BREAKING NEWS

പ്രണയാഭ്യർഥന നിരസിച്ചു, ആശുപത്രിയിലെത്തിയ 19 കാരിയെ അടിച്ചുവീഴ്ത്തി, യുവതിയുടെ നെഞ്ചിൽ കയറിയിരുന്ന് കഴുത്തറുത്ത് കൊലപ്പെടുത്തി, ക്രൂര കൊലപാതകത്തിൽ കാണികളായി ചുറ്റുമുള്ളവർ, യുവതി മരിച്ചത് രക്തം വാർന്ന്

· · 1 min read
Share: Copied!

ഭോപാൽ: മധ്യപ്രദേശിലെ നരസിംഹ്‌‌പുരിൽ ആശുപത്രിക്കുള്ളിൽ കയറി 19 വയസുകാരിയെ അതി ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. ജൂൺ 27നാണ് സന്ധ്യ ചൗധരിയെന്ന പ്ലസ് ടു വിദ്യാർഥിനിയെ അഭിഷേക് കോഷ്ടി എന്നയാൾ കൊലപ്പെടുത്തിയത്.

അഭിഷേകിന്റെ പ്രണയാഭ്യർഥന സന്ധ്യ നിരസിച്ചതിന്റെ പേരിലാണ് കൊലപാതകമെന്നാണ് പുറത്തുവരുന്ന വിവരം. സുഹൃത്തിന്റെ സഹോദരന്റെ ഭാര്യയെ സന്ദർശിക്കാനെന്നു പറഞ്ഞ് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സന്ധ്യ വീട്ടിൽനിന്ന് ഇറങ്ങിയത്. ഇതിനിടെ ഉച്ചയോടെ തന്നെ അഭിഷേകും ആശുപത്രിക്ക് സമീപം എത്തിയതായി സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ആശുപത്രിയിലെ 22ാം നമ്പർ മുറിക്കു പുറത്തുവച്ച് സന്ധ്യയോട് സംസാരിക്കുന്നതും ദൃശ്യത്തിലുണ്ട്. പെട്ടെന്ന് സന്ധ്യയെ മർദിച്ചശേഷം തറയിലേക്ക് തള്ളിയിടുകയായിരുന്നു. തുടർന്ന് സന്ധ്യയുടെ നെഞ്ചിൽ കയറിയിരുന്ന ഇയാൾ കയ്യിൽ കരുതിയിരുന്ന കത്തി കൊണ്ട് കഴുത്തറക്കുകയായിരുന്നു. ഇതിനുശേഷം സ്വന്തം കഴുത്തറക്കാൻ അഭിഷേക് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെആശുപത്രിയിൽനിന്ന് പുറത്തുപോയ ഇയാൾ ബൈക്കിൽ രക്ഷപ്പെട്ടു.

അതേസമയം സംഭവത്തിന്റെ ദൃക്സാക്ഷികൾ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. അപകടം ആരും തടയാൻ ശ്രമിച്ചില്ലെന്നും ആക്ഷേപമുണ്ട്. തിരക്കേറിയ ആശുപത്രിക്കുള്ളിൽ പട്ടാപ്പകൽ നടന്ന കൊലപാതകം ആർക്കും തടയാനായില്ലെന്നത് മധ്യപ്രദേശിലെ ആശുപത്രികളുടെ സുരക്ഷയെക്കുറിച്ച് ആക്ഷേപങ്ങളുയർത്തിയിട്ടുണ്ട്. അഭിഷേക് സന്ധ്യയെ കൊലപ്പെടുത്തുന്ന സമയം ആശുപത്രി ജീവനക്കാരും രോഗികളും കൂട്ടിരിപ്പുകാരുമടക്കം ഒട്ടേെറപ്പേർ സമീപത്തുണ്ടായിട്ടും ആരും പ്രതിയെ തടയാൻ ശ്രമിക്കുന്നതായി ദൃശ്യങ്ങളിൽ ഇല്ല.

മാത്രമല്ല ഡോക്ടർമാരും സുരക്ഷാ ഉദ്യോഗസ്ഥരുമടങ്ങുന്ന എമർജൻസി ഏരിയയിലാണ് ആക്രമണം നടന്നത്. സംഭവ സമയം സമീപത്തെ ട്രോമ സെന്ററിനു മുന്നിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും സെന്ററിനുള്ളിൽ ഡോക്ടർമാരും നഴ്സുമാരും മറ്റ് ഉദ്യോഗസ്ഥരും ഉണ്ടായിട്ടും ആരും അഭിഷേകിനെ തടയാൻ തയ്യാറായില്ല. കൂടാതെ രക്തം വാർന്നാണ് സന്ധ്യ മരിച്ചത്. സംഭവം മൂന്നരയോടെയാണ് സന്ധ്യയുടെ വീട്ടുകാരെ അറിയിച്ചത്. വീട്ടുകാർ എത്തുമ്പോഴും മൃതദേഹം സംഭവസ്ഥലത്തു തന്നെ കിടക്കുകയായിരുന്നെന്നും ആരോപണമുണ്ട്.

ഇതേത്തുടർന്ന് സന്ധ്യയുടെ വീട്ടുകാർ ആശുപത്രിക്കു മുന്നിലെ റോഡ് ഉപരോധിച്ചിരുന്നു. ഉത്തരവാദികൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് അധികൃതർ ഉറപ്പു നൽകിയതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.

വെടിനിർത്തലിന് സമ്മർദ്ദം ചെലുത്തി ലോകരാജ്യങ്ങൾ!! ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ സ്‌കൂളുകളിൽ അഭയം തേടിയവരേയും ഭക്ഷണമുൾപ്പെടെയുളള സഹായം തേടിയിറങ്ങിയവരേയും ലക്ഷ്യമിട്ട് വീണ്ടും ഇസ്രയേൽ ആക്രമണം, 95 പലസ്തീനികൾ കൊല്ലപ്പെട്ടു

BREAKING NEWS
പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി വയനാട്ടിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു, 876 ജീവനക്കാരുടെ പരിശീലനം പൂർത്തിയായി
17 Oct 2026
BREAKING NEWS
വയനാട്ടിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു; 876 ജീവനക്കാരുടെ പരിശീലനം പൂർത്തിയായി
17 Oct 2026
BREAKING NEWS
മുന്നിലും പിന്നിലും ലോറി, മധ്യത്തിൽ സ്കൂട്ടർ യാത്രികർ... പിന്നിലുള്ള ലോറി അമിതവേ​ഗത്തിലെത്തി ദമ്പതികൾ സഞ്ചരിച്ച വാഹനമടക്കം മുന്നേപോയ വാഹനത്തിലേക്ക് ഇടിച്ചുകയറ്റി...രോ​ഗി സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ദമ്പതികൾക്ക് അതിദാരുണ അന്ത്യം!! മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് മാറ്റാൻ കഴിയാത്ത വിധം വാ​ഹനത്ത...
17 Oct 2026
BREAKING NEWS
മാത്യു കുഴൽനാടന് ഭീഷണി, ‘സംരക്ഷണം നൽകണം’; പോലീസിന് പരാതി നൽകി
17 Oct 2026