BREAKING NEWS

‘‘സാറെ..കുറച്ച് സമയം എടുക്കുന്നുണ്ട്, കുഴപ്പമില്ലല്ലോ അല്ലേ?’’… ഇവർക്കുകൂടി കൊടുക്കു… പിന്നാലെ തനിക്ക് കിട്ടിയ ശീതളപാനീയം മുഖ്യമന്ത്രിക്കു നേരെ നീട്ടി… കളിക്കളത്തിനു പുറത്തുള്ള സഞ്ജുവിന്റെ പെരുമാറ്റം സമൂഹമാധ്യമങ്ങളിൽ വൈറൽ, ബഹുമാനം അത് പ്രവർത്തിയിലൂടെ… മനുഷ്യനോട് എങ്ങനെ പെരുമാറണം എന്ന് സഞ്ജു പലപ്പോഴും കാണിക്കാറുണ്ട് അയാളിലെ ആ നല്ല ക്യാരക്ടർ- കമെന്റുകൾ- Video

· · 1 min read
Share: Copied!

തിരുവനന്തപുരം: ട്വന്റി20 ലോകകപ്പിലെ ഇന്ത്യൻ നെടുംതൂൺ സഞ്ജു സാംസണിനെ ആദരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) മംഗലപുരത്ത് നിർമിച്ച പുതിയ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് സഞ്ജു സാംസണിനു മുഖ്യമന്ത്രി കെസിഎയുടെ ആദരമായി ഗോൾഡൻ ബാറ്റ് സമ്മാനിച്ചത്. ഇന്ത്യൻ ക്രിക്കറ്റിന് കേരളം നൽകിയ ഈടുറ്റ സംഭാവനയാണ് സഞ്ജുവെന്ന് അദ്ദേഹം പറഞ്ഞു.

ഇതിനിടെ ആദരിക്കൽ വേദിയിൽ മുതിർന്നവരോടുള്ള സഞ്ജുവിന്റെ പെരുമാറ്റത്തിന് സമൂഹമാധ്യമത്തിൽ അഭിനന്ദനപ്രവാഹമാണ്. വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്തായിരുന്നു സഞ്ജുവിന്റെ ഇരിപ്പിടം. പരിപാടി തുടങ്ങി അൽപസമയത്തിനകം, സഞ്ജുവിനു കുടിക്കാൻ ശീതളപാനീയം നൽകി. തനിക്ക് ഗ്ലാസിൽ ശീതള പാനീയവുമായി എത്തിയ യുവതിയോട്, മുഖ്യമന്ത്രിക്കും കൊടുക്കാൻ സഞ്ജു ആവശ്യപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. തുടർന്ന് യുവതി മുഖ്യമന്ത്രിയോട് ചോദിച്ചെങ്കിലും അദ്ദേഹം വേണ്ടായെന്നു പറഞ്ഞു.

കൂടാതെ സഞ്ജു തന്നെ മുഖ്യമന്ത്രിക്കു നേരേ ഗ്ലാസ് നീട്ടിയെങ്കിലും, അദ്ദേഹം ചിരിച്ചുകൊണ്ട് വേണ്ടായെന്നും സഞ്ജുവിനോടു കുടിച്ചോളാൻ പറയുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെ സഞ്ജുവിന് പ്രശംസിച്ച് ഒട്ടേറെ കമന്റുകളെത്തി. മുതിർന്നവരോട് സഞ്ജുവിനുള്ള ബഹുമാനമാണ് ഇതു സൂചിപ്പിക്കുന്നതെന്ന് പലരും ചൂണ്ടിക്കാട്ടി.

ഇതിനുശേഷം പ്രസംഗ സമയത്തും സഞ്ജുവിന്റെ പെരുമാറ്റ രീതിക്ക് ആരാധകർ കയ്യടിച്ചു. പ്രസംഗം അൽപം നീണ്ടപ്പോൾ, ‘‘സാറെ..കുറച്ച് സമയം എടുക്കുന്നുണ്ട്, കുഴപ്പമില്ലല്ലോ അല്ലേ?’’ എന്ന് മുഖ്യമന്ത്രിയോട് സഞ്ജു ചോദിച്ചു. ഇതിനുശേഷം ചിരിച്ചുകൊണ്ട് പ്രസംഗം തുടരുകയും ചെയ്തു.

അതേസമയം ചടങ്ങിനു മുന്നോടിയായി ലോക്ഭവനിലും ക്ലിഫ് ഹൗസിലും സഞ്ജു എത്തിയിരുന്നു. ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സഞ്ജുവിനെ പൊന്നാട അണിയിച്ചു സ്വീകരിച്ചു. കസവുമുണ്ടും സച്ചിൻ തെൻഡുൽക്കറുടെ ആത്മകഥയും സമ്മാനമായി നൽകി. ക്ലിഫ് ഹൗസിൽ ബൊക്കെ നൽകിയാണ് സഞ്ജുവിനെ മുഖ്യമന്ത്രി ക്ഷണിച്ചത്. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളടക്കം ഒപ്പംനിന്നു ഫോട്ടോയെടുക്കുകയും ചെയ്തായിരുന്നു മടക്കം.

 

View this post on Instagram

 

A post shared by Cinehoods Media (@cinehoods)

 

BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026