BREAKING NEWS

അമ്മാ എനിക്കിവിടെ മടുത്തമ്മാ…, ഇവിടെ ജയിലുപോലെയാണ്… കാര്യങ്ങൾ അറിയാൻ വാർഡനെ ഇനി വിളിച്ചാൽ മോളെ പുറത്താക്കുമെന്ന് സായി ഇൻചാർജിന്റെ ഭീഷണി, വീട്ടിലെ സാഹചര്യം കാരണം മോളോട് എങ്ങനെയെങ്കിലും പിടിച്ചു നിൽക്കാൻ ആവശ്യപ്പെട്ടു, സായി സ്പോർട്സ് സ്കൂളിനെതിരെ ​ആരോപണവുമായി സാന്ദ്രയുടെ കുടുംബം;

· · 1 min read
Share: Copied!

കൊല്ലം: കൊല്ലം സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിനികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂളിനെതിരെ ആരോപണവുമായി സാന്ദ്രയുടെ കുടുംബം രം​ഗത്ത്. മരിക്കുന്നതിന്റെ തലേ ദിവസം സാന്ദ്ര വിളിച്ചിരുന്നുവെന്നും സായി ഹോസ്റ്റലിൽ ജയിലിൽ ഇട്ട പോലെയായിരുന്നു ജീവിതമെന്നും സാന്ദ്ര പറഞ്ഞിരുന്നുവെന്നും മാതാപിതാക്കൾ ആരോപിച്ചു. സംഭവത്തിലെ ദുരൂഹത നീക്കാൻ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും സാന്ദ്രയുടെ കു‌ടുംബം ആവശ്യപ്പെട്ടു.

മോള് നേരത്തെ വിളിച്ച് ഈ സ്ഥാപനത്തിൽ തുടരാൻ പറ്റാത്ത സാഹചര്യം ആണെന്ന് പറഞ്ഞിരുന്നു. മുമ്പുണ്ടായിരുന്ന വാർഡൻ സാന്ദ്രയുമായി നല്ല ബന്ധത്തിലായിരുന്നു. എന്നാൽ ഒരു മാസം മുമ്പ് ആ വാർഡൻ മാറി, ആ വാർഡനെ വിളിക്കാൻ പാടില്ലെന്ന് സായി ഇൻചാർജ് രാജീവ്‌ ആവശ്യപ്പെട്ടു. വിളിച്ചാൽ മോളെ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി. പലപ്പോഴും ഇവിടെ നിൽക്കാൻ പറ്റുന്നില്ല, മടങ്ങി വരികയാണെന്നു പറയുമ്പോൾ വീട്ടിലെ സാഹചര്യം കാരണം എങ്ങനെയെങ്കിലും പിടിച്ചുനിൽക്കാൻ ആവശ്യപ്പെടുമായിരുന്നു. കുട്ടികളുടെ സമഗ്ര അന്വേഷണം വേണമെന്നും സാന്ദ്രയുടെ അമ്മ സിന്ധു ആവശ്യപ്പെട്ടു.

അതേസമയം കൊല്ലത്ത് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഹോസ്റ്റലിലാണ് കോഴിക്കോട് സ്വദേശിനിയായ പ്ലസ് ടു വിദ്യാർത്ഥിനിയും തിരുവനന്തപുരം സ്വദേശിനിയായ പത്താം ക്ലാസുകാരിയും തൂങ്ങി മരിച്ചത്. പുലർച്ചെ 5 മണിയായിട്ടും സായിയിലെ കായിക പരിശീലനത്തിനായി തയ്യാറാകേണ്ട സമയമായിട്ടും രണ്ട് പെൺകുട്ടികളെ കണ്ടില്ല. പരിശോധിച്ചപ്പോഴാണ് ഹോസ്റ്റൽ മുറി അടച്ചിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. മുട്ടിവിളിച്ചിട്ടും തുറന്നില്ല. തുടർന്ന് വാർഡനും മറ്റുള്ളവരും ചേർന്ന് മുറി തള്ളിത്തുറന്നു. ഫാനിൽ തൂങ്ങി മരിച്ച നിലയിൽ പെൺകുട്ടികളെ കണ്ടെത്തുകയായിരുന്നു. മരണത്തിൽ ദുരൂഹതയില്ലെന്നും വ്യക്തിപരമായ പ്രശ്നങ്ങളാണ് കാരണമെന്നുമാണ് പ്രാഥമിക നിഗമനം.

മൂന്നു ദിവസമായി സുഖമില്ലാതെ കിടപ്പിൽ, തൊഴിലുറപ്പ് പണിക്കു ചെന്നപ്പോൾ സമരത്തിൽ പങ്കെടുത്തവർക്കു മാത്രം പണി, ബാക്കിയുള്ളവർക്ക് വീട്ടിലിരിക്കാം… സിപിഎം സമരത്തിൽ പങ്കെടുക്കാത്തതിന്റെ പേരിൽ ആദിവാസി വയോധികയെ മടക്കിയയച്ചതായി പരാതി, വിവാദമായതോടെ 42 പേർക്കുളള തൊഴിൽദിനം മാത്രമേ ബാക്കിയുള്ളു, അതിനാൽ കുറച്ചുപേരെ മാറ്റി നിർത്തിയെന്ന് മറുപടി

 

BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026
BREAKING NEWS
സരൾ ബില്ലിൽ സഭയിൽ വാക്പോര്; ‘കരാള ബിൽ’ എന്ന് ജി. സുധാകരൻ, നടപ്പായാൽ നെൽവയലുകളില്ലാതാകുമെന്ന് പിണറായി; പ്രതിഷേധിച്ച് സഭ വിട്ടിറങ്ങി പ്രതിപക്ഷം; എതിർപ്പുകൾക്കിടെ പാസാക്കി
29 Oct 2026