BREAKING NEWS

‘അയാം വെരി ഹാപ്പി’; ‘ആദ്യമായാണ് അരിവാൾ ചുറ്റിക നക്ഷത്രത്തിൽ നിന്ന് മാറി കുത്തുന്നത്; ഒറ്റപ്പാലത്ത് യുഡിഎഫിന്റെ വിജയം ഉറപ്പ്; എൽഡിഎഫിന് പരാജയ ഭീതി നന്നായുണ്ട്‘-പി കെ ശശി

· · 1 min read
Share: Copied!

ഒറ്റപ്പാലം: ഒറ്റപ്പാലത്ത് യുഡിഎഫിന്റെ വിജയം ഉറപ്പെന്ന് പി കെ ശശി. കുടുംബത്തോടൊപ്പം ശ്രീകൃഷ്ണപുരം കുക്കിലിയാട് എസ് വി എ യുപി സ്കൂളിൽ എത്തിയാണ് പി കെ ശശി വോട്ട് ചെയ്തത്. വോട്ട് രേഖപ്പെടുത്തിയ ശേഷം ‘അയാം വെരി ഹാപ്പി’ എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ആദ്യമായാണ് അരിവാൾ ചുറ്റിക നക്ഷത്രത്തിൽ നിന്ന് മാറി വോട്ട് ചെയ്യുന്നതെന്നും ഒറ്റപ്പാലത്ത് യുഡിഎഫ് ജയം ഉറപ്പാണെന്നും എൽഡിഎഫിന് പരാജയ ഭീതിയാണെന്നും പി കെ ശശി മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിൽ വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മൂന്ന് മണിക്കൂറിൽ 16.26 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മിക്ക ബൂത്തിലും വോട്ടർമാരുടെ നിരയാണ്. അതേസമയം, അൻപതോളം ബൂത്തുകളിൽ വോട്ടിങ് യന്ത്രം പണിമുടക്കി. മിക്കയിടത്തും പ്രശ്നം പരിഹരിച്ചു. തിരുവനന്തപുരം പോത്തൻകോട് തിരുവള്ളൂർ ബൂത്തിലും ആലുംമൂട് ബുത്തിലും വോട്ടിംഗ് വൈകി. കോഴിക്കോട് വളയത്തും ഉടുമ്പൻ ചോലയിൽ മൂന്ന് ബൂത്തുകളിലും യന്ത്ര തകരാർ ഉണ്ടായി. ചാത്തന്നൂർ കോട്ടപ്പുറം ഹൈസ്കൂളിലെ ബൂത്തിലും തടസം നേരിട്ടു.

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026