BREAKING NEWS

“ഗുഡ് ബൈ പിണറായി” യെന്ന് കേരളം പറയുന്ന ദിനമിത്; ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണയുണ്ട്; ഹരിപ്പാട് സിപിഎം വോട്ടുകൾ ബിജെപിക്കു മാറിയ മുൻ അനുഭവമുണ്ട് – രമേശ് ചെന്നിത്തല

· · 1 min read
Share: Copied!

തിരുവനന്തപുരം: കേരളത്തിൽ ഉടൻ ഭരണ മാറ്റമുണ്ടാകുമെന്നും യുഡിഎഫ് അധികാരത്തിലെത്തുമെന്നുമുള്ള ആത്മവിശ്വാസം പ്രകടമാക്കി കോൺഗ്രസ് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. “ഗുഡ് ബൈ പിണറായി” എന്ന് കേരളം പറയുന്ന ദിനമാണിതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങൾ ഭരണ മാറ്റം ആഗ്രഹിക്കുന്നുവെന്നും യുഡിഎഫ് ഭരണം വേണമെന്ന പൊതുവായ മനോഭാവം എല്ലായിടത്തും പ്രകടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമലയുമായി ബന്ധപ്പെട്ട സ്വർണകേസിൽ ആരോപണങ്ങൾ നേരിടുന്നവർക്ക് ജനങ്ങൾ വോട്ട് ചെയ്യില്ലെന്നും അദ്ദേഹം വിമർശിച്ചു. ബിജെപി പണം ഉപയോഗിച്ച് സ്വാധീനം ചെലുത്തുകയാണെന്നും അധാർമിക നടപടികൾ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ, ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണയുണ്ടെന്നും ഹരിപ്പാട് ലോക്സഭ തിരഞ്ഞെടുപ്പ് വേളയിൽ സിപിഎം വോട്ടുകൾ ബിജെപിക്കു മാറിയെന്നും ചെന്നിത്തല ആരോപിച്ചു.

ഇതിനിടെ, യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടി അധികാരത്തിലേക്ക് തിരിച്ചുവരുമെന്ന് പ്രതിപക്ഷ നേതാവ് വി.‍‍ഡി സതീശനും ആവർത്തിച്ചു. സംസ്ഥാനത്തെ എല്ലാ വോട്ടർമാരും ജനാധിപത്യ പ്രക്രിയയിൽ സജീവമായി പങ്കെടുക്കണമെന്നും വോട്ട് ചെയ്യാതെ ആരും വിട്ടുനിൽക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

വോട്ടെടുപ്പ് ആരംഭിച്ച ആദ്യ മണിക്കൂറിൽ തന്നെ സതീശൻ തന്റെ വോട്ട് രേഖപ്പെടുത്തി. തിരുവനന്തപുരം കേസരി ബാലകൃഷ്ണ മെമ്മോറിയൽ ഗവൺമെന്റ് കോളേജിലെ 135-ാം നമ്പർ ബൂത്തിലായിരുന്നു അദ്ദേഹം വോട്ട് ചെയ്തത്.

BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026
BREAKING NEWS
‘എല്ലാവരെയും സന്തോഷിപ്പിക്കലല്ല എന്റെ പണി, ശരിയായ തീരുമാനങ്ങളെടുക്കലാണ്’; വൈഭവ് സൂര്യവംശിയെ വീണ്ടും ഒഴിവാക്കിയതിൽ ഗംഭീറിന്റെ വിശദീകരണം
01 Nov 2026
BREAKING NEWS
11 വയസുകാരിയെ രണ്ടാം ഭർത്താവ് പീഡിപ്പിക്കുന്നതറിഞ്ഞിട്ടും മറച്ചുവച്ച് ഒത്താശ ചെയ്തുകൊടുത്തു, ഗർഭിണിയായ കുട്ടിയെ വൈദ്യസഹായമില്ലാതെ വീട്ടിൽ പ്രസവിക്കാൻ അനുവദിച്ചു... സംഭവം പുറംലോകമറിഞ്ഞത് പ്രസവശേഷം കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോൾ- അമ്മയ്ക്ക് ഏഴ് ജീവപര്യന്തം തടവ് ശിക്ഷ
01 Nov 2026
BREAKING NEWS
നരേന്ദ്ര മോദിയും അമിത് ഷായും സ്ത്രീകളുടെയും യുവാക്കളുടെയും ദളിതരുടെയും വോട്ടുകളിൽ കൃത്രിമം കാണിക്കുന്നു, ഇലക്ഷൻ കമ്മീഷണർ രാജി വയ്ക്കുന്നതുവരെ പോരാടും- മല്ലികാര്‍ജുന്‍ ഖാര്‍ഗെ
01 Nov 2026