BREAKING NEWS

സിനിമകളിലെ മുതലാളിമാരെ വെല്ലുന്ന സ്വഭാവമാണ് ഭരണകൂടത്തിന്‌..!! സർക്കാർ ആരോപിക്കുന്നതുപോലെ ആശമാർ മാവോവാദികളായാലും അർബൻ നക്സലുകളായാലും പ്രതിപക്ഷം അവർക്കൊപ്പം, യുഡിഎഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനമാക്കുക ആശമാരുടെ ആവശ്യങ്ങൾ- വാക്കുനൽകി വിഡി സതീശൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ ​യോ​ഗത്തിൽ തന്നെ ആശാവർക്കർമാരുടെ ആവശ്യത്തിൽ തീരുമാനമെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വാക്ക്. സെക്രട്ടറിയേറ്റിന് മുന്നിൽ ആശ വർക്കർമാർ നടത്തിയ സമര പ്രതിജ്ഞാ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടറിയേറ്റിന് മുന്നിൽ 266 ദിവസം നീണ്ടുനിന്ന ആശാ വർക്കർമാരുടെ രാപ്പകൽ സമരത്തിനാണ് ഇതോടെ സമാപനമായത്.

അതുപോലെ ന്യായമായ ആവശ്യങ്ങൾക്കായി ആശമാർ നടത്തുന്ന സമരം സുവർണലിപികളിൽ എഴുതിച്ചേർക്കപ്പെടും. സിനിമകളിലെ മുതലാളിമാരെ വെല്ലുന്ന സ്വഭാവമാണ് ഭരണകൂടത്തിന്‌. ആശ സമരത്തിനോട് ക്രൂരത കാണിച്ച പിണറായി സർക്കാറിനെ കേരള ജനത താഴെയിറക്കും. ആശമാരുടെ പ്രശ്‌നങ്ങളും പരാതികളും നിയമസഭയിൽ പ്രതിപക്ഷം പലതവണ ഉന്നയിച്ചു. സമരത്തിൽ പങ്കെടുക്കുന്നവരെ സർക്കാർ അവഗണിക്കുകയും പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. ഇത് കേരളത്തിലെ സ്ത്രീകളുടെ സമരമാണ്. ഭരണത്തിലിരിക്കുന്നവർ ആരോപിക്കുന്നതുപോലെ ആശ വർക്കർമാർ മാവോവാദികളായാലും അർബൻ നക്സലുകളായാലും പ്രതിപക്ഷം അവർക്കൊപ്പമാണ്‌. ഈ പോരാട്ടത്തിൽ ആശമാർ ഒറ്റക്കല്ല. ആശ വർക്കർമാരെ മറക്കുന്നവരെ കേരളം പാഠംപഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.ആശാ വർക്കർമാരുടെ സമര പന്തലിലേക്ക് രാഹുൽ മാങ്കൂട്ടത്തിലും എത്തിയിരുന്നു.

അതേസമയം സെക്രട്ടറിയറ്റ് പടിക്കലെ സമരം അവസാനിപ്പിച്ച ആശമാർ സമരം ജില്ലാതലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഓണറേറിയം 21000 രുപയായി വർദ്ധിപ്പിക്കുകയും വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപ അനുവദിക്കുകയും ചെയ്യുന്നത് വരെ പ്രാദേശിക തലങ്ങളിൽ സമരം തുടരാനാണ് തീരുമാനം. കൂടാതെ സമരം ഒരു വർഷം തികയുന്ന 2026 ഫെബ്രുവരി 10ന് തിരുവനന്തുപുരത്ത് മഹാ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. ആശമാരുടെ ഓണറേറിയം 1000 രൂപ പ്രഖ്യാപിച്ചത് നേട്ടമാണെന്ന് വിലയിരുത്തിയാണ് സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം അവസാനിപ്പിച്ചത്.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026