BREAKING NEWS

15 കാരിയായ മകളുടെ പിന്നാലെ നടന്നു ശല്യം ചെയ്യൽ, ചോദ്യം ചെയ്ത പിതാവിന്റെ വീട്ടുമുറ്റത്തുകിടന്ന ഓട്ടൊ കത്തിച്ച് യുവാക്കളുടെ പ്രതികാരം, രണ്ടു പേർ അറസ്റ്റിൽ

· · 1 min read
Share: Copied!

പാലക്കാട്: 15 കാരിയായ മകളുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത പിതാവിന്റെ ഓട്ടോറിക്ഷ കത്തിച്ചു യുവാക്കളുടെ പ്രതികാരം. പാലക്കാട് മേപ്പറമ്പിലാണ് സംഭവം. മേപ്പറമ്പ് സ്വദേശി റഫീഖിന്റെ ഓട്ടോറിക്ഷയാണ് കത്തിച്ചത്. സംഭവത്തിൽ പ്രദേശവാസിയായ യുവാവ് ആഷിഫ്, ഷെഫീഖ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ അർധരാത്രിയാണ് സംഭവം. റഫീഖിന്റെ വീട്ടിലെത്തിയാണ് ആഷിഫ് ഓട്ടോറിക്ഷ കത്തിച്ചത്. 15 വയസുള്ള മകളെ ആഷിഫ് പിന്നാലെ നടന്ന് നിരന്തരം ശല്യം ചെയ്തതിരുന്നു. ഇതു മകൾ പറഞ്ഞതനുസരിച്ച് റഫീഖ് ചോദ്യം ചെയ്തു. ഇതോടെയായിരുന്നു യുവാക്കളുടെ പ്രതികാര നടപടി.

അതേസമയം റഫീഖിന്റെ ഏക വരുമാനമാർഗമാണ് ഇതോടെ ഇല്ലാതായത്. കേസ് ഒത്തുതീർപ്പാക്കാൻ പ്രതികളുടെ ബന്ധുക്കൾ ശ്രമിക്കുന്നതായാണ് വിവരം. യാതൊരുവിധ ഒത്തുതീർപ്പിനും തയാറല്ലെന്നാണ് റഫീഖ് പറയുന്നത്.

“ഞാൻ മരിക്കുമ്പോൾ കരച്ചിലോ, നിശ്ശബ്ദതയോ വേണ്ട, ആഘോഷം മാത്രം മതി!! നീ എന്റെ ശവഘോഷയാത്രയിൽ ഡ്രമ്മിന്റെ താളത്തിനനുസരിച്ച് നൃത്തംചെയ്ത് പാട്ടുപാടി യാത്രയാക്കണം, ദുഃഖത്തോടെയല്ല, സന്തോഷത്തോടെ”… കണ്ണീരോടെ നൃത്തം ചെയ്ത് പ്രിയ സുഹൃത്തിനു യാത്രാമൊഴി- വീഡിയോ

BREAKING NEWS
ഇടുക്കിയിൽ കനത്ത മഴ, കല്ലാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു, ഡാമിലെ വെള്ളം ഒഴുക്കിവിടുന്ന സാഹചര്യത്തിൽ ചിന്നാർ, കല്ലാർ പുഴകളുടെ ഇരുകരകളിൽ താമസിക്കുന്നവർ തീരത്തു ജാഗ്രത പാലിക്കണം- കളക്ടർ!! അടിമാലി-മൂന്നാർ റൂട്ടിൽ ഗതാഗതം നിരോധിച്ചു
20 Oct 2026
BREAKING NEWS
"ആർഎസ്എസ് പുരുഷന്മാർക്ക് മാത്രം പ്രാധാന്യം നൽകുന്ന ഭരണഘടനാവിരുദ്ധ സംഘടന, സ്ത്രീകൾ പുരുഷന്മാരുടെ സ്വത്താണെന്ന് അവർ വിശ്വസിക്കുന്നു!! അവരുടെ സ്വന്തം സ്ത്രീകളിൽ പലരും എന്റെ പക്ഷത്താണ് നിൽക്കുന്നത്, അവരുടെ പിന്തുണ എനിക്കുണ്ട്, ഞാൻ വിശ്വസിക്കുന്നത് ശിവശക്തിയിൽ"- രാഹുൽ ഗാന്ധി
20 Oct 2026
BREAKING NEWS
'ഈ പ്രസ്ഥാനത്തെ യഥാർഥത്തിൽ മുന്നോട്ടുകൊണ്ടുപോയത് ആരാണെന്ന് ചോദിച്ചാൽ അത് അവരാണ്, ഞാൻ അവരുടെ നിർദേശങ്ങൾ അനുസരിക്കുക മാത്രമാണ് ചെയ്തത്, നാളെ എവിടെ പോകണം, എന്തു ചെയ്യണമെന്ന് അവർ പറയും, ഞാൻ അത് ചെയ്യും!! പുറത്തുനിന്ന് നോക്കുമ്പോൾ ഞാനാണ് നേതാവെന്ന് തോന്നാമെങ്കിലും യഥാർഥത്തിൽ തീരുമാനങ്ങൾ എടുത്തിരുന്നത്...
20 Oct 2026
BREAKING NEWS
കോവളം സ്പായിൽ മനുഷ്യമൃ​ഗങ്ങളിൽ നിന്ന് 16 കാരി നേരിട്ടത് ഒരു പെൺകുട്ടിക്ക് താങ്ങാനാകുന്നതിലും അപ്പുറം പീഡനം, ഒരു ദിവസം പതിനഞ്ചോളം ആളുകൾ വരെ പെൺകുട്ടിയെ പീഡനത്തിനിരയാക്കി!! കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെടർ അനുരൂപ് അറസ്റ്റിൽ, ഇയാൾക്ക് മറ്റു സ്പാകളുമായി ബന്ധങ്ങളുണ്ടോ എന്നതിലും അന്വേഷണം, സസ്പെൻഷൻ
20 Oct 2026