LATEST UPDATES

ഇന്ന് ജീവിച്ചിരിക്കുന്ന സിപിഎമ്മിന്റെ ഏറ്റവും വലിയ നേതാവ് വിഎസ്, സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാക്കും, പരസ്യ പ്രസ്താവന എല്ലായിടത്തുനിന്നുമില്ല, ചിലയിടങ്ങളിൽ നിന്ന് മാത്രം, പദ്മകുമാർ പറഞ്ഞത് അദ്ദേഹം തന്നെ തിരുത്തി- എംവി ​ഗോവിന്ദൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: മുതിർന്ന സിപിഐഎം നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന വിഎസ് അച്യുതാനന്ദനെ സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാക്കുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ക്ഷണിക്കപ്പെടേണ്ട നേതാക്കന്മാരെ പറ്റിയുള്ള തീരുമാനം പാർട്ടി എടുക്കുമെന്നും അതിൽ വിഎസിന്റേതാകും ഒന്നാമത്തെ പേരെന്നും പാർട്ടി പത്രത്തിലെ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. വിഎസ് ഇന്ന് ജീവിച്ചിരിക്കുന്ന സിപിഐഎമ്മിന്റെ ഏറ്റവും വലിയ നേതാവാണെന്നും എം വി ഗോവിന്ദൻ ലേഖനത്തിൽ പറയുന്നു.

കൊല്ലം സമ്മേളനത്തിനു ശേഷം പല ഭാഗത്തുനിന്നും പരസ്യപ്രസ്താവന വരുന്നില്ല. ചില ഭാഗത്ത് നിന്ന് വന്നിട്ടുണ്ട്. അത് അവർ തന്നെ തിരുത്തി. പത്മകുമാർ പറഞ്ഞത് അദ്ദേഹം തന്നെ തിരുത്തിയെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു. കൊല്ലത്ത് സിപിഎം സംസ്ഥാന സമ്മേളനം പൂർത്തിയാകുമ്പോൾ വലിയ ആത്മവിശ്വാസമാണ് പാർട്ടി സഖാക്കൾക്കും ജനങ്ങൾക്കും കൈവന്നതെന്നും അദ്ദേഹം പറയുന്നു. പാർട്ടി ശരിയായ ദിശാ ബോധത്തോടെ ആരോഗ്യകരമായി മുന്നോട്ട് പോകും. ഇത്തവണ ഒരുതരം വിഭാഗീയ പ്രവണതയോ, ചർച്ചകളോ സമ്മേളനങ്ങളിൽ ഉണ്ടായില്ല. തെറ്റായ ചില പ്രവണതകൾ ഉണ്ടായി. അതിനെ തിരുത്തിയാണ് സമ്മേളനം പൂർത്തിയായതെന്നും അദ്ദേഹം പറഞ്ഞു.

BREAKING NEWS
മക്കൾ തമ്മിൽ അടിയുണ്ടാക്കുന്നത് കണ്ടതെ ഭയന്ന് അമ്മ മുറിയിൽ കയറി കതകടച്ചു, മദ്യപാനത്തിനിടെ സഹോദരങ്ങൾ തമ്മിൽ തർക്കം, അനിയനെ കത്തിക്കു കുത്തി വീഴ്ത്തി, ചോരയിൽ കുളിച്ചു ജീവനുവേണ്ടി പി‌ടയുന്ന സഹോദരന്റെ മുന്നിലിരുന്ന് ടിവി കണ്ടു... ആശുപത്രിയിൽ പോയി തിരിച്ചെത്തിയ അനിലിന്റെ ഭാര്യയും കുട്ടികളും കണ്ടത് കുത...
27 Oct 2026
BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026