BREAKING NEWS

നീ ആളുകൊള്ളാല്ലോടാ കൊച്ചനേ… സമ്മർദ്ദങ്ങൾക്കു നടുവിൽ ചെന്നൈ ക്യാപ്റ്റനെയടക്കം മൂന്നുപേരെ കൂടാരം കയറ്റി മലയാളിപ്പയ്യൻ, വിഘ്നേഷ് പുത്തൂരിനെ തോളിൽതട്ടി അഭിനന്ദിച്ച് ധോണി- വീഡിയോ

· · 1 min read
Share: Copied!

ക്രിക്കറ്റിലെ തന്റെ ആരാധനാ മൂർത്തി ഒന്നു ചേർത്തുപിടിച്ചപ്പോൾ ആ 19 കാരന്റെ മുഖം കാണണമായിരുന്നു സന്തോഷം കൊണ്ട് മതിമറന്ന് അവൻ ആ ആളോട് ചേർന്നു നിന്നു. ഇന്നലെ ചെന്നൈ- മുംബൈ മത്സര ശേഷമായിരുന്നു സംഭവം. ഇന്ത്യൻ പ്രീമിയർ ലീഗിൽ സ്വപ്‌നതുല്യമായ അരങ്ങേറ്റമാണ് മുംബൈയുടെ മലയാളി താരം വിഘ്നേഷ് പുത്തൂരിന് ഇന്നലെ ലഭിച്ചത്.

‘ചേട്ടനോടാണോ മോനെ നിന്റെ തല്ലുകൊള്ളിത്തരം, നല്ല പെട കിട്ടാത്തതിന്റെയാ’… കളിക്കളത്തിൽ ചിരി പടർത്തി ധോണി- ചാഹർ കുറുമ്പ്- വീഡിയോ

ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിൽ രോഹിത് ശർമയ്ക്ക് പകരം മുംബൈ ഇന്ത്യൻസിന്റെ ഇംപാക്ട് പ്ലേയർ ആയി ഇറങ്ങിയ താരം കിട്ടിയ അവസരം ഒട്ടും പാഴാക്കിയില്ല ചെന്നൈ ക്യാപ്റ്റന്റേതടക്കം മൂന്ന് വിക്കറ്റുകൾ വീഴ്ത്തി തന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. റുതുരാജ്, ശിവം ദുബെ, ദീപക് ഹൂഡ എന്നീ വമ്പന്മാരുടെ വിക്കറ്റുകളാണ് താരം നേടിയത്. നാലോവർ എറിഞ്ഞ താരം 32 റൺസ് വിട്ടുകൊടുത്താണ് മൂന്ന് വിക്കറ്റ് നേടിയത്.

കാനഡയിൽ ഏപ്രിൽ 28 ന് പൊതു തിരഞ്ഞെടുപ്പ് : പ്രഖ്യാപനവുമായി പ്രധാനമന്ത്രി മാർക്ക് കാർണി, തീരുമാനം യുഎസ് – കാനഡ വ്യാപാര യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കെ

മത്സരത്തിൽ മുംബൈ പരാജയം വഴങ്ങിയെങ്കിലും ചെന്നൈയെ സമ്മർദ്ദത്തിലാക്കുന്ന ബോളിങ് പ്രകടനം പുറത്തെടുക്കാൻ മലയാളി താരത്തിന് സാധിച്ചു. അതുകൊണ്ടുതന്നെ മത്സരശേഷം ഇതിഹാസ താരവും ചെന്നൈ സൂപ്പർ കിങ്‌സിന്റെ മുൻ നായകനുമായ എം എസ് ധോണി വിഘ്‌നേഷിനെ അഭിനന്ദിക്കുകയും ചെയ്തു. മത്സരത്തിന് ശേഷം ഹസ്തദാനം ചെയ്യുന്നതിനിടെ വിഘ്‌നേഷിന്റെ തോളത്ത് തട്ടി ധോണി അഭിനന്ദിക്കുകയായിരുന്നു. ഈ സമയത്ത് വിഘ്‌നേഷ് ധോണിയോട് തന്റെ ആരാധനയും വെളിപ്പെടുത്തി. ഇതോടെ മലയാളി താരത്തെ ധോണി സ്നേഹത്തോടെ ചേർത്തുപിടിക്കുന്നതും കാണാനായി. മനോഹരമായ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026