BREAKING NEWS

മോനെ ​ഗില്ലേ ഇനിയൊരു സെഞ്ചുറികൂടി നീ അടിക്കില്ല, നിന്നെ വരിഞ്ഞുമുറുക്കാനുള്ള പണികൾ അണിയറയിൽ പൂർത്തിയായി!! ബർമിങ്​ഹാമിലെ തോൽവിക്ക് ഇം​ഗ്ലണ്ട് മറുപടി കൊടുത്തിരിക്കും- ബെൻ സ്റ്റോക്സ്

· · 1 min read
Share: Copied!

ഇനിയൊരു സെഞ്ചുറി അടിക്കാൻ നായകൻ ശുഭ്മൻ ഗില്ലിന് അവസരം കൊടുക്കില്ലെന്ന് ഇം​ഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ്. ഇന്നത്തെ മത്സരത്തിൽ ഇന്ത്യൻ നായകൻ ശുഭ്മൻ ഗില്ലിനെ തടയാനുള്ള പദ്ധതി സജ്ജമാക്കിയിട്ടുണ്ടെന്നും ഇംഗ്ലണ്ട് നായകൻ.

ഇംഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റണിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യ തകർപ്പൻ ജയം നേടിയിരുന്നു. 336 റൺസിനാണ് ദയനീയമായി ആതിഥേയരെ ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 608 റൺസെന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 271 റൺസിന് ഓൾഔട്ടായി. നീണ്ട 58 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യ എഡ്ജ്ബാസ്റ്റണിൽ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്.

ഇതോടെ ഗില്ലിനെ തടയാൻ ലോർഡ്‌സിൽ വ്യക്തമായ പദ്ധതിയുണ്ടെന്നും കൃത്യമായ ഹോം വർക്കോട്‌ കൂടെയാണ് മൂന്നാം ടെസ്റ്റിനിറങ്ങുന്നതെന്നും സ്റ്റോക്സ് പറഞ്ഞു. കഴിഞ്ഞ രണ്ട് മത്സരങ്ങളെയും പഠിച്ചാണ് വരുന്നത്, ബർമിങ്​ഹാമിലെ തോൽവിക്ക് ഇംഗ്ലണ്ട് ടീം ലോർഡ്‌സിൽ മറുപടി പറയും, സ്റ്റോക്സ് കൂട്ടിച്ചേർത്തു.

നിലവിൽ പരമ്പര 1-1 എന്ന നിലയിലാണ് നിൽക്കുന്നത്. ഇന്ന് ലോർഡ്‌സിൽ വൈകുന്നേരം 3.30നാണ് മൂന്നാം ടെസ്റ്റ് നടക്കുന്നത്.

നിമിഷ പ്രിയ നിരപരാധിയാണെന്ന് ഉമ്മൻചാണ്ടിക്ക്‌ ബോധ്യപ്പെട്ടിരുന്നു, അവരെ മോചിപ്പിക്കാൻ നോക്കി, നിമിഷയെ രക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യണം, ​ഗവർണറെ സന്ദർശിച്ച് ഉമ്മൻചാണ്ടിയുടെ ഭാര്യ

 

BREAKING NEWS
കോവളത്ത് പെൺകുട്ടിയെ പീ‍ഡിപ്പിച്ച സ്പാ ഹെൽത്ത് ഇൻസ്പെക്ടറുടെ ബെനാമി സ്ഥാപനം, നിശാന്തിനു പിന്നിലും ഈ ഉദ്യോ​ഗസ്ഥനെന്ന് സൂചന, വിവരങ്ങൾ കണ്ടെത്തിയത് പ്രതിയുടെ ഫോണിൽ നിന്ന്... അമ്മയും അച്ഛനും മരിച്ചു, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്പായിലെത്തിച്ചത് മാതൃസഹോദരിയും ഭർത്താവും ചേർന്ന്
18 Oct 2026
BREAKING NEWS
അനുമോളെ കണ്ടെത്തിയത് 12-ാം ​ദിവസം, അബ്ദുൾ സമദിനെ വേണ്ടാ, കുടുംബത്തിനൊപ്പം പോയാൽ മതിയെന്ന് കോടതിയിൽ... സ്വീകരിക്കാൻ തയാറാണെന്ന് ഭർത്താവ്!! അധ്യാപികയെ മാതാപിതാക്കൾക്കും ഭർത്താവിനുമൊപ്പം വിട്ടയച്ചു, അനുമോൾക്കെതിരായ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി പോലീസ്
18 Oct 2026
BREAKING NEWS
പാൽ തൊണ്ടയിൽ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്ന് പിതാവ്; ’ദമ്പതികളുടെ മറ്റൊരു കുഞ്ഞും ഏതാനും നാൾ മുമ്പ് മരിച്ചിരുന്നു’, കാർത്തികപ്പള്ളിയിലെ രണ്ട് വയസ്സുകാരന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ
18 Oct 2026
BREAKING NEWS
വീടിന്റെ മുകൾനിലയിൽ കയറിയ നായയെ ഓടിക്കുന്നതിനിടെ തെന്നിവീണു, ​ഗുരുതര പരിക്ക്; ചികിത്സയിലായിരുന്നയാൾ മരിച്ചു
18 Oct 2026