BREAKING NEWS

“അമ്മയാണ് തള്ളിയിട്ടത് ” കിണറ്റിൽ വീണ നാല് വയസുകാരന്റെ മൊഴിയിൽ യുവതി അറസ്റ്റിൽ

· · 1 min read
Share: Copied!

പാലക്കാട്: നാല് വയസുകാരൻ കിണറ്റിൽ വീണ സംഭവത്തിൽ അമ്മ അറസ്റ്റിൽ. വാളയാർ സ്വദേശി ശ്വേതയാണ് അറസ്റ്റിലായത്. ശ്വേതയുടെ നാല് വയസുള്ള മകൻ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കിണറ്റിൽ വീണത്. കരച്ചിൽ കേട്ടെത്തിയ അയൽവാസികളാണ് കുട്ടിയെ ജീവനോടെ പുറത്തെടുത്തു. നാട്ടുകാരോടാണ് അമ്മയാണ് തള്ളിയിട്ടതെന്ന് കുട്ടി പറഞ്ഞത്.

നാട്ടുകാർ വിവരമറിയിച്ച് പൊലീസ് സ്ഥലത്തെത്തി. എന്നാൽ താനല്ല തള്ളിയിട്ടതെന്ന് അമ്മ ശ്വേത നാട്ടുകാരോടും പൊലീസിനോടും പറ‌ഞ്ഞു. എന്നാൽ നാട്ടുകാരും പൊലീസും ഇത് വിശ്വസിച്ചില്ല. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് ശ്വേതക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.

പിന്നീട് കോടതിയിൽ ഹാജരാക്കിയ ശ്വേതയെ പതിനാല് ദിവസത്തേക്ക് പൊലീസ് റിമാന്റ് ചെയ്തു. ശ്വേതയും ഭർത്താവും അകന്ന് കഴിയുകയാണ്. സംഭവം നടന്ന വീട്ടിൽ ശ്വേതയും നാല് വയസുകാരനായ മകനും മാത്രമാണ് താമസിച്ചിരുന്നത്.

BREAKING NEWS
‘‘അച്ചുവേ, നീ എഴുന്നേറ്റ് വാടാ... ഞാൻ പറഞ്ഞാൻ നീ എഴുന്നേറ്റ് വരില്ലേ’’... നെഞ്ചുപൊട്ടിക്കരഞ്ഞ് പിതാവ് മധു, ഒന്നുമറിയാത്ത ഞങ്ങളുടെ കുഞ്ഞിനെ എന്തിനു കൊന്നു? ചോദ്യവുമായി ബന്ധുക്കൾ... നാടിന് തീരാനോവ് സമ്മാനിച്ച് അഭിറാം വിടവാങ്ങി
04 Nov 2026
BREAKING NEWS
തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നു, ഡെമോക്രാറ്റുകളുമായി സഹകരിക്കാൻ തയ്യാർ!! വിജയിച്ച സ്ഥാനാർഥികളും പരാജയപ്പെട്ടവരും ആരൊക്കെയാണ്? അതിന്റെ കാരണങ്ങൾ എന്താണ്? രാഷ്ട്രീയ നിരീക്ഷകനായി മാറാൻ ഞാൻ ആഗ്രഹിക്കുന്നു- ട്രംപ്
04 Nov 2026
BREAKING NEWS
നയൻതാരയുടെ മൂക്കുത്തി അമ്മൻ 2 – മഹാശക്തിയുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
04 Nov 2026
BREAKING NEWS
ആ വീഡിയോ ഡിവൈഎഫ്‌ഐ ഉണ്ടാക്കി വിട്ടതല്ല, വര്‍ഷങ്ങളായി സമൂഹമാധ്യമങ്ങളിലുള്ളതാണ്, പിന്നെ തങ്ങള്‍ പ്രചരിപ്പിച്ചതാണോ കുറ്റം?? നിങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെ പൊലീസിനെ ഉപയോഗിച്ച് വാ അടപ്പിക്കാമെന്ന് കരുതേണ്ട, ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഡിവൈഎഫ്ഐ
04 Nov 2026