BREAKING NEWS

നിമിഷ പ്രിയ നിരപരാധിയാണെന്ന് ഉമ്മൻചാണ്ടിക്ക്‌ ബോധ്യപ്പെട്ടിരുന്നു, അവരെ മോചിപ്പിക്കാൻ നോക്കി, നിമിഷയെ രക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യണം, ​ഗവർണറെ സന്ദർശിച്ച് ഉമ്മൻചാണ്ടിയുടെ ഭാര്യ

· · 1 min read
Share: Copied!

തിരുവനന്തപുരം: യെമെനിൽ വധശിക്ഷ വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയ നിരപരാധിയാണെന്നു ഉമ്മൻചാണ്ടിക്കു മനസിലായിരുന്നു. അതിനാൽ നിമിഷയുടെ മോചനത്തിനായി ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ട് ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മയും ചാണ്ടി ഉമ്മനും. ഇതോടെ ​ഗവർണറും നിമിഷപ്രിയയുടെ മോടനത്തിനായി ഇടപടുന്നു, കേന്ദ്രസർക്കാർ പ്രതിനിധികൾ അടക്കമുള്ളവരുമായി അദ്ദേഹം ആശയവിനിമയം നടത്തിവരുകയാണെന്ന് രാജ്ഭവൻ വൃത്തങ്ങൾ പറഞ്ഞു.

ഉമ്മൻചാണ്ടിയുടെ സ്മരണയ്ക്കായി പുതുപ്പള്ളിയിൽ നിർമ്മിക്കുന്ന ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് ​ഗവർണറെ ക്ഷണിക്കാൻ കൂടി ബുധനാഴ്ചയാണ് ഇരുവരുമെത്തിയത്. ഇതിനിടെയാണ് ഈ ആവശ്യം ​ഗവർണർക്കു മുന്നിൽ വച്ചത്. ആശുപത്രി ഗവർണർ ഉദ്ഘാടനം ചെയ്യും.

നിമിഷ പ്രിയ നിരപരാധിയാണെന്ന് ഉമ്മൻചാണ്ടിക്ക്‌ ബോധ്യപ്പെട്ടിരുന്നതായും അതിനാൽ, അവരെ മോചിപ്പിക്കാൻ അദ്ദേഹം പരിശ്രമിച്ചിരുന്നതായും മറിയാമ്മ വിശദീകരിച്ചു. മോചനത്തിന് സാധ്യമായതെല്ലാം ചെയ്യാമെന്ന് ഗവർണർ മറുപടി നൽകി.

തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം, ബോക്സറായ രാജേഷിന്റെ ഇടിയിൽ നെഞ്ചെല്ല് പൊട്ടി, ചെവിയിൽനിന്നും മൂക്കിൽനിന്നും രക്തസ്രാവം, കഴുത്തിൽ കയർ, തുണി ഉപയോ​ഗിച്ച് വരിഞ്ഞുമുറുക്കിയ പാടുകൾ!! ഹോട്ടൽ ഉടമയെ കൊലപ്പെടുത്തിയത് അതിക്രൂരമായി 

 

BREAKING NEWS
സൗദിയുടെ എണ്ണ പൈപ്പ്‌ലൈനും റിയാദ് വിമാനത്താവളവും ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണം; തിരിച്ചടിച്ച് സഖ്യസേന, കിഴക്കൻ മേഖലയിൽ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തെക്കൻ മേഖലയിൽ നാല് ഡ്രോണുകളും തകർത്തു; സംഘർഷം കുറയ്ക്കാൻ ഇറാനിൽ നയതന്ത്ര നീക്കം
27 Oct 2026
BREAKING NEWS
വീണാ ജോർജിന് പുറത്ത് കാണത്തക്ക പരുക്ക് ഉണ്ടായിരുന്നില്ല, തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത് കഴുത്തിൽ നീർക്കെട്ട് ഉണ്ടായിരുന്നതിനാൽ, അന്നുതന്നെ വീട്ടിൽ പോകാൻ വീണ നിർബന്ധം പിടിച്ചു, രാത്രിതന്നെ അടിയന്തരമായി ഓൺലൈനായി മെഡിക്കൽ ബോർഡ് ചേർന്ന് ഡിസ്ചാർജ് നൽകി- ഡോക്ടർമാരിൽ നിന്ന് മൊഴിയെടുത്ത് എസ്ഐടി
27 Oct 2026
BREAKING NEWS
അപകടങ്ങൾ തുടർക്കഥയായിട്ടും തലയിൽ വെട്ടമടിക്കാത്ത മാതാപിതാക്കൾ!! കഴക്കൂട്ടത്ത് എയർപോർട്ട് റോഡിൽ 80-100 കി.മീ. സ്പീഡിൽ പായുന്ന കാർ, വളയം പിടിച്ചിരിക്കുന്നത് പിതാവിന്റെ മടിയിലുള്ള മൂന്നോ, നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞ്, ദൃശ്യങ്ങൾ പകർത്തി സഹ യാത്രികർ
27 Oct 2026
BREAKING NEWS
രാത്രി ചായ കുടിക്കാൻ ബൈക്കുമായിറങ്ങി, നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചു; 17കാരന് ദാരുണാന്ത്യം
27 Oct 2026