബാദ്: ഉത്തർപ്രദേശിലെ മൊറാദാബാദിൽ നിന്നുള്ള എഞ്ചിനീയറായ ഹർദിക് ജോലിസ്ഥലത്ത് അമ്മ നീലിമയെ സന്ദർശിച്ച ശേഷം പറഞ്ഞു, ‘വരൂ നമുക്ക് വീട്ടിൽ പോകാം, ഒരു സർപ്രൈസുണ്ട്’. അതൊരു മാരകമായ സർപ്രൈസ് ആയിരുന്നു. വീട്ടിലെത്തിയപ്പോൾ നീലിമ കണ്ടത് മകൾ ഹിമാഷിക രക്തത്തിൽ കുളിച്ച് കിടക്കുന്നതാണ്.

ഇത് കണ്ട അലറിവിളിച്ച നീലിമയേയും ഹർദിക് ആക്രമിച്ചു. ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട ഒരു സ്ത്രീയുമായി പ്രണയത്തിലായ പ്രതി, ബന്ധം തകരാൻ കാരണം തന്റെ അമ്മയും സഹോദരിയുമാണെന്ന് വിശ്വസിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇതിന്റെ ദേഷ്യം ഒടുവിൽ ക്രൂരമായ ആക്രമണമായി മാറി, അത് കുടുംബത്തെ തകർത്തു. കുറച്ചുകാലമായി ഗുരുഗ്രാമിൽ എൻജിനീയർമാരായി ജോലി ചെയ്തു വരികയായിരുന്ന ഹർദിക്കും ഹിമാൻഷികയും. ഇരട്ടകളാണ് ഇവരും. ഹിമാഷിക എം.ബി.എ പഠനവും നടത്തിയിരുന്നു.

ഹാർദിക് ഒന്നര വർഷം മുൻപ് വരെ ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്നെങ്കിലും പിന്നീട് ജോലി ഉപേക്ഷിച്ചു. പിന്നീട് സാമൂഹിക മാധ്യമങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അടുത്ത കാലത്തായി ഹർദിക്കിന്റെ പെരുമാറ്റത്തിൽ മാറ്റമുണ്ടെന്ന് കുടുംബം പറയുന്നു. രാത്രി വൈകുവോളം അയാൾ മൊബൈൽ ഫോണിൽ ചാറ്റ് ചെയ്തിരിക്കുമെന്നാണ് കുടുംബം പറയുന്നത്. പോലീസ് അന്വേഷണത്തിൽ, ഹർദിക് പുണെയിൽ നിന്നുള്ള ഒരു സ്ത്രീയുമായി സോഷ്യൽ മീഡിയ വഴി സൗഹൃദം സ്ഥാപിക്കുകയും അവരെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയും ചെയ്തിരുന്നുവെന്നും കണ്ടെത്തി. ഇതിനെ സഹോദരിയും അമ്മയും എതിർത്തിരുന്നു. ഈ ബന്ധം പിന്നീട് തകരുകയും ചെയ്തു.

മാർച്ച് 6-ന് വൈകുന്നേരം ഇതുമായി ബന്ധപ്പെട്ട് സഹോദരങ്ങൾ തമ്മിൽ ചർച്ച നടന്നു, അത് ഒരു വാഗ്വാദമായി മാറുകയും ചെയ്തു.

തർക്കത്തിനിടെ ദേഷ്യത്തിൽ ഹർദിക് കത്തി എടുത്ത് സഹോദരിയെ ആക്രമിച്ചു. പരിക്കേറ്റ ഹിമാഷിക മരിക്കുകയും ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം ഹിമാഷികയുടെ ശരീരത്തിൽ 84 കുത്തേറ്റ പാടുകൾ കണ്ടെത്തി.

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026