BREAKING NEWS

മാതാപിതാക്കളോടൊപ്പം ഉറങ്ങുകയായിരുന്ന രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു, മരിച്ചെന്ന് കരുതി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു, വേഷം മാറി നടന്നത് 13 ദിവസം, ഒടുവിൽ കുരുക്കായി സിസിടിവി ദൃശ്യങ്ങൾ, നാടോടി ബാലികയെ പീഡിപ്പിച്ച കേസിൽ ഹസന്‍കുട്ടി കുറ്റക്കാരനെന്ന് കോടതി, ഒക്ടോബർ മൂന്നിന് ശിക്ഷ വിധിക്കും

· · 1 min read
Share: Copied!

തിരുവനന്തപുരം: പേട്ടയില്‍ രണ്ടു വയസ്സുകാരിയായ നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പിടിയിലായ ആറ്റിങ്ങല്‍ ഇടവ സ്വദേശിയായ കബീര്‍ എന്ന് വിളിക്കുന്ന ഹസന്‍കുട്ടി കുറ്റക്കാരന്‍. കേസില്‍ വെള്ളിയാഴ്ച ശിക്ഷ വിധിക്കും. തിരുവനന്തപുരം പോക്സോ കോടതിയില്‍ നടന്ന അതിവേഗ വിചാരണയിലാണ് പ്രതി കുറ്റക്കാരനെന്ന് വിധിച്ചത്. 2024 ഫെബ്രുവരി 19 ആയിരുന്നു ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെ ഹസന്‍കുട്ടി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.

പെണ്‍കുട്ടിയെ ടെന്റില്‍ നിന്നും കടത്തിക്കൊണ്ടു പോയശേഷം ആളൊഴിഞ്ഞ് പൊന്തക്കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയില്‍ പ്രത്യേക അന്വേഷണസംഘം നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. കേസില്‍ 41 സാക്ഷികളെയാണ് വിസ്തരിച്ചിരുന്നത്. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കേസില്‍ നാടൊന്നാകെ തെരഞ്ഞ് കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടി മരിച്ചെന്ന് കരുതി കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ട ഹസന്‍കുട്ടി വേഷം മാറി നടക്കുന്നതിനിടെ പതിമൂന്ന് ദിവസത്തിന് ശേഷമാണ് പിടിയിലായത്. 2024 ഫെബ്രുവരി പത്തൊന്‍പതിനായിരുന്നു തലസ്ഥാനത്തെ മുള്‍മുനയിലാക്കിയ അതിക്രമം.

ചാക്കയ്ക്ക് സമീപം നാടോടികളായ ഹൈദരാബാദുകാരായ ദമ്പതികള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന രണ്ട് വയസുകാരിയെ ഹസന്‍കുട്ടി തട്ടിയെടുത്തു. ബ്രഹ്‌മോസിന് പിന്നിലുള്ള പൊന്തക്കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം മരിച്ചെന്ന ധാരണയില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. കുട്ടിയെ കാണാതായതിനെത്തുടര്‍ന്നുള്ള മാതാപിതാക്കളുടെ പരാതിയില്‍ സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.അടുത്തദിവസം വൈകുന്നേരം ഏഴര മണിയോടെ ബ്രഹ്‌മോസ് മതിലിനോട് ചേര്‍ന്നുള്ള കാടുപിടിച്ച സ്ഥലത്ത് നിന്നാണ് ആശ്വാസ വിവരമെത്തിയത്. അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തി.

കുട്ടിയെ ഉടന്‍ തന്നെ എസ്.എ.ടി ആശുപത്രിയില്‍ എത്തിച്ച് ജീവന്‍ രക്ഷിക്കുകയായിരുന്നു. മുഖം മറച്ച് ഒരാള്‍ നടന്ന് നീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ നിര്‍ണായകമായി. നൂറിലേറെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞു. പതിമൂന്നാം ദിവസം കൊല്ലത്ത് നിന്നും ഹസന്‍കുട്ടി പിടിയിലായി. തട്ടിക്കൊണ്ടുപോയതിന് ശേഷം തിരുവനന്തപുരത്ത് നിന്ന് മുങ്ങിയ ഹസന്‍കുട്ടി പളനിയിലെത്തി തലമൊട്ടയടിച്ച് ആള്‍മാറാട്ടത്തിനും ശ്രമിച്ചു. കുട്ടിയുടെ വൈദ്യപരിശോധനാഫലത്തില്‍ പീഡനം സ്ഥിരീകരിച്ചതും പ്രതിയുടെ വസ്ത്രത്തില്‍ നിന്ന് കുട്ടിയുടെ തലമുടി ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്താനായതും വഴിത്തിരിവായി.

BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026