തൊടുപുഴ: ഇടുക്കി തൊടുപുഴയിൽ ലേഡീസ് ഹോസ്റ്റലിനുള്ളിൽ വനിതകളെ അതിക്രമിക്കാൻ ശ്രമിച്ച പ്രതി പൊലീസ് പിടിയിൽ. അറക്കുളം സ്വദേശി അഖിൽ പി രഘു ആണ് പിടിയിലായത്.
മുട്ടം, പൂമാല ലേഡിസ് ഹോസ്റ്റലുകളിലും പ്രതി നേരത്തെ കയറിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. തൊടുപുഴയിലെ ലേഡിസ് ഹോസ്റ്റലിന്റെ മതിൽ പ്രതി ചാടികടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പൈപ്പില്‍ വലിഞ്ഞ് കയറിയാണ് പ്രതി ഹോസ്റ്റലിലേക്ക് കടക്കാന്‍ ശ്രമിച്ചത്.
സ്ത്രീകള്‍ ബഹളം വച്ചതോടെ ഇയാള്‍ ഓടിരക്ഷപെടാന്‍ ശ്രമിച്ചു. നിരവധി തവണ ഹോസ്റ്റലുകളില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ പിടിയിലായിരുന്നു.
















































