BREAKING NEWS

മിന്നാരത്തിലെ ശോഭനക്ക് ശേഷം ഇത്രയും ഗുരുതര രോഗം വന്നത് വീണാ ജോര്‍ജിന്, മുദ്രാവാക്യം കഴുത്തിൽ തട്ടി കഴുത്ത് ഉളുക്കിയ മന്ത്രിയുടെ രോഗം മണിക്കൂറോളം പരിശോധിച്ചിട്ടും കണ്ടെത്താനായില്ല, സർക്കാർ ആശുപത്രിയിൽ പോയ മന്ത്രിയുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും?? വെറുതെയല്ല പൈസയുള്ളവർ അമേരിക്കയിൽ ചികിത്സയ്ക്ക് പോകുന്നത്, പരിഹാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

· · 1 min read
Share: Copied!

പാലക്കാട്: ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. മുദ്രാവാക്യം കഴുത്തിൽ തട്ടി ഗുരുതരമായ കഴുത്ത് ഉളുക്കിയ വീണ മന്ത്രിയെ അഞ്ചര മണിക്കൂറോളം കണ്ണൂർ ജില്ലാ ആശുപത്രിയിൽ പരിശോധിച്ചിട്ടും രോഗം കണ്ടെത്താനായില്ല.

മിന്നാരത്തിൽ ശോഭനക്ക് വന്നതിനു ശേഷം ഇത്രയും ഗുരുതരമായ ഒരു അവസ്ഥയിൽ ഉള്ള വീണ മന്ത്രിക്ക് കഴുത്തിലെ ആ ഗുരുതര പരുക്ക് ഉണ്ടായിട്ടും എയർ ആംബുലൻസ്‌ പോലും ക്രമീകരിക്കാതെ റോഡിൽ കൂടി 400 ഇൽ അധികം കിലോമീറ്റർ യാത്ര ചെയ്തു കാറിൽ തന്നെ യാത്ര ചെയ്ത് തിരുവനന്തപുരത്തേക്ക് പോകേണ്ടി വന്നുവെന്നും രാഹുൽ പറഞ്ഞു. ‘കേരളത്തിന്റെ ആരോഗ്യ രംഗത്തെ കുറിച്ച് സാധാരണക്കാർ പറയുന്ന എല്ലാ വീഴ്ച്ചകളും ശരി വെക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസമായി കേരളം കണ്ടു കൊണ്ടിരിക്കുന്നത്.

പരിയാരം മെഡിക്കൽ കോളജ് വിശദമായി പരിശോധിച്ചിട്ടും സംഭവം എന്തോ വലിയ ഗുരുതരമാണ് എന്ന് മനസ്സിൽ ആയതല്ലാതെ പരിക്കും കണ്ടുപിടിക്കാൻ പറ്റിയില്ല, അത് ഭേദമായതുമില്ല. മിന്നാരത്തിൽ ശോഭനക്ക് വന്നതിനു ശേഷം ഇത്രയും ഗുരുതരമായ ഒരു അവസ്ഥയിൽ ഉള്ള വീണ മന്ത്രിക്ക് കഴുത്തിലെ ആ ഗുരുതര പരുക്ക് ഉണ്ടായിട്ടും ഒരു എയർ ആംബുലൻസ്‌ പോലും ക്രമീകരിക്കാതെ റോഡിൽ കൂടി 400 ഇൽ അധികം കിലോമീറ്റർ യാത്ര ചെയ്തു കാറിൽ തന്നെ യാത്ര ചെയ്ത് തിരുവനന്തപുരത്തേക്ക് പോകേണ്ടി വന്നു.

സർക്കാർ ആശുപത്രിയിൽ പോയ സാക്ഷാൽ ആരോഗ്യ മന്ത്രിയുടെ അവസ്ഥ ഇതാണെങ്കിൽ നമ്മൾ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും. വെറുതെയല്ല പൈസയുള്ളവർ ചികിത്സിക്കാൻ അമേരിക്കയിൽ പോകുന്നത്’ -രാഹുൽ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026