പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്‌സ്- മുംബൈ ഇന്ത്യൻസ് മത്സരത്തിന് ശേഷം എംഎസ് ധോണിയും മുംബൈ ബൗളർ ദീപക് ചാഹറും തമ്മിലുള്ള ക്യൂട്ട് തല്ലുപിടിത്തം ഇപ്പോൾ ആരാധകരുടെ ഹൃദയം കവരുകയാണ്. മുൻ സിഎസ്‌കെ താരമായിരുന്ന ചാഹർ ഈ സീസണിലാണ് മുംബൈയിലേക്ക് ചേക്കേറിയത്. ടീം മാറിയിട്ടും ചെന്നൈയുടെ ഇതിഹാസ നായകനും ചാഹറുമായുള്ള സൗഹൃദവും ആത്മബന്ധത്തിനും യാതൊരു കുറവും വന്നിട്ടില്ലെന്ന് ഇന്നലെ നടന്ന മത്സരത്തിൽ ഇരുതാരങ്ങളും തെളിയിക്കുകയായിരുന്നു.
സംഭവം ഇങ്ങനെ- മുംബൈയ്‌ക്കെതിരായ മത്സരം വിജയിക്കാൻ വെറും നാല് റൺസ് മാത്രമുള്ളപ്പോൾ എട്ടാമനായാണ് ധോണി ക്രീസിലെത്തുന്നത്. ക്രീസിലെത്തിയതും ധോണിയെ തമാശയ്ക്ക് ചാഹർ പരിഹസിക്കാൻ ശ്രമിക്കുകയായിരുന്നു. ധോണി പന്തുകൾ നേരിടാൻ തയ്യാറാകുന്നതിന് മുമ്പ് ചാഹറും ഉച്ചത്തിൽ ധോണിക്ക് വേണ്ടി കയ്യടിക്കുകയായിരുന്നു.
Deepak Chahar sledging Dhoni 😭 pic.twitter.com/BikN4V7ibw
— Beast (@Beast__07_) March 24, 2025
തൊട്ടു പിന്നാലെ ഓപണർ രചിൻ രവീന്ദ്ര സിക്‌സടിച്ച് ചെന്നൈയെ വിജയിപ്പിക്കുകയും ചെയ്തു. മത്സരം വിജയിച്ചതിന് ശേഷം ധോണിയ്ക്കായി വെയ്റ്റ് ചെയ്ത ചാഹറിനെ രസകരമായ രീതിയിൽ ശിക്ഷിച്ചത്. മത്സരശേഷം കളിക്കാർ ഹസ്തദാനം ചെയ്യുന്നതിനിടയിൽ ധോണി ചാഹറിന് വേണ്ടി കാത്തിരുന്നു. ചാഹർ കൈകൊടുക്കാൻ എത്തിയതും ധോണി ബാറ്റുകൊണ്ട് മുൻ സഹതാരത്തെ അടിക്കാൻ ശ്രമിക്കുന്നതുപോലെ ആംഗ്യം കാണിച്ചു. ഈ ചാഹർ ചിരിച്ചുകൊണ്ട് വേഗം ഒഴിഞ്ഞുമാറുകയും പിന്നാലെ ഇരുതാരങ്ങളും ചിരിക്കുന്നതും വീഡിയോയിൽ കാണാം.
അതേസമയം ഇരുതാരങ്ങളുടെയും രസകരമായ നിമിഷങ്ങൾ വളരെ സന്തോഷത്തോടെയാണ് സിഎസ്കെ ആരാധകർ ഏറ്റെടുത്തത്. ചാഹർ ചെന്നൈ വിട്ടിട്ടും ധോണിയോടുള്ള ആത്മബന്ധം കുറഞ്ഞിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്. ചാഹറിനെ തങ്ങൾ എന്തുചെയ്യണമെന്നാണോ ആഗ്രഹിച്ചത് അതുതന്നെയാണ് മത്സരശേഷം ധോണി ചെയ്തതെന്നും ആരാധകർ പറയുന്നു.
Dhoni and Deepak Chahar 😂🤣🤣❤️pic.twitter.com/KjztctJbf4
— MR. Haji (@always_Mega_fan) March 24, 2025