തിരുവനന്തപുരം: സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്ത പ്രഖ്യാപന സമ്മേളനം ആഘോഷമാക്കാൻ സർക്കാർ ചെലവിടുന്നത് ഒന്നരക്കോടി രൂപ. ക പാവപ്പെട്ടവർക്കുള്ള വീട് നിർമാണ ഫണ്ടിൽ നിന്നാണ് ഒന്നരക്കോടി രൂപ എടുത്തിരിക്കുന്നതെന്ന് റിപ്പോർട്ട്. പാവപ്പെട്ടവർക്കായുള്ള വീട് നിർമ്മാണത്തിന് ആദ്യം നീക്കി വച്ചത് 52.8 കോടി രൂപയാണ്. 1.5 കോടി വെട്ടിക്കുറച്ച് 51.3 കോടിയാക്കി മാറ്റിയിരിക്കുകയാണ്.
അതേസമയം കേരളപ്പിറവി ദിനമായ ഇന്നാണ് രാജ്യത്തെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളത്തെ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളപ്പിറവി ദിനത്തിൽ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് മുഖ്യമന്ത്രിയാണ് പ്രഖ്യാപനം നടത്തിയത്. എന്നാൽ സര്‍ക്കാറിൻറെ അവകാശവാദം ശുദ്ധ തട്ടിപ്പെന്ന് ആരോപിച്ച് പ്രതിപക്ഷം സഭാ സമ്മേളനം ബഹിഷ്കരിച്ചു. തട്ടിപ്പ് പ്രഖ്യാപനങ്ങൾ പ്രതിപക്ഷത്തിന്‍റെ ശീലമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

















































