BREAKING NEWS

വെള്ളത്തിൽ ഇറങ്ങരുതെന്ന കൂട്ടുകാരന്റെ വാക്ക് മുഖമിലയ്ക്കെടുക്കാതെ കയത്തിലേക്ക് എടുത്തുചാടി, ഇടയ്ക്ക് മുങ്ങിപ്പൊങ്ങുന്നതു കണ്ട് തമാശയെന്നു കരുതി, രണ്ടു വിദ്യാർഥികൾക്ക് ദാരുണാന്ത്യം

· · 1 min read
Share: Copied!

മറയൂർ: പാമ്പാർ പുഴയിലെ കയത്തിൽ രണ്ട് ആൺകുട്ടികൾ മുങ്ങിമരിച്ചു. കാന്തല്ലൂർ കീഴാന്തൂർ ഗ്രാമം സ്വദേശി കന്നിയപ്പന്റെ മകൻ ബാലമുരുകൻ (14), ഗുഹനാഥപുരം സ്വദേശി സുന്ദർരാജിന്റെ മകൻ സഞ്ജിത്(15) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഗുഹനാഥപുരം സ്വദേശി അനീഷിന്റെ മകൻ മനു അനീഷ് (15) രക്ഷപ്പെട്ടു.

വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനാണ് അപകടമുണ്ടായത്. ഇരുചക്രവാഹനത്തിലാണ് മൂവരും കോവിൽക്കടവ് ടൗണിൽ എത്തിയത്. കാന്തല്ലൂർ ഭാഗത്തേക്കുള്ള ബസ് വരാൻ സമയം ഉള്ളതിനാൽ മൂവരും പാമ്പാറിലെ തടയണയ്ക്ക് സമീപമെത്തി. ബാലമുരുകനും സഞ്ജിത്തും വസ്ത്രം മാറി കയത്തിനരികിലേക്ക് പോയപ്പോൾ ഒപ്പമുണ്ടായിരുന്ന മനു അനീഷ് എന്ന കുട്ടി വിലക്കി. എന്നാൽ ഈ എതിർപ്പ് കാര്യമാക്കാതെ രണ്ടുപേരും കയത്തിൽ ചാടി. ഇടയ്ക്കു മുങ്ങുകയും പൊങ്ങുകയും ചെയ്തപ്പോൾ തമാശയ്ക്ക് ചെയ്യുകയാണെന്നാണ് മനു കരുതിയത്. കുറച്ചുസമയം ഇരുവരെയും കാണാതായതോടെ ഇരുവരും അപകടത്തിൽപ്പെട്ടുവെന്ന് മനുവിന് മനസിലായത്. ഉടൻ അലറിവിളിച്ച് സമീപവാസികളെ കൂട്ടി. ഈസമയം കാട്ടുതീ നിയന്ത്രണ വിധേയമാക്കുന്നതിന് മറയൂരിലുണ്ടായിരുന്ന മൂന്നാർ അഗ്നിരക്ഷാസേനാ സംഘം സ്ഥലത്തെത്തി.

മറയൂർ പോലീസ് ഇൻസ്പെക്ടർ എം. ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി കയത്തിൽനിന്ന് ഏറെ ശ്രമപ്പെട്ട് രണ്ടുപേരെയും കരയിലെത്തിച്ചു. തുടർ്നനു മറയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ നഷ്ടപ്പെട്ടിരുന്നു. ശനിയാഴ്ച മൃതദേഹപരിശോധന പൂർത്തിയാക്കി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റുമോർട്ടത്തിനായി അയക്കും. സഞ്ജിത്തിന്റെ അച്ഛൻ സുന്ദർരാജ് ഏഴുമാസം മുൻപാണ് മരിച്ചത്. അമ്മ: വാണി, സഹോദരി: രാമലക്ഷ്മി. ബാലമുരുകന്റെ അമ്മ: റാണി, സഹോദരൻ ശിവ.

ഇറാന്റെ ‘നട്ടെല്ല്’ തകർത്തു!! ഖർഗ് ദ്വീപിൽ വൻ ബോംബാക്രമണം, സൈനിക കേന്ദ്രങ്ങൾ പൂർണമായി തകർത്തു,”അമേരിക്ക ഉന്നമിടുന്ന ഏത് ലക്ഷ്യത്തെയും പൊതിഞ്ഞു സംരക്ഷിക്കാൻ ഇറാന് കഴിയില്ല, ഇറാന് ഒരിക്കലും അമേരിക്കയെയും മിഡിൽ ഈസ്റ്റിനെയും ലോകത്തെയും ഭീഷണിപ്പെടുത്താനും കഴിയില്ല, ഹോർമുസ് കടലിടുക്കിൽ ടാങ്കറുകൾക്ക് യുഎസ് സുരക്ഷ– ട്രംപ്

BREAKING NEWS
ഇസ്‌ലാമിനെയും പ്രവാചകൻ മുഹമ്മദ് നബിയെയും അപമാനിച്ച് സമൂഹമാധ്യമത്തിൽ മതനിന്ദ പോസ്റ്റിട്ടു!! മാപ്പ് പറഞ്ഞ് പോസ്റ്റിട്ടിട്ടും അറസ്റ്റിലായി!! ശ്രീലങ്കൻ യുവാവിന്റെ വധശിക്ഷ സൗദി റദ്ദാക്കി
15 Oct 2026
BREAKING NEWS
ഡൽഹിയിൽ രാഹുൽ ഗാന്ധി കാണിക്കുന്നത് മയക്കുമരുന്ന് ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളം, മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെല്ലുമ്പോഴുള്ള താണ്ഡവമാണത്... ബംഗ്ലാദേശികളും പാക്കിസ്ഥാനികളും അടക്കമുള്ളവർ ഇവിടെ വന്ന് കള്ളവോട്ട് ചെയ്തിട്ട് പോകുന്ന സാഹചര്യമാണുള്ളത്, അതു തടയാനാണ് എസ്ഐആർ- ആർ ശ്രീലേഖ
15 Oct 2026
BREAKING NEWS
ജർമനിയിൽ പാർപ്പിട സമുച്ചയത്തിനു തീപിടിച്ച് മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം, 5 പേർ ചികിത്സയിൽ, കൊല്ലപ്പെട്ടത് ഇടുക്കി, പെരിനാട്, കാലടി സ്വദേശികൾ!! കെട്ടിടത്തിന് തീപിടിച്ചതിനു പിന്നിൽ സാങ്കേതിക തകരാറല്ലെന്ന് പ്രാഥമിക നി​ഗമനം, റൊമാനിയൻ പൗരൻ അറസ്റ്റിൽ
15 Oct 2026
BREAKING NEWS
സൂക്ഷിക്കണേ... ശക്തമായ ഇടിക്കു സാധ്യത!! സംസ്ഥാനത്ത് നാളെയോ, മറ്റന്നാളോ തുലാവർഷം എത്തും, ശക്തമായ മഴയ്ക്ക് സാധ്യത, നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
14 Oct 2026