BREAKING NEWS

‘ഇറാനിലെ ആഭ്യന്തര പ്രതിഷേധങ്ങൾക്കായി യുഎസ് ആയുധങ്ങൾ നല്കി; എന്നാൽ അവ കുർദിഷ് ഗ്രൂപ്പുകൾ കൈക്കലാക്കി‘- ട്രംപ്; ‘ഹോർമുസ് തുറക്കാനും കരാറിലെത്താനും ഇറാൻ ശ്രമിച്ചില്ലെങ്കിൽ ഒറ്റയടിക്ക് മുഴുവൻ തകർക്കും‘

· · 1 min read
Share: Copied!

വാഷിംഗ്ടൺ: ഇറാനിലെ ആഭ്യന്തര പ്രതിഷേധങ്ങൾക്ക് അമേരിക്ക രഹസ്യമായി പിന്തുണ നൽകിയിരുന്നുവെന്ന വെളിപ്പെടുത്തലുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലെ പ്രതിഷേധക്കാരെ സഹായിക്കാൻ ആയുധങ്ങൾ എത്തിക്കാൻ അയച്ചെങ്കിലും, അവ കുർദിഷ് ഗ്രൂപ്പുകൾ കൈക്കലാക്കിയെന്ന് അദ്ദേഹം ആരോപിച്ചു. ഫോക്‌സ് ന്യൂസുമായി നടത്തിയ അഭിമുഖത്തിലാണ് ട്രംപ് ഈ പരാമർശം നടത്തിയത്.

ഇതിനിടെ, ഇറാനുമായുള്ള സംഘർഷത്തിനിടെ ഒരു പുതിയ കരാറിന് സാധ്യതയുണ്ടെന്ന സൂചനയും ട്രംപ് നൽകി. തിങ്കളാഴ്ചയോടെ ഒരു പുതിയ കരാറിൽ ഏർപ്പെടാൻ സാധിക്കുമെന്ന് താൻ കരുതുന്നതായും ഇതിന് നല്ല സാധ്യതയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ഇറാന് മുമ്പ് നൽകിയ സമയപരിധി അവസാനിക്കാനിരിക്കെയാണ് ഈ പ്രസ്താവന.

എന്നാൽ, ചർച്ചകൾ പരാജയപ്പെട്ടാൽ കടുത്ത സൈനിക നടപടികൾ സ്വീകരിക്കുമെന്ന നിലപാടിൽ നിന്ന് ട്രംപ് പിന്നോട്ടില്ല. ഇറാന്റെ എണ്ണ ശേഖരങ്ങളും പ്രധാന അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ട് ആക്രമണം ശക്തമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഹോർമുസ് തുറക്കാനും കരാറിലെത്താനും ഇറാൻ ശ്രമിച്ചില്ലെങ്കിൽ ഒറ്റയടിക്ക് മുഴുവൻ തകർക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. 48 മണിക്കൂർ സമയപരിധി അവസാനിച്ചാൽ ചൊവ്വാഴ്ച ഇറാനിൽ പവർപ്ലാന്റ് ഡേ ബ്രിഡ്ജ് ഡേ എന്നിവയായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതേസമയം, സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ആക്രമണമുണ്ടായാൽ മിഡിൽ ഈസ്റ്റിലെ അമേരിക്കയുടെ സാമ്പത്തിക താത്പര്യങ്ങളെ തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. സംഘർഷം കൂടുതൽ രൂക്ഷമാകാനുള്ള സാധ്യതകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, നയതന്ത്രപരമായ പരിഹാരത്തിനുള്ള ശ്രമങ്ങൾക്കും ഒരുപോലെ പ്രാധാന്യം ലഭിക്കുകയാണ്.

BREAKING NEWS
വീട്ടമ്മ പുറത്തുപോയ സമയത്ത് വീട്ടിൽ അതിക്രമിച്ചുകയറി; ഫാനും ടിവിയും മിക്സിയും നശിപ്പിച്ചു, വരാന്തയിൽ മലമൂത്രവിസർജനവും; മോഷ്ടിച്ചത് ഫ്രിഡ്ജിലിരുന്ന മിഠായികൾ
01 Nov 2026
BREAKING NEWS
സ്കൂളിലേക്ക് പോയ ഒൻപതുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പിറ്റേദിവസം കുട്ടിയെ ഭീഷണിപ്പെടുത്തി വീട്ടിലെത്തിച്ചും ക്രൂരത; പ്രതിക്ക് 16 വർഷവും ഒരു മാസവും കഠിനതടവ്
01 Nov 2026
BREAKING NEWS
മദ്യപിക്കാന്‍ പണം നല്‍കിയില്ല, അമ്മയെ ക്രൂരമായി മര്‍ദിച്ചു, പിന്നാലെ ചവിട്ടിക്കൊന്ന് മകന്‍
01 Nov 2026
BREAKING NEWS
ഡിം!!! സ്വർണവില താഴെവീണു; ഏഴുമാസത്തെ താഴ്ന്ന നിരക്കിൽ; പവന് ഒരു ലക്ഷം രൂപയിലെത്താൻ ഇനി 1,840 രൂപയുടെ കുറവ്
01 Nov 2026