ഹൈദരാബാദ്: മേധ്ച്ചലിൽ റെയിൽവേ പാലത്തിന് താഴെ പാതിവെന്ത നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. എച്ച്ഒഒആർ റോഡിന് സമീപം റെയിൽവേ പാലത്തിന് താഴെ വിജനമായ സ്ഥലത്താണ് പാതി വെന്ത മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഏകദേശം 25-30 വയസിനിടയിൽ പ്രായമുള്ള യുവതിയാണ് കൊല്ലപ്പെട്ടിരിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം.
പൂർണമായും നഗ്നമായ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. വസ്ത്രങ്ങൾ കത്തിച്ചതിന് ശേഷമാണ് ശരീരത്തിൽ തീയിട്ടിരിക്കുന്നത്. കല്ലുപോലുള്ള വസ്തുകൊണ്ട് തലയിൽ ഇടിച്ച് കൊലപാതകം ഉറപ്പാക്കിയതിന് ശേഷം തീയിട്ട് നശിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. മുഖമടക്കക്കം ശരീരത്തിന്റെ പകുതിയോളം ഭാഗങ്ങൾ വെന്തുപോയ നിലയിലാണ്.
താനും കരീനയും വേറെ മുറിയിലാണ് കിടന്നിരുന്നത്…, അക്രമിയെ കണ്ട് ജോലിക്കാരി ബഹളം വച്ചപ്പോൾ മകൻ കരയുകയായിരുന്നു…, പ്രതിയെ മുറുകെ പിടിച്ചതോടെ അയാൾ കുത്തി…. തുടർച്ചയായി കുത്തിയതോടെ അയാളുടെ മേലുള്ള പിടി അയഞ്ഞു…, എങ്കിലും മുറിക്കുള്ളിലേക്ക് തള്ളിയിട്ട് പൂട്ടി…
അതേസമയം യുവതിയ്ക്ക് പരിചയമുള്ള വ്യക്തിയാണ് കൊലയ്ക്കു പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയതിന് ശേഷമാണ് കൊലപാതകം നടത്തിയിരിക്കുന്നത്. ശ്രീകാന്ത് എന്ന് തെലുഗിലും നരേന്ദർ എന്ന് ഇംഗ്ലീഷിലും യുവതിയുടെ കയ്യിൽ പച്ചകുത്തിയിട്ടുണ്ട്. സ്വർണമാലയും മോതിരവും അടക്കമുള്ള ആഭരണങ്ങൾ യുവതിയുടെ ശരീരത്തിലുള്ളതിനാൽ മോഷണമല്ല കൊലയുടെ മോട്ടീവ് എന്നാണ് പോലീസ് നിഗമനം.