കണ്ണൂർ: കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ വീട്ടിൽനിന്ന് രാജവെമ്പാലയെ പിടികൂടി. ചെറുവാഞ്ചേരി സ്വദേശി ശ്രീജിത്തിന്റെ വീട്ടിൽ കുട്ടികളുടെ കളിപ്പാട്ടത്തിന്റെ അടിയിലാണ് ഇന്നലെ രാത്രി രാജവെമ്പാലയെ കണ്ടത്. ഉടൻ തന്നെ വനംവകുപ്പുമായി ബന്ധപ്പെടുകയായിരുന്നു.
ശ്രീജിത്തിന്റെ മകന്റെ ഇലക്ട്രിക് കാറിനടിയിലാണ് പാമ്പ് കിടന്നിരുന്നത്. പാമ്പു പിടുത്തക്കാരൻ ബിജിലേഷ് കോടിയേരി എത്തിയാണ് പാമ്പിനെ പിടികൂടിയത്. പാമ്പിനെ കണ്ട സമയത്ത് കുട്ടികൾ കളിപ്പാട്ടത്തിനടുത്തില്ലാതിരുന്നതിനാൽ അപകടം ഒഴിവായി.