ന്യൂഡൽഹി: രണ്ടര വർഷത്തിനിടെ പ്രധാന മന്ത്രി നരേന്ദ്ര മോഡി നടത്തിയ വിദേശ സന്ദർശനങ്ങൾക്കായി ചെല വഴിച്ചത് 258 കോടി രൂപ. ഇക്കാലയളവിൽ 38 സന്ദർശനങ്ങളാണ് മോഡി നടത്തിയത്.
രാജ്യസഭയിൽ വിദേശ സഹമന്ത്രി പബിത്ര മാർ ഗരിറ്റയാണ് കണക്കുകൾ വെളിപ്പെടുത്തിയത്. 2023 ജൂണിൽ യുഎസ് യാത്രയ്ക്ക് മാത്രം ചെലവായത് 22 കോടിയാണ്. 2024ൽ 15 കോടിയും യുഎസ് യാത്രയ്ക്കായി ചെലവാക്കി. 2022ൽ നേപ്പാൾ സന്ദർശിച്ചതിന് 80 ലക്ഷവും 2023ൽ ജപ്പാൻ യാത്രയ്ക്ക് 17 കോടിയുമാണ് ചെലവായത്.2022ൽ ഡെൻമാർക്ക്, ഫ്രാൻസ്, യുഎഇ, ഉസ്ബെക്കിസ്ഥാൻ, ഇന്തോ നേഷ്യ, 2023ൽ ഓസ്ട്രേലിയ, ഈജിപ്ത്, സൗത്ത് ആഫ്രിക്ക, ഗ്രീസ്, 2024ൽ പോ ളണ്ട്, ഉക്രെയ്ൻ, റഷ്യ, ഇറ്റലി, ബ്രസീൽ, ഗയാന എന്നീ രാജ്യങ്ങളും സന്ദർശിച്ചു.