BREAKING NEWS

മൂന്നുമാസമായി 30കാരിക്ക് 17കാരനുമായി വഴിവിട്ട ബന്ധം, സാക്ഷിയായി 6 വയസുകാരി!! അച്ഛനോടു പറയുമെന്നു പറഞ്ഞ കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി ചണസഞ്ചിയിലാക്കി കിണറ്റിൽ തള്ളി, വീട്ടമ്മയും കൗമാരക്കാരനും അറസ്റ്റിൽ

· · 1 min read
Share: Copied!

ഹാഥ്‌റസ് (ഉത്തർപ്രദേശ്): 30 കാരിയും 17 കാരനും തമ്മിലുള്ള അവിഹിതബന്ധം കണ്ടെത്തിയ ആറുവയസുകാരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ വീട്ടമ്മയും കൗമാരക്കാരനും അറസ്റ്റിൽ. ഹാഥ്‌റസിന് സമീപം സിക്കന്ദ്ര റാവു പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഉർവി എന്ന പെൺകുട്ടി കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെ പത്ത് മണിയോടെ കുടുംബ വീ‌ട്ടിൽ ഒരു ച‌‌ടങ്ങു നട‌ക്കുന്നതിനിടെയാണ് ഉർവിയെ കാണാതായത്.

തുട‌ർന്നു നടത്തിയ തിരച്ചിലിനിടെ ഉച്ചയോടെ സമീപത്തെ കിണറ്റിൽനിന്നാണ് ചണസഞ്ചിയിലാക്കിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുട്ടിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി. വീട്ടമ്മയായ 30കാരിയും 17കാരനായ കൗമാരക്കാരനും തമ്മിൽ വഴിവിട്ട തരത്തിൽ പെരുമാറുന്നതു കണ്ട ഉർവി അത് തന്റെ അച്ഛനോടു പറയുമെന്നു ഭീഷണിപ്പെടുത്തിയതിനെ തുട‌ർന്നായിരുന്നു കൊലപാതകം.

കുട്ടിയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണത്തിനിടെ, അവിടെയുണ്ടായിരുന്ന വീട്ടമ്മയുടെ കയ്യിൽ കടിയേറ്റ പാട് പോലീസുകാർ കണ്ടതോടെയാണ് സംശയം വീട്ടമ്മയിലേക്ക് നീണ്ടത്. സംശയം തോന്നിയ പോലീസ് നടത്തിയ വിശദമായ ചോദ്യംചെയ്യലിൽ വീട്ടമ്മ കുറ്റം സമ്മതിക്കുകയായിരുന്നു. കഴുത്തുഞെരിക്കുന്നതിനിടെ കുട്ടി കടിച്ച പാടാണ് കയ്യിലുള്ളതെന്നും അവർ പറഞ്ഞു. ഇതോടെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

അതേസമയം വീട്ടമ്മയ്ക്ക് കൗമാരക്കാരനുമായി മൂന്നു മാസമായി വഴിവിട്ട ബന്ധമുണ്ടായിരുന്നു. ഇവർ തമ്മിൽ അടുത്തിടപഴകുന്നതു കണ്ട കുട്ടി അതു പുറത്തു പറയാതിരിക്കാനായിരുന്നു ക്രൂരമായ കൊലപാതകം. സംഭവദിവസം, ഭർത്താവും ഭർതൃമാതാവും പുറത്തുപോയ സമയത്താണ് 17കാരനെ വീട്ടിലേക്ക് ക്ഷണിച്ചതെന്നും 30 കാരി പോലീസുനോടു പറഞ്ഞു.

കാവലേൽപ്പിച്ചത് കള്ളിയെത്തന്നെ!! ബസിൽവച്ച് യാത്രക്കാരിയുടെ 5 പവന്റെ മാല പൊട്ടിച്ച പഞ്ചായത്ത് പ്രസിഡന്റ് പിടിയിൽ, വേരുകൾ തപ്പിപ്പോയ പോലീസ് ഞെട്ടി… ആള് ഒന്നാന്തരം ക്രിമിനൽ, നിരവധി കേസുകളിൽ പ്രതി

BREAKING NEWS
’രാജീവ് പ്രധാനമന്ത്രിയാകുന്നതിൽ എനിക്ക് പൂർണ്ണ എതിർപ്പായിരുന്നു’; രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം മുതൽ 2004ലെ തീരുമാനം വരെ; സോണിയയുടെ ആത്മകഥ ചർച്ചയാകുന്നു
28 Oct 2026
BREAKING NEWS
അതിതീവ്ര ചുഴലിക്കാറ്റായി അർണബ്; മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗം; ആന്ധ്രയിലും ഒഡീഷയിലും ജാഗ്രത, ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു; 72 ട്രെയിനുകളും 4 വിമാന സർവ്വീസുകളും റദ്ദാക്കി
28 Oct 2026
BREAKING NEWS
ഒരു ബില്യൺ ഡോളർ പണമായി സൈനിക ചരക്കു വിമാനത്തിൽ കയറ്റി തെഹ്റാനിലെത്തിച്ചു!! ലക്ഷ്യം സൗദി അറേബ്യയുടെ അടിസ്ഥാന സൗകര്യങ്ങൾക്കു നേരെയുള്ള ആക്രമണം അവസാനിപ്പിക്കുക, ഹൂതികൾക്ക് 8,800 കോടി നൽകാൻ സൗദി അറേബ്യ, ഇറാന്റെ മധ്യസ്ഥതയിൽ രഹസ്യ നീക്കം- റിപ്പോർട്ട്
28 Oct 2026
BREAKING NEWS
കുട്ടി കരഞ്ഞപ്പോൾ മടിയിൽ ഇരുത്തിയതെന്ന് മൊഴി...3 വയസുകാരനെ മടിയിലിരുത്തിയുള്ള ഡ്രൈവിം​ഗില്ഡ നടപടിയെടുത്ത് കഴക്കൂട്ടം ആർടിഒ, ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും, അശ്രദ്ധമായും അപകടകരമായും ഓടിച്ചതിന് കേസ്
28 Oct 2026