കൊച്ചി: സ്വാർത്ഥതയും അമിതമായ പണാസക്തിയും കുടുംബ ജീവിതത്തിൻറെ താളം തെറ്റിക്കുന്ന വൈകാരിക മുഹൂർത്തങ്ങളിലേക്ക് വിരൽ ചൂണ്ടിയ ‘ഞാൻ കർണ്ണൻ’ ചിത്രത്തിൻറെ രണ്ടാം ഭാഗം പ്രേക്ഷകരിലേക്ക്. ദാമ്പത്യ ജീവിതത്തിലെ സ്വരച്ചേർച്ചകളുടെ കഥയൊരുക്കിയതിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ കിട്ടിയ ചിത്രമായിരുന്നു ‘ഞാൻ കർണ്ണൻ’ ശ്രിയാ ക്രിയേഷൻസിൻറെ ബാനറിൽ ഡോ. ശ്രീചിത്ര പ്രദീപാണ് ‘ഞാൻ കർണ്ണൻ’ സംവിധാനം ചെയ്യുന്നത്. പ്രദീപ് രാജാണ് ചിത്രത്തിൻറെ നിർമ്മാണം.
ആദ്യഭാഗത്തിന് കഥയും തിരക്കഥയും ഒരുക്കിയ മുതിർന്ന എഴുത്തുകാരൻ എം.ടി അപ്പനാണ് ചിത്രത്തിൻറെ രണ്ടാം ഭാഗത്തിനും കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത്. എംടി അപ്പൻറെ കഥയെ അടിസ്ഥനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സിനിമ പൂർണ്ണമായും കുടുംബ ബന്ധങ്ങളുടെ കഥയാണ് പറയുന്നതെന്ന് സംവിധായിക ഡോ. ശ്രീചിത്ര പ്രദീപ് പറഞ്ഞു. നമ്മുടെ ജീവിത പരിസരം ഒത്തിരി മാറി സമൂഹത്തിലെ മാറ്റങ്ങളൊക്കെ കുടുംബത്തിലും പ്രകടമായി.
ബന്ധങ്ങളിലെ വൈകാരിക അടുപ്പം പൂർണ്ണമായും ഇല്ലാതായി. ഇതിനിടെ കുടുംബത്തിന് വേണ്ടി എല്ലാം ത്യജിച്ച് ഉരുകി തീരുന്ന എത്രയോ മനുഷ്യർ നമുക്ക് ചുറ്റിനും ഉണ്ട്. സ്വാർത്ഥതയും പണാസക്തിയും മനുഷ്യനെ നശിപ്പിക്കുകയാണ്. ഇങ്ങനെ കുടുംബ ബന്ധങ്ങളിൽ നടക്കുന്ന അതി വൈകാരിക മുഹൂർത്തങ്ങളെയാണ് ചിത്രം ചർച്ച ചെയ്യുന്നതെന്ന് സംവിധായിക പറഞ്ഞു. ശിഥില കുടുംബ ബന്ധങ്ങളുടെ അവസ്ഥയും മനശാസ്ത്ര തലത്തിൽ ഈ ചിത്രം വിശകലനം ചെയ്യുന്നുണ്ടെന്ന് തിരക്കഥാകൃത്ത് എം ടി അപ്പൻ പറഞ്ഞു.
അഭിനേതാക്കൾ- ടി എസ് രാജു, ടോണി, പ്രദീപ് രാജ്, ഡോ.ശ്രീചിത്ര പ്രദീപ്, മുരളി കാക്കനാട്. ജിതിൻ ജീവൻ ,രമ്യ രാജേഷ്, മനീഷ മനോജ്, കീഴില്ലം ഉണ്ണികൃഷ്ണ മാരാർ,ജിബിൻ ടി.ജോർജ് ,ബേബി ശ്രിയാപ്രദീപ്, സാവിത്രിപിള്ള , തുടങ്ങിയവർ. ബാനർ – ശ്രിയാ ക്രിയേഷൻസ്. സംവിധാനം – ഡോ:ശ്രീചിത്ര പ്രദീപ്, നിർമ്മാണം – പ്രദീപ് രാജ്, കഥ, തിരക്കഥ, സംഭാഷണം – എം ടി അപ്പൻ ക്യാമറ- ഹാരി മാർട്ടിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- നിഖിൽ അഗസ്റ്റിൻ, അസോസിയേറ്റ് ഡയറക്ടേഴ്സ്- അനീഷ് സിനി, സബിൻ ആൻറണി, സനീഷ് ബാല, മേയ്ക്ക് അപ്പ് – മേരി തോമസ്, കോസ്റ്റ്യം സ്റ്റെഫി എം എക്സ്,കൊറിയോഗ്രാഫർ – രാഖി പാർവ്വതി, പിആർഒ- പി.ആർ. സുമേരൻ.