ഇനിയൊരു സെഞ്ചുറി അടിക്കാൻ നായകൻ ശുഭ്മൻ ഗില്ലിന് അവസരം കൊടുക്കില്ലെന്ന് ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ്. ഇന്നത്തെ മത്സരത്തിൽ ഇന്ത്യൻ നായകൻ ശുഭ്മൻ ഗില്ലിനെ തടയാനുള്ള പദ്ധതി സജ്ജമാക്കിയിട്ടുണ്ടെന്നും ഇംഗ്ലണ്ട് നായകൻ.
ഇംഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റണിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യ തകർപ്പൻ ജയം നേടിയിരുന്നു. 336 റൺസിനാണ് ദയനീയമായി ആതിഥേയരെ ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 608 റൺസെന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 271 റൺസിന് ഓൾഔട്ടായി. നീണ്ട 58 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യ എഡ്ജ്ബാസ്റ്റണിൽ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്.
ഇതോടെ ഗില്ലിനെ തടയാൻ ലോർഡ്‌സിൽ വ്യക്തമായ പദ്ധതിയുണ്ടെന്നും കൃത്യമായ ഹോം വർക്കോട് കൂടെയാണ് മൂന്നാം ടെസ്റ്റിനിറങ്ങുന്നതെന്നും സ്റ്റോക്സ് പറഞ്ഞു. കഴിഞ്ഞ രണ്ട് മത്സരങ്ങളെയും പഠിച്ചാണ് വരുന്നത്, ബർമിങ്ഹാമിലെ തോൽവിക്ക് ഇംഗ്ലണ്ട് ടീം ലോർഡ്‌സിൽ മറുപടി പറയും, സ്റ്റോക്സ് കൂട്ടിച്ചേർത്തു.
നിലവിൽ പരമ്പര 1-1 എന്ന നിലയിലാണ് നിൽക്കുന്നത്. ഇന്ന് ലോർഡ്‌സിൽ വൈകുന്നേരം 3.30നാണ് മൂന്നാം ടെസ്റ്റ് നടക്കുന്നത്.