BREAKING NEWS

‘എന്റെ പിഴ’… പറഞ്ഞത് തെറ്റായിപ്പോയി, പാർട്ടിക്ക് പൂർണമായും വിധേയൻ, ബിജെപിക്കാർ രാഷ്ട്രീയ ഭിക്ഷാംദേഹികളാണ്.. എന്റ പേരിൽ പ്രശസ്തരാവാനാണ് അവർ ശ്രമിച്ചത്- എ പദ്മകുമാർ

· · 1 min read
Share: Copied!

പത്തനംതിട്ട: സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പെടുത്താത്തതില്‍ സമൂഹ മാധ്യമത്തിലൂടെ നടത്തിയ പരസ്യ പ്രതികരണം മയപ്പെടുത്തി പത്തനംതിട്ടയിലെ മുതിര്‍ന്ന നേതാവ് എ പദ്മകുമാര്‍ രംഗത്ത്. പറഞ്ഞത് തെറ്റായിപ്പോയി. അതിന്‍റെ പേരില്‍ എന്ത് അച്ചടക്ക നടപടി വന്നാലും വിഷമമില്ലെന്ന് അദ്ദേഹം പറഞ്ഞു. കേഡറിന് തെറ്റ് പറ്റിയാൽ അത് തിരുത്തുന്ന പാർട്ടിയാണ് സിപിഎം. ബിജെപി നേതാക്കൾ വന്നു തന്നെ രാഷ്ട്രീയം പഠിപ്പിക്കണ്ട.

ഇന്ന് ജീവിച്ചിരിക്കുന്ന സിപിഎമ്മിന്റെ ഏറ്റവും വലിയ നേതാവ് വിഎസ്, സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാക്കും, പരസ്യ പ്രസ്താവന എല്ലായിടത്തുനിന്നുമില്ല, ചിലയിടങ്ങളിൽ നിന്ന് മാത്രം, പദ്മകുമാർ പറഞ്ഞത് അദ്ദേഹം തന്നെ തിരുത്തി- എംവി ​ഗോവിന്ദൻ

മുതിർന്ന നേതാക്കളിൽ പലരും വിളിച്ചു. നാളെ നടക്കുന്ന ജില്ലാ കമ്മിറ്റിയിൽ പങ്കെടുക്കും. അന്‍പത് വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള തന്നെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പെടുത്താതിരുന്നപ്പോള്‍ വൈകാരികമായി പ്രതികരിച്ചതാണ്. പാർട്ടിക്ക് പൂർണമായും വിധേയയനാണ് താൻ. ബിജെപിക്കാർ രാഷ്ട്രീയ ഭിക്ഷാംദേഹികളാണ്. തന്‍റെ പേരിൽ പ്രശസ്തരാവാനാണ് ബിജെപി ജില്ലാനേതാക്കൾ ശ്രമിച്ചത്. അതുകൊണ്ടാണ് താൻ ഇല്ലാത്ത സമയത്ത് വീട്ടിൽ വന്ന് ഫോട്ടോ എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

എസ്ഡിപിഐയില്‍ ചേര്‍ന്നാലും ബിജെപിയില്‍ ചേരില്ല…!! ബിജെപി ജില്ലാ പ്രസിഡന്‍റും മറ്റൊരാളും താന്‍ ഇല്ലാത്ത സമയത്താണ് വീട്ടില്‍ വന്നത്.., അനുവാദം വാങ്ങിയിരുന്നില്ലെന്നും എ. പത്മകുമാര്‍

BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026