LATEST UPDATES

ഇനി മുതൽ യുഎസിൽ നിന്ന് വിദേശ സഹായങ്ങൾ ലഭിക്കില്ല, ഇസ്രയേലിനും ഈജിപ്തിനുമുള്ള സഹായങ്ങൾ തുടരും, ട്രംപിന്റെ പുതിയ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുക യുക്രെയ്നെ, 2023ൽ മാത്രം അമേരിക്ക നടത്തിയത് 64 ബില്യൺ ഡോളറിലധികം രൂപയുടെ സഹായങ്ങൾ

· · 1 min read
Share: Copied!

വാഷിങ്ടൻ: ഡോണൾഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ കടുത്ത തീരുമാനങ്ങളുമായി മുന്നോട്ടുതന്നെ. ഇതിന്റെ ഭാ​ഗമായി വിദേശ സഹായങ്ങൾ മരവിപ്പിക്കാൻ യുഎസ് തീരുമാനം. അടിയന്തര ഭക്ഷണത്തിനും സൈനിക സഹായത്തിനും ഇസ്രയേലിനും ഈജിപ്തിനും നൽകുന്ന സഹായം ഒഴിച്ചുള്ള മറ്റു വിദേശ സഹായങ്ങളാണു നിർത്തലാക്കുന്നത്. വളരെക്കാലമായി ലോകത്തിലെ ഏറ്റവും വലിയ ദാതാക്കളാണ് അമേരിക്ക. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോർപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റിന്റെ കണക്കനുസരിച്ച്, 2023ൽ യുഎസ് 64 ബില്യൺ ഡോളറിലധികമാണ് വിദേശ രാജ്യങ്ങളെ സഹായിക്കാനായി നൽകിയത്.

മാത്രമല്ല റഷ്യൻ അധിനിവേശത്തെ ചെറുക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി ജോ ബൈഡൻ കോടിക്കണക്കിനു ഡോളർ ആയുധങ്ങൾ നൽകിയ യുക്രെയ്നെ ഉൾപ്പെടെ ഇതു ബാധിക്കുമെന്നാണ് വിവരം. ട്രംപ് തിങ്കളാഴ്ച അധികാരമേറ്റതിനു തൊട്ടുപിന്നാലെ 90 ദിവസത്തേക്ക് വിദേശ സഹായം താൽക്കാലികമായി നിർത്തിവയ്ക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചിരുന്നു. എന്നാൽ ഇത് എങ്ങനെ നടപ്പാക്കുമെന്ന് വ്യക്തമല്ല.

ആഫ്രിക്കയിൽ, ആന്റി റിട്രോവൈറൽ മരുന്നുകൾ വാങ്ങുന്ന എച്ച്ഐവി വിരുദ്ധ സംരംഭമായ പെപ്ഫാറിനുള്ള യുഎസ് ഫണ്ടിങ്ങ് കുറച്ചുനാളുകളായി കുറഞ്ഞിരുന്നു. 2003ൽ അന്നത്തെ പ്രസിഡന്റായിരുന്ന ജോർജ് ഡബ്ല്യു. ബുഷിന്റെ കീഴിൽ ആരംഭിച്ച പെപ്ഫാർ വഴി ഏകദേശം 26 ദശലക്ഷം ജീവനുകളാണു രക്ഷിച്ചത്. എല്ലാ വിദേശ സഹായങ്ങളിലും 85 ദിവസത്തിനകം ആഭ്യന്തര അവലോകനം നടത്തണമെന്നാണു തീരുമാനം.

ആദ്യം ബോളിവുഡ് നടി, പിന്നീട് 2,000 കോടി രൂപയുടെ ലഹരിമരുന്ന് കേസിൽ പങ്കാളി, കോടതി കേസ് റദ്ദാക്കിയതോടെ സന്യാസത്തിലേക്ക്, നടി മമത കുൽക്കർണി മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്തി സന്യാസദീക്ഷ സ്വീകരിച്ചു

ഇന്ന് നിങ്ങൾക്ക് എങ്ങനെ…? ആഗ്രഹിച്ച കാര്യങ്ങൾ നടക്കുമോ..? ജോലിയിൽ നേട്ടമുണ്ടാകുമോ..? എല്ലാ നക്ഷത്രക്കാരുടെയും ദിവസഫലം അറിയാം…

സുന്നികളും ഷിയകളും ഇക്കാര്യത്തില്‍ മാത്രം ഒറ്റക്കെട്ട്! പിഞ്ചു ബാലികമാര്‍ ഇനി ഇറാഖില്‍ ഭാര്യമാരാകും; മുസ്ലിം പണ്ഡിതര്‍ അനുമതി നല്‍കിയത് നിയമപ്രകാരമുള്ള ബലാത്സംഗത്തിനോ? പശ്ചിമേഷ്യയെ ഇരുട്ടിലാക്കുന്നത് യഥാര്‍ഥത്തില്‍ ആരാണ്?

BREAKING NEWS
"ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു, കത്തിയെടുത്തു, കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു".... ദുരിതം നിറഞ്ഞ 491 ദിവസങ്ങൾ, സഹപ്രവർത്തകനേയും രക്ഷിക്കാനയച്ചവരെയുമെല്ലാം റഷ്യൻ സൈന്യം വകവരുത്തി, ഇരു കാലുകളും നഷ്ടപ്പെട്ടു, ഒടുവിൽ ഡ്രോണിൽ ആകാശമാർഗം ആ അത്ഭുത രക്ഷപ്പെടൽ... യ...
26 Oct 2026
BREAKING NEWS
ട്രംപ് ഇസ്രയേലിന്റെ ഉപകരണമോ? "ട്രംപിന്റെ ഇനി ശേഷിക്കുന്ന രണ്ടു വർഷം ഇറാനെതിരായ ദൗത്യം പൂർത്തിയാക്കാൻ ഇസ്രയേൽ ഉപയോഗിക്കണം, ശേഷം ആരായിരിക്കും യുഎസ് പ്രസിഡന്റാകുകയെന്ന് പറയാനാകില്ല"- ഇസ്രയേൽ പ്രധാനമന്ത്രി!! ടെൽ അവീവിന് മുകളിൽ ആണവസ്ഫോടനം നടക്കുന്നതായി നെതന്യാഹുവിന്റെ എഐ ചിത്രം, തെരഞ്ഞെടുപ്പിനു തൊട്ടു...
26 Oct 2026
BREAKING NEWS
"ഞങ്ങൾക്ക് ഒറ്റ തന്തയേ ഉള്ളൂ, അദ്ദേഹത്തെയാണ് കൊന്നുകളഞ്ഞത്!! ഞാനും എന്റെ അച്ഛനും ഒരുനാൾ ഇവിടെ പരാതി കൊടുക്കാൻ വന്നപ്പോൾ അച്ഛന്റെ അച്ഛനെ വിളിച്ച ടീംസ് ആണ്, എന്റെ അച്ഛന്റെ ചിതപോലും കത്തി തീർന്നിട്ടില്ല... എന്നിട്ടാണ് ഇവിടെ വന്ന് സംസാരിക്കുന്നത്, നീതിക്കായി ഏതറ്റം വരെയും പോകും- ജയബാലകൃഷ്ണന്റെ  മക്കൾ
26 Oct 2026
BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026