മലപ്പുറം: പൊന്നാനി എരമംഗലത്ത് ചേരി തിരിഞ്ഞു ഏറ്റുമുട്ടി സിപിഎം പ്രവർത്തകർ. എരമംഗലത്തെ സിപിഎം ലോക്കൽ കമ്മറ്റി ഓഫീസ് കെട്ടിടത്തിലെ ഡിവൈഎഫ്ഐ ഓഫീസിലെ പ്രവർത്തകരാണ് ഏറ്റുമുട്ടിയത്. സംഘർഷത്തിൽ പ്രവർത്തകർ ഓഫീസ് അടിച്ചു തകർത്തു. ഓഫീസിലുണ്ടായിരുന്ന മൊബൈൽ ഫ്രീസർ, ബൾബ്, ടിവി ഉൾപ്പെടെയാണ് അടിച്ചു തകർത്തത്. സംഭവത്തിൽ വിശദീകരണവുമായി പാർട്ടി നേതാക്കൾ രംഗത്തെത്തി. എരമംഗലം മൂക്കുതല ഉത്സവത്തിനിടെ ഉണ്ടായ തർക്കമാണ് സംഭവത്തിലേയ്ക്ക് നയിച്ചതെന്നും രാഷ്ടീയ കാരണമല്ലൊണ് സിപിഎം നേതൃത്വം വിശദീകരിച്ചത്.

















































