BREAKING NEWS

” പെണ്ണ് ഒരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാനാവില്ല”- പാലക്കാട് ബിജെപി വോട്ടിന് പണം നൽകിയെന്ന വിവാദത്തിൽ പ്രതികരിച്ച് രാജ്മോഹൻ ഉണ്ണിത്താൻ; ‘ശോഭ സുരേന്ദ്രനെ അയോഗ്യയാക്കണം‘- രാജ്മോഹൻ ഉണ്ണിത്താൻ

· · 1 min read
Share: Copied!

കോഴിക്കോട്: വോട്ടിന് പണം നൽകിയെന്ന ദൃശ്യങ്ങൾ പുറത്തുവന്ന പശ്ചാത്തലത്തിൽ ബിജെപി നേതാവും പാലക്കാട് സ്ഥാനാർത്ഥിയുമായ ശോഭാ സുരേന്ദ്രനെതിരെ രൂക്ഷ വിമർശനം ഉയർത്തി കോൺ​ഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. “പെണ്ണ് ഒരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാനാവില്ല” എന്ന പരാമർശം നടത്തി, ശോഭ സുരേന്ദ്രൻ കേരള രാഷ്ട്രീയത്തിന് അപമാനമാണെന്നും അദ്ദേഹം ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വീഡിയോ ശ്രദ്ധയിൽപ്പെട്ടു, അത് പുറത്തുകൊണ്ടുവന്ന യുവാക്കൾക്ക് അംഗീകാരം നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് മണ്ഡലത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ പണം നൽകിയെന്നാരോപിച്ചാണ് വിവാദം ഉയർന്നത്. ഈ സാഹചര്യത്തിൽ, സംഭവത്തിൽ ഉൾപ്പെട്ടതായി പറയുന്ന സ്ത്രീയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ശോഭ സുരേന്ദ്രനെ അയോഗ്യയാക്കണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ തകർക്കുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ ശക്തമായ നടപടി വേണമെന്നതും അദ്ദേഹം പറഞ്ഞു. അതേസമയം, വിഷയത്തിൽ ഔദ്യോഗിക അന്വേഷണവും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലും ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയകക്ഷികൾ രംഗത്തെത്തിയിട്ടുണ്ട്.

കോഴിക്കോട്ടെ പടനക്കാട് എസ്എൻഎയുപിഎസ് ബൂത്ത് നമ്പർ 209ൽ വോട്ട് ചെയ്യാനെത്തിയ ശേഷമാണ് ഉണ്ണിത്താൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്ന സാഹചര്യത്തിൽ, വോട്ടർമാരെ സ്വാധീനിക്കാൻ പണം വിതരണം ചെയ്യുന്നുവെന്ന ആരോപണങ്ങൾ പല ഭാഗങ്ങളിൽ നിന്നുമായി ഉയരുന്നുണ്ട്.

BREAKING NEWS
മുത്തശ്ശിക്കൊപ്പം വീടിനു വെളിയിൽ കിട‌ന്നുറങ്ങിയ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയി ലൈം​ഗികമായി പീഡിപ്പിച്ചു, കുട്ടിക്ക് ഗുരുതരമായ രക്തസ്രാവമുണ്ടായതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം വീടിനു സമീപത്തു കിടന്ന കസേരയിൽ ഉപേക്ഷിച്ച് ക‌ടന്നുകളഞ്ഞു, ബന്ധുവായ 25കാരൻ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026