കൊച്ചി: മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേർന്നുകൊണ്ട് മഹാനടൻ മോഹൻലാൽ. സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയാണ് മോഹൻലാൽ തന്റെ ‘ഇച്ചാക്ക’യ്ക്ക് പിറന്നാൾ ആശംസകൾ നേർന്നത്.
‘Happy Birthday Dear Ichakka എന്ന ഒറ്റവരിയിലാണ് മോഹൻലാൽ മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്നത്. കൂടാതെ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും മോഹൻലാൽ പങ്കുവെച്ചു. സോഫയിലിരിക്കുന്ന മമ്മൂട്ടിയുടെ അടുത്തേക്ക് ചാഞ്ഞുകൊണ്ട് അടുത്തിരിക്കുന്ന മോഹൻലാലാണ് ചിത്രമാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്
അതേസമയം തന്റെ ജന്മദിനത്തിൽ എല്ലാവർക്കും നന്ദി പറഞ്ഞും സ്‌നേഹം അറിയിച്ചും നേരത്തേ മമ്മൂട്ടി സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റിട്ടിരുന്നു. കടലിന്റെ വിദൂരതയിലേക്ക് നോക്കിക്കൊണ്ട് കാറിനടുത്ത് നിൽക്കുന്ന തന്റെ ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്. ‘എല്ലാവർക്കും സ്നേഹവും നന്ദിയും; സർവശക്തനും’ എന്ന് മമ്മൂട്ടി കുറിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മാസങ്ങളോളം മാറിനിന്ന മമ്മൂട്ടി ഈ അടുത്തിടെയാണ് പൂർണ ആരോഗ്യവാനായി മടങ്ങിയെത്തിയത്.