BREAKING NEWS

തിരിച്ചറിയല്‍ കാര്‍ഡ് ശരിയാക്കിതരാമെന്ന് പറഞ്ഞ് യുവതിയെ ഫ്ലാറ്റിലെത്തിച്ചു, പിന്നാലെ കൂട്ട ബലാത്സംഗം, 11 വര്‍ഷത്തിനുശേഷം പ്രതി പിടിയില്‍

· · 1 min read
Share: Copied!

കാസര്‍കോട്: ബലാത്സംഗ കേസില്‍ ഒളിവിലായിരുന്ന യുവാവിനെ 11 വര്‍ഷത്തിന് ശേഷം  പോലീസ് അറസ്റ്റ് ചെയ്തു. ചെമ്മനാട്ടെ അബ്ദുള്‍ ഷഹിലിനെയാണ് (38) വിദ്യാനഗര്‍ പോലീസ് ലഖ്‌നൗവില്‍ പിടികൂടിയത്.

തിരിച്ചറിയല്‍ കാര്‍ഡും മറ്റും തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ഫ്‌ളാറ്റില്‍ എത്തിച്ച് അതിജീവിതയെ മൂന്നുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത കേസിലെ രണ്ടാം പ്രതിയാണ് പിടിയിലായത്. 2014-ല്‍ ആലംപാടിയിലെ ഫ്‌ളാറ്റിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

11 വര്‍ഷത്തോളം ഗള്‍ഫിലായിരുന്നു. വിചാരണവേളയില്‍ കോടതിയില്‍ ഹാജരായില്ല. പ്രതിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിനിടെയാണ് വിമാനത്താവളത്തില്‍ പോലീസ് പിടിച്ചത്.

BREAKING NEWS
മഹാരാജാസിലെ ബിരുദദാനച്ചടങ്ങ് അലങ്കോലമായി, മന്ത്രി പങ്കെടുക്കുന്ന പരിപാടി നടക്കുന്ന സ്ഥലത്തെത്തി നേരിട്ട് കണ്ട് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി ഒന്നാം റാങ്കുകാരി, റോജി എം. ജോണിനെ തിരിച്ചയച്ച സംഭവത്തിൽ 40 പേർക്കെതിരെ കേസ്, വിദ്യാർഥികൾ ചോദ്യങ്ങൾ ചോദിക്കുക മാത്രമാണ് ചെയ്തത്- എം.വി ഗോവിന്ദൻ
31 Oct 2026
BREAKING NEWS
‘ഓർമ്മയിലെ ഇന്ദിര’ - ഇന്ദിരാഗാന്ധിയുടെ ജീവിതവും രാഷ്ട്രീയ ഇടപെടലുകളും ചർച്ചയായി; ജിദ്ദയിൽ ഒ.ഐ.സി.സിയുടെ പ്രത്യേക പരിപാടി
31 Oct 2026
BREAKING NEWS
ബൈക്ക് കാറിലിടിച്ചു, ചോദ്യം ചെയ്ത കുടുംബത്തെ മദ്യ ലഹരിയില്‍ ആക്രമിച്ച് പൊലീസുകാരന്‍, ഒരാള്‍ക്ക് പരിക്ക്
31 Oct 2026
BREAKING NEWS
പതിനാറുകാരന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തശ്ശൻ മരിച്ചു; 10 വയസ്സുകാരിയായ കൊച്ചുമകളെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 65 കാരന് മകളുടെ മകന്റെ കുത്തേറ്റത്
31 Oct 2026