BREAKING NEWS

സിനിമാ ജീവിതം അവസാനിപ്പിച്ചു, ധനികനുമായുള്ള രഹസ്യ വിവാഹത്തില്‍ രണ്ട് വയസുള്ള നാല് ഇരട്ടക്കുട്ടികള്‍, ഇന്നത്തെ ഭാവനയുടെ ക്വാട്ട തീര്‍ന്നോ? പ്രതികരണവുമായി തൃഷ

· · 1 min read
Share: Copied!

തന്നെക്കുറിച്ചുള്ളൊരു വാര്‍ത്തയോട്  പ്രതികരിച്ച് തൃഷ.  സിനിമ ജീവിതം അവസാനിപ്പിക്കുകയാണെന്ന വാര്‍ത്തയ്‌ക്കെതിരെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്. തൃഷ പുതിയ സിനിമകളൊന്നും സ്വീകരിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് താരത്തിന്റെ പ്രതികരണം.”ഞാന്‍ സിനിമ വിട്ടെന്നും, ഒരു ധനികനെ വിവാഹം കഴിക്കുകയും ഇന്നലെ രണ്ട് വയസായ നാല് ഇരട്ടക്കുട്ടികളെ വളര്‍ത്തുകയുമാണത്രേ. ഇതില്‍ കൂടുതല്‍ എന്തെങ്കിലും ഞാന്‍ കൂട്ടിച്ചേര്‍ക്കേണ്ടതുണ്ടോ? അതോ ഇന്നത്തെ ഭാവനയുട ക്വാട്ട തീര്‍ന്നോ?” എന്നായിരുന്നു തൃഷയുടെ പ്രതികരണം.

സോഷ്യല്‍ മീഡിയയിലൂടെയാണ് തൃഷ വ്യാജ വാര്‍ത്തയ്‌ക്കെതിരെ രംഗത്തെത്തിയത്. ‍തൃഷ സിനിമ വിടുന്നതായുള്ള ഗോസിപ്പ് പ്രചരിക്കവെ നടനും നിര്‍മാതാവും യൂട്യൂബറുമായ ചിത്ര ലക്ഷ്മണന്റെ പ്രതികരണവും വാര്‍ത്തയായിരുന്നു. തൃഷ സിനിമ വിടുകയാണെന്ന് താന്‍ പല നിര്‍മാതാക്കളില്‍ നിന്നും കേട്ടുവെന്നാണ് ചിത്ര പറഞ്ഞത്.

സിനിമയുമായി തന്നെ സമീപിച്ച പല നിര്‍മാതാക്കളോടും തൃഷ നോ പറഞ്ഞുവെന്നായിരുന്നു ചിത്ര ലക്ഷ്മണന്‍ പറഞ്ഞത്. എന്നാല്‍ ഈ വാര്‍ത്തകളെല്ലാം തൃഷ തന്നെ നിരസിച്ചിരിക്കുകയാണ് ഇപ്പോള്‍.

 

BREAKING NEWS
കഴിഞ്ഞ സർക്കാരിന്റെ കാലത്തും കാലടി സർവകലാശാലയിൽ 90 മുതൽ 120 ദിവസവും വരെ വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തിരുന്നു, എന്തേ അന്ന് SFI-ക്കാർ മന്ത്രിയോട് ചോദ്യം ചോദിച്ചില്ല? വിദ്യാർഥികൾക്കെതിരായ അച്ചടക്ക നടപടികളിൽ സർക്കാർ ഇടപെടാറില്ല, സസ്‌പെൻഡ് ചെയ്യുന്നതും തിരിച്ചെടുക്കുന്നതുമെല്ലാം സർവകലാശാലയുടെ അധികാര പര...
01 Nov 2026
BREAKING NEWS
ഗാന്ധിജിയെ ദേശവിരുദ്ധനും മുസ്‍ലിംകളുടെ അടിമയുമായി ചിത്രീകരിക്കാൻ ശ്രമിച്ചു, ചോദ്യം ചെയ്തവരെ അസഭ്യം പറഞ്ഞു, സംവിധായകന്റെ മുഖത്ത് മഷിയൊഴിച്ച് പ്രതിഷേധക്കാര്‍
01 Nov 2026
BREAKING NEWS
പ്രാര്‍ഥനയിലൂടെ രോഗം ഭേദമാക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, പിന്നാലെ ക്രൂര പീഡനം, 16കാരിയുടെ പരാതിയില്‍ മതപണ്ഡിതന്‍ അറസ്റ്റില്‍.
01 Nov 2026
BREAKING NEWS
പുറത്തുനിന്ന് മോട്ടോർ പ്രവർത്തിപ്പിച്ചശേഷം അവൻ അകത്തേക്ക് വന്നു, സംഭവത്തിന്റെ വേഗത കാരണം ഇടപെടുന്നതിനോ, കുട്ടികളെ രക്ഷിക്കുന്നതിനോ മതിയായ സമയം ലഭിച്ചില്ല... ക്ലാസിൽ കയറി വിദ്യാർഥിനിയെ ആക്രമിച്ചത് അമ്മാവൻ, പിന്നിൽ പ്രണയം നിരസിച്ചതിലുള്ള വൈരാ​ഗ്യം!!  ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിനിയെ എയർ ആംബുലൻസി...
01 Nov 2026