LATEST UPDATES

താനും കരീനയും വേറെ മുറിയിലാണ് കിടന്നിരുന്നത്…, അക്രമിയെ കണ്ട് ജോലിക്കാരി ബഹളം വച്ചപ്പോൾ മകൻ കരയുകയായിരുന്നു…, പ്രതിയെ മുറുകെ പിടിച്ചതോടെ അയാൾ കുത്തി…. തുടർച്ചയായി കുത്തിയതോടെ അയാളുടെ മേലുള്ള പിടി അയഞ്ഞു…, എങ്കിലും മുറിക്കുള്ളിലേക്ക് തള്ളിയിട്ട് പൂട്ടി…

· · 1 min read
Share: Copied!

മുംബൈ: നടൻ സെയ്ഫ് അലിഖാനു അക്രമിയുടെ കുത്തേറ്റ സംഭവത്തിൽ മുംബൈ പോലീസ് മൊഴി രേഖപ്പെടുത്തി. സദ്ഗുരു ശരൺ കെട്ടിടത്തിലെ വസതിയിൽ താനും ഭാര്യ കരീന കപൂർഖാനും വേറെ വേറെ മുറിയിലായിരുന്നു കിടന്നതെന്നും ജോലിക്കാരി ബഹളംവെച്ചതുകേട്ടാണ് മകന്റെ മുറിയിലേക്ക് ഓടിയെത്തിയതെന്നും സെയ്ഫ് പോലീസിനോടു പറഞ്ഞു.

മകന്റെ മുറിയിലെത്തിയപ്പോൾ അവിടെ അക്രമിയെ കണ്ടു. ജോലിക്കാരി ഏലിയാമ്മ ഫിലിപ്പ് ഭയന്ന് നിലവിളിക്കുമ്പോൾ മകൻ കരയുകയായിരുന്നു. പ്രതിയെ താൻ മുറുകെ പിടിച്ചതോടെ അയാൾ തന്നെ കുത്തി. തുടർച്ചയായി കുത്തിയതോടെ അക്രമിയുടെ മേലുള്ള പിടി അയഞ്ഞു. എങ്കിലും ഇയാളെ മുറിക്കുള്ളിലേക്ക് തള്ളിയിടുകയും പുറത്തുനിന്ന്‌ പൂട്ടുകയും ചെയ്തു. അവിടെനിന്ന് പ്രതി കടന്നുകളഞ്ഞതായും നടൻ മൊഴിനൽകി.
ഇനി മുതൽ യുഎസിൽ നിന്ന് വിദേശ സഹായങ്ങൾ ലഭിക്കില്ല, ഇസ്രയേലിനും ഈജിപ്തിനുമുള്ള സഹായങ്ങൾ തുടരും, ട്രംപിന്റെ പുതിയ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുക യുക്രെയ്നെ, 2023ൽ മാത്രം അമേരിക്ക നടത്തിയത് 64 ബില്യൺ ഡോളറിലധികം രൂപയുടെ സഹായങ്ങൾ

കേസിൽ ബംഗ്ലാദേശിൽനിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ഷരീഫുൾ ഇസ്‌ലാമാണ് അറസ്റ്റിലായത്. നട്ടെല്ലിന് സമീപവും കഴുത്തിലുമായി ആറ് കുത്തേറ്റ നടനെ ലീലാവതി ആശുപത്രിയിൽ അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.

സുന്നികളും ഷിയകളും ഇക്കാര്യത്തില്‍ മാത്രം ഒറ്റക്കെട്ട്! പിഞ്ചു ബാലികമാര്‍ ഇനി ഇറാഖില്‍ ഭാര്യമാരാകും; മുസ്ലിം പണ്ഡിതര്‍ അനുമതി നല്‍കിയത് നിയമപ്രകാരമുള്ള ബലാത്സംഗത്തിനോ? പശ്ചിമേഷ്യയെ ഇരുട്ടിലാക്കുന്നത് യഥാര്‍ഥത്തില്‍ ആരാണ്?

സെയ്ഫിന്റെ വസതി, കെട്ടിടത്തിന്റെ കോണിപ്പടി, ശുചിമുറിയുടെ വാതിൽ, മകൻ ജേയുടെ മുറിയുടെ വാതിൽ പിടി എന്നിവയിൽനിന്ന് പ്രതിയുടേതെന്ന് കരുതുന്ന വിരലടയാളങ്ങളും പോലീസിന് ലഭിച്ചിരുന്നു. അവ വിലയിരുത്തലിനായി അയച്ചിട്ടുണ്ട്. അതിനിടെ, പ്രതിയുടെ പോലീസ് കസ്റ്റഡി ജനുവരി 29 വരെ നീട്ടി. അതേ സമയം സെയ്ഫിനു യഥാർഥത്തിൽ കുത്തേറ്റിട്ടുണ്ടോയെന്ന സംശയവുമായി നിരവധിപ്പേർ രം​ഗത്തെത്തിയിരുന്നു.

BREAKING NEWS
"ഞങ്ങൾക്ക് ഒറ്റ തന്തയേ ഉള്ളൂ, അദ്ദേഹത്തെയാണ് കൊന്നുകളഞ്ഞത്!! ഞാനും എന്റെ അച്ഛനും ഒരുനാൾ ഇവിടെ പരാതി കൊടുക്കാൻ വന്നപ്പോൾ അച്ഛന്റെ അച്ഛനെ വിളിച്ച ടീംസ് ആണ്, എന്റെ അച്ഛന്റെ ചിതപോലും കത്തി തീർന്നിട്ടില്ല... എന്നിട്ടാണ് ഇവിടെ വന്ന് സംസാരിക്കുന്നത്, നീതിക്കായി ഏതറ്റം വരെയും പോകും- ജയബാലകൃഷ്ണന്റെ  മക്കൾ
26 Oct 2026
BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026