ബെംഗളൂരു: സ്വര്‍ണ്ണക്കടത്തില്‍ പുതിയ ട്വിസ്റ്റ്. സ്വര്‍ണ്ണം വാങ്ങുന്നതിനായി ഹവാല പണം ഉപയോഗിച്ചതായി കന്നഡ നടി രന്യ റാവുവിന്റെ വെളിപ്പെടുത്തല്‍. നടി ഇക്കാര്യം സമ്മതിച്ചതായി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) ആണ് ചൊവ്വാഴ്ച കോടതിയെ അറിയിച്ചത്. ബെം?ഗളൂരു വിമാനത്താവളത്തില്‍ 14 കിലോ സ്വര്‍ണം കടത്തുന്നതിനിടെയാണ് നടി രന്യ റാവു പിടിയിലാകുന്നത്.
രന്യയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഡിആര്‍ഐക്കായി ഹജരായ അഭിഭാഷകന്‍ മധു റാവുവാണ് കോടതിയെ ഇക്കാര്യങ്ങളറിയിച്ചത്. നടിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം ആരംഭിക്കാന്‍ അധികൃതര്‍ നോട്ടീസ് നല്‍കിയതായി അദ്ദേഹം പറഞ്ഞു. സാമ്പത്തിക ക്രമക്കേടുകളുടെ വ്യാപ്തിയും നിയമ ലംഘനങ്ങളുടെ സാധ്യതയും കണ്ടെത്തുകയാണ് അന്വേഷണത്തിന്റെ ലക്ഷ്യമെന്നും മധു റാവു കോടതിയെ അറിയിച്ചു.
കീഴ്ക്കോടതിയും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള പ്രത്യേക കോടതിയും നേരത്തേ രന്യ റാവുവിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസില്‍ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സും കൂടുതല്‍ അന്വേഷണത്തിലേക്ക് കടന്നിരുന്നു. നിരന്തരമായ അന്താരാഷ്ട്ര യാത്രകള്‍, സംശയകരമായ പണമിടപാടുകള്‍, ഹവാല ബന്ധം എന്നിവയെല്ലാം വിശദമായി പരിശോധിച്ചിരുന്നു. രന്യയുടെ വളര്‍ത്തച്ഛനായ കര്‍ണാടക ഡിജിപി രാമചന്ദ്ര റാവുവിനെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ഉദ്യോ?ഗസ്ഥരെ സ്വാധീനിക്കാനോ സ്വര്‍ണക്കടത്ത് സുഗമമാക്കാനോ ഇദ്ദേഹത്തിന്റെ സ്വാധീനം ഉപയോ?ഗപ്പെടുത്തിയിരുന്നോ എന്നതുള്‍പ്പടെ അന്വേഷിക്കുന്നുണ്ട്.
2023-നും 2025-നും ഇടയില്‍ 52 തവണ രന്യ ദുബായ് യാത്ര നടത്തിയിട്ടുണ്ടെന്നും നേരത്തേ കണ്ടെത്തിയിരുന്നു. ഇതില്‍ 45 എണ്ണം ഒറ്റ ദിവസത്തേക്ക് മാത്രം നടത്തിയ യാത്രകളാണ്. 2025 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ബെം?ഗളൂരു, ?ഗോവ, മുംബൈ വഴി 27 സന്ദര്‍ശനങ്ങളാണ് നടത്തിയത്. 45 തവണ തനിച്ച് ഇത്തരത്തില്‍ യാത്ര ചെയ്തത് സ്വര്‍ണക്കടത്ത് സംഘവുമായുള്ള രന്യയുടെ അടുത്ത ബന്ധത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
രന്യയും കേസില്‍ അറസ്റ്റിലായ സുഹൃത്ത് തരുണ്‍ രാജുവും ദുബായിലേക്ക് 26 യാത്രകള്‍ നടത്തിയതിന് തെളിവുകള്‍ ഉണ്ടെന്ന് കോടതി നടപടിക്കിടെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് നേരത്തേ അവകാശപ്പെട്ടിരുന്നു. രാവിലെ പുറപ്പെട്ട് വൈകീട്ടോടെ തിരിച്ചെത്തുന്നതായിരുന്നു ഇവരുടെ യാത്രകള്‍. ഇതും സംശയം ഉണ്ടാക്കുന്നതാണ്.
സ്പോണ്‍സര്‍മാര്‍ പണവുമായി മുങ്ങിയിട്ടും പരിപാടിയില്‍ പങ്കെടുത്ത താരത്തിന് അഭിനന്ദനവുമായി ട്വിങ്കിള്‍ അഗര്‍വാള്‍
കള്ളപ്പണം വെളുപ്പിക്കുന്നതിനായി, 2023-ല്‍ ദുബായില്‍ വീര ഡയമണ്ട്‌സ് ട്രേഡിങ് എന്ന സ്ഥാപനം രന്യ രജിസ്റ്റര്‍ ചെയ്തുവെന്ന ആരോപണവും പുറത്തുവന്നിരുന്നു. നടനും ബിസിനസുകാരനുമായ തരുണ്‍ രാജുവാണ് ഇതിലെ പങ്കാളിയെന്നാണ് റിപ്പോര്‍ട്ട്. 2022-ല്‍ ബെംഗളൂരുവില്‍ ബയോ എന്‍ഹോ ഇന്ത്യ എന്ന സ്ഥാപനവും ഇവര്‍ സ്ഥാപിച്ചു. പിന്നീട് ഇതിനെ സിറോഡ ഇന്ത്യ എന്ന് പുനര്‍നാമകരണം ചെയ്യുകയായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒന്നിലധികം ബിസിനസ് സംരംഭങ്ങള്‍ ആരംഭിച്ചത് ഇവരുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് സംശയമുണ്ടാക്കുന്നതാണ്.
ഓഡിഷന്റെ പേരിൽ തമിഴ് നടിയുടെ നഗ്ന വീഡിയോ പകർത്തി: ഒടുവിൽ ദൃശ്യങ്ങൾ പോൺ സൈറ്റിൽ
രന്യയുടെ അക്കൗണ്ടുകളിലേക്കു വന്ന പണം പിന്നീട് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അജ്ഞാത സ്രോതസ്സുകളിലേക്ക് വഴിതിരിച്ചുവിട്ടെന്ന് സംശയിക്കുന്നതിനാല്‍ അന്വേഷണ ഏജന്‍സികള്‍ സാമ്പത്തിക രേഖകള്‍ പരിശോധിച്ചുവരികയാണ്. നിയമവിരുദ്ധമായി ഉണ്ടാക്കിയ സമ്പാദ്യങ്ങള്‍ നിയമാനുസൃതമാക്കാന്‍ രന്യയുടെ ബിസിനസ് സംരംഭങ്ങള്‍ ഉപയോഗിച്ചിരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്.
 
			
































 
                                






 
							






