ഭോപ്പാൽ: കരച്ചിലോ നിശ്ശബ്ദതയോ വേണ്ട. ആഘോഷം മാത്രം മതി. ഞാൻ മരിക്കുമ്പോൾ, നീ എന്റെ ശവഘോഷയാത്രയുടെ ഭാഗമായി ഡ്രമ്മിന്റെ താളത്തിനനുസരിച്ച് നൃത്തംചെയ്ത് പാട്ടുപാടി യാത്രയാക്കണം. ദുഃഖത്തോടെയല്ല, സന്തോഷത്തോടെ വേണം എന്നെ യാത്രയാക്കാൻ…2021ൽ സോഹൻലാൽ ജെയിൻ തന്റെ പ്രിയ സുഹൃത്തിനോട് ആവശ്യപ്പെട്ട വാക്കുകളാണിവ.
ആ ആത്മാർഥ സുഹൃത്തിന്റെ അന്ത്യാഭിലാഷം കണ്ണീരോടെ നൃത്തംചെയ്ത് പൂർത്തിയാക്കുന്ന അംബാലാൽ പ്രജാപത് എന്നയാളുടെ ദൃശ്യം സാമൂഹികമാധ്യമങ്ങളിൽ വൈറലാവുകയാണ്. മധ്യപ്രദേശിലെ മന്ദ്‌സോറിലാണ് സംഭവം. അംബാലാലിന്റെ അടുത്ത സുഹൃത്തും സാമൂഹികപ്രവർത്തകനുമായ സോഹൻലാൽ ജെയിന്റെ മരണാനന്തരച്ചടങ്ങിനിടെയാണ് സംഭവം. സോഹൻലാലിന്റെ അന്ത്യാഭിലാഷമെന്ന നിലയ്ക്കാണ് താൻ നൃത്തംചെയ്ത് സുഹൃത്തിനെ യാത്രയാക്കിയതെന്ന് അംബാലാൽ പറഞ്ഞു.
‘അദ്ദേഹത്തിന്റെ സോഹൻലാൽ അന്ത്യയാത്രയിൽ ഞാൻ നൃത്തംചെയ്യുമെന്ന് അവനു വാക്കുകൊടുത്തിരുന്നു. ഞാൻ അത് ചെയ്തു. അദ്ദേഹം എനിക്കൊരു സുഹൃത്തിനേക്കാൾ മേലെയായിരുന്നു, എന്റെ നിഴലുപോലെ ആയിരുന്നു’, അംബാലാൽ പറഞ്ഞു. അർബുദബാധയെ തുടർന്നായിരുന്നു സോഹൻലാലിന്റെ മരണം.
2021 ജനുവരിയിൽ അംബാലാലിന് എഴുതിയ കത്തിലായിരുന്നു, ശവമഞ്ചത്തിന് മുന്നിൽ നൃത്തംചെയ്യണമെന്ന് സോഹൻലാൽ ആവശ്യപ്പെട്ടിരുന്നത്. ആ ആഗ്രഹമാണ് പ്രിയ സുഹൃത്ത് പൂർത്തിയാക്കിയത്.
In Mandsaur, India 🇮🇳, friendship transcended death
When social worker Sohanlal Jain passed away his close friend Ambalal Prajapat honored a final promise — dancing in front of his funeral procession as a tribute to their unbreakable bond.
A heart-touching moment from Javasia… pic.twitter.com/v2WyxKhaLQ
— Akhil Brahmand (@akhilbrahmand) July 31, 2025