ലഖ്നൗ: സംഭാൽ, ബഹ്റൈച്ച് മേളകൾക്ക് പിന്നാലെ ബരാബങ്കി മേളയ്ക്കും നിരോധനമേർപ്പെടു ത്തി ഉത്തർപ്രദേശിലെ ബിജെ പി സർക്കാർ. ഗസ്നി രാജാവായിരുന്ന മുഹമ്മദ് ഗസ്നിയുടെ കമാൻഡറായിരുന്ന സൈദ് സലാർ സാഹുവിന്റെ സ്മരണാർത്ഥം സം ഘടിപ്പിക്കുന്ന മേളയാണ് യുപി പൊലീസ് നിരോധിച്ചത്. നേരത്തെ സൈദ് സലാർ സാഹുവി ന്റെ മക്കളായ സൈദ് സലാർ മസൂദിന്റെ പേരിൽ സംഭാലിലും ബഹ്റൈച്ചിലും നടന്നിരുന്ന മേളകളും നിരോധിച്ചിരുന്നു.
ക്രമസമാധാനനില കണക്കിലെടുത്താണ് അനുമതി നിഷേ ധിച്ചതെന്നാണ് ഔദ്യോഗിക ഭാ ഷ്യം. എന്നാൽ ന്യൂനപക്ഷ ആരാ ധനാലയവുമായി ബന്ധപ്പെട്ടമേളകളാണ് പൊലീസും ജില്ലാ ഭരണകൂടവും നിരോധിച്ചതെ ന്നതാണ് ശ്രദ്ധേയം. ഈ മാസം 14 മുതൽ 18 വരെയാണ് ബരാബങ്കി മേള.സലാർ സാഹു ദർഗയിൽ നട ത്താനിരുന്ന മേളയ്ക്ക് അനുമതി നൽകാനാവില്ലെന്ന് പൊലീസ് അറിയിക്കുകയായിരുന്നു. പഹൽ ഗാം ഭീകരാക്രമണത്തിന്റെ പശ്ചാ ത്തലത്തിൽ പ്രദേശത്ത് വർഗീയ ലഹള പൊട്ടിപ്പുറപ്പെടാൻ സാ ധ്യതയുണ്ടെന്ന് കാണിച്ചാണ് മേളയ്ക്ക് അനുമതി നിഷേധിച്ചതെ ന്ന് പൊലീസും ജില്ലാ ഭരണകൂട വും അറിയിച്ചു.മാർച്ച് 27ന് പ്രാദേശിക ബി ജെപി നേതാക്കളുടെ അഭ്യർത്ഥന പ്രകാരം സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഹിന്ദുക്കളും മുസ്ലിങ്ങളും പങ്കെടുക്കുന്ന ബഹ്റൈച്ച് മേളയ്ക്ക് അനുമതി നിഷേധിച്ചിരു ന്നു.
അന്നും ക്രമസമാധാന പ്രശ്നം ഉയർത്തിയായിരുന്നു നിരോധനം. മുഹമ്മദ് ഗസ്നിയുടെ കമാൻ ഡറായിരുന്ന മഹ്മൂദ് ഗസ്നാവി സോമനാഥ ക്ഷേത്രം തകർത്തെ ന്നും ഹിന്ദുക്കളെ നിർബന്ധ മത പരിവർത്തനത്തിന് വിധേയമാ ക്കിയെന്നും ബിജെപി നേതാ ക്കൾ ആരോപിച്ചിരുന്നു. തൊട്ടു പിന്നാലെയാണ് ബഹ്റൈച്ച് മേള നിരോധിച്ചത്. മാർച്ച് മൂന്നാം വാരമാണ് സംഭാലിൽ സലാർ മസൂദ് ഗാസിയുടെ ഓർമ്മ പുതു ക്കുന്ന നേജ മേള നിരോധിച്ചത്.മുസ്ലിം ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട മേളകൾ നിരോധി ക്കുന്ന ആദിത്യനാഥ് സർക്കാരി ൻ്റെ നടപടിക്കെതിരെ പ്രതിപക്ഷം രംഗത്തുവന്നു.
ഹിന്ദുഘോ ഷയാത്രകൾക്കും തീവ്ര ഹൈന്ദവ സംഘടനകളുടെ റാലികൾക്കും യഥേഷ്ടം അനുമതി നൽകുന്ന സംസ്ഥാന സർക്കാർ മുസ്ലിം മേള കളും ആഘോഷങ്ങളും കാരണമില്ലാതെ നിരോധിക്കുന്നതായി കോൺഗ്രസും സമാജ് വാദി പാർ ട്ടിയും ആരോപിച്ചു. മേളകൾക്ക് മതപരമായ പരിവേഷം നൽകു ന്നത് ഉചിതമല്ല.ഹിന്ദുക്കളും മുസ്ലിങ്ങളും പങ്കെ ടുക്കുന്ന ബഹ്റൈച്ചിലെ ജേത്ത് മേള മതസൗഹാർദത്തിന്റെ പ്രതീ കമാണ്. അതുപോലും നിരോധി ക്കുന്ന ബിജെപി സർക്കാർ ജന ങ്ങളിൽ മതവൈരം സൃഷ്ടിക്കാൻ മനഃപൂർവം ശ്രമിക്കുകയാണെ ന്നും പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു