BREAKING NEWS

വീടിന് പുറത്ത് കിടക്കുകയായിരുന്ന 66 കാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു, 26കാരന്‍ പിടിയില്‍, രണ്ടാം പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

· · 1 min read
Share: Copied!

സേലം:  വയോധികയെ കത്തികാണിച്ചു ഭീഷണിപ്പെടുത്തി രണ്ട് യുവാക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ചു. 66കാരിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തില്‍ ഗോരിമേഡ് ജെല്ലിക്കാട് സ്വദേശി രവികുമാറിനെ(26) അറസ്റ്റുചെയ്തു. സേലം കോര്‍പറേഷന്‍ പരിധിയില്‍ വരുന്ന ഗോരിമേഡ് സ്വദേശിനിയായ വീട്ടമ്മയാണ് പീഡനത്തിന് ഇരയായത്.

ശനിയാഴ്ച അര്‍ധരാത്രിയോടെ വീടിന് പുറത്ത് കിടക്കുകയായിരുന്ന സ്ത്രീയെ ഇരുവരും കത്തികാണിച്ചു ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്ന് കണ്ണന്‍കുറിച്ചി പോലീസ് പറയുന്നു. ഞായറാഴ്ച ഇവരെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിക്കുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

സി.സി.ടി.വി. സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇതേ പ്രദേശത്തുള്ള ഒരുപ്രതിയെ തിങ്കളാഴ്ച അറസ്റ്റുചെയ്തത്. രണ്ടാമത്തെ പ്രതിക്കുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. കേസ് അമ്മാപേട്ട് വനിതാ പോലീസിന് കൈമാറി.

 

BREAKING NEWS
"ഇയാളെ നോക്കൂ, ഇയാളുടെ ശരീരം ഒട്ടും ശരിയായ അവസ്ഥയിലല്ല... നിങ്ങൾ അറപ്പുളവാക്കുന്ന ഒരാളാണ്, ശരീരപ്രകൃതി ഒന്ന് ശരിയാക്കിയെടുക്കൂ, കാണാൻ തന്നെ വല്ലാത്ത കോലമാണ്,"... ആരോഗ്യപ്രശ്നങ്ങൾ കാരണമാണോ പ്രചാരണ പരിപാടികളിൽനിന്ന് പിന്മാറിയതെന്നു ചോദിച്ച മാധ്യമപ്രവർത്തകനെ പരിഹസിച്ച് ട്രംപ്
30 Oct 2026
BREAKING NEWS
കുട്ടികളെ ഒഴിവാക്കിയാൽ നിന്നെ സ്വീകരിക്കാം... നിവേദ്യ മറച്ചു പിടിച്ച മാർട്ടിനിലേക്ക് പോലീസിനെ എത്തിച്ചത് ആ വാട്‌സ്ആപ്പ് ചാറ്റ്!! മക്കളുടെ മരണം ഉറപ്പാക്കിയ ശേഷം ഇരുവരും വീട്ടിൽ നിന്നിറങ്ങി, പിന്നാലെ മക്കളെ കാണാനില്ലെന്ന് പറഞ്ഞ് യുവതി അയൽ വീടുകളിലെത്തി....
30 Oct 2026
BREAKING NEWS
സ്വർണ്ണവില 4,000 ഡോളറിന് താഴേക്ക്; 2013 ആവർത്തിക്കുമോ? ഉപഭോക്താക്കൾക്ക് ദീർഘകാല ആശ്വസിക്കാമോ? വിപണിക്ക് മുന്നിലെ പുതിയ വെല്ലുവിളികൾ
30 Oct 2026
BREAKING NEWS
സ്വന്തമായി ഫോണില്ല, അമ്മയുടെ ഫോണിലെ ഇൻസ്റ്റാഗ്രാം വഴി യുവാവുമായി പരിചയമുണ്ടായിരുന്നതായി സൂചന!! സ്കൂളുവിട്ടെത്തിയ ശേഷം കുളിക്കാനെന്നു പറഞ്ഞ് 15 കാരി റൂമിലേക്കു പോയി, ഏറെ നേരം കഴിഞ്ഞിട്ടും കാണാതെ വന്നതോടെ ജനലിലൂടെ നോക്കിയ സഹോദരൻ കണ്ടത് ജീവനൊടുക്കിയ പെൺകുട്ടിയെ...
30 Oct 2026