BREAKING NEWS

വെടിനിർത്തലിന് സമ്മർദ്ദം ചെലുത്തി ലോകരാജ്യങ്ങൾ!! ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ സ്‌കൂളുകളിൽ അഭയം തേടിയവരേയും ഭക്ഷണമുൾപ്പെടെയുളള സഹായം തേടിയിറങ്ങിയവരേയും ലക്ഷ്യമിട്ട് വീണ്ടും ഇസ്രയേൽ ആക്രമണം, 95 പലസ്തീനികൾ കൊല്ലപ്പെട്ടു

· · 1 min read
Share: Copied!

​ഗാസ സിറ്റി: ഗാസയിൽ വെടിനിർത്തൽ നടപ്പിലാക്കാൻ ലോകരാജ്യങ്ങളുടെ സമ്മർദ്ദം ഏറുമ്പോൾ ഗാസ ലക്ഷ്യമിട്ട് വീണ്ടും ഇസ്രയേൽ ആക്രമണം. ബോംബാക്രമണത്തിൽ 95 പലസ്തീനികൾ കൊല്ലപ്പെട്ടു. മുൻപു നടന്ന ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ സ്‌കൂളുകളിൽ അഭയം തേടിയവരും ഭക്ഷണമുൾപ്പെടെയുളള സഹായം തേടിയിറങ്ങിയവരുമാണ് ഇന്നലെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൂടാതെ ആശുപത്രിയെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നിരവധിപേർക്ക് പരുക്കുപറ്റി.

വെടിനിർത്തൽ നടപ്പിലാക്കാൻ ഇസ്രയേലിനു ലോകരാജ്യങ്ങളുടെ സമ്മർദ്ദം ഏറുന്ന സാഹചര്യത്തിലാണ് ഗാസയിലെ ആക്രമണം ഇസ്രയേൽ കടുപ്പിച്ചിരിക്കുന്നത്. ഗാസ സിറ്റിയിലും കടൽത്തീരത്തുളള ഒരു കഫേയിലുമാണ് ഇന്നലെ ഇസ്രയേൽ ആക്രമണമുണ്ടായത്. ഗാസ സിറ്റിയിൽ 62 പേരും കഫേയിൽ 30 പേരുമാണ് കൊല്ലപ്പെട്ടത്. സ്ത്രീകളും കുട്ടികളും മാധ്യമപ്രവർത്തകരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.

അതേസമയം ഇന്റർനെറ്റ് സൗകര്യമുൾപ്പെടെ വാഗ്ദാനം ചെയ്തിരുന്ന സ്ഥമായിരുന്നു കഫേ. ആയിരക്കണക്കിനു പേർ അഭയം തേടിയ മധ്യ ഗാസയിലെ ദെയ്ർ എൽ ബലായിലെ അൽ അഖ്‌സ ആശുപത്രിക്ക് മുന്നിലും ഇസ്രയേൽ സൈന്യം ആക്രമണം നടത്തി. തെക്കൻ ഗാസയിൽ അമേരിക്കയുടെയും ഇസ്രയേലിന്റെയും പിന്തുണയുളള ഗാസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ നടത്തുന്ന സഹായ വിതരണ കേന്ദ്രങ്ങളിൽ ഭക്ഷണത്തിനായി കാത്തുനിന്ന പലസ്തീനികളും ഇസ്രയേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

2023 ഒക്ടോബർ 7 മുതൽ ഗാസയിൽ ഇസ്രയേൽ തുടർച്ചയായി നടത്തുന്ന വംശഹത്യയിൽ 56,531 പേർ മരണപ്പെട്ടു. 1,33,642 പേർക്ക് പരുക്കേറ്റതായും പലസ്തീൻ വാർത്താ ഏജൻസിയായ WAFA റിപ്പോർട്ട് ചെയ്തു. 2025 മാർച്ച് മുതൽ 6,203 പേർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും 21,601 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

നാലര പതിറ്റാണ്ടായി നിലനിന്നിരുന്ന സിറിയയ്ക്കെതിരായ ഉപരോധം അവസാനിപ്പിച്ച് യുഎസ് ആഭ്യന്തര യുദ്ധത്തിൽ തകർന്ന സിറിയയുടെ പുനർനിർമിതിക്കു വേണ്ട സഹായം നൽകും- ട്രംപ്, വികസനത്തിലേക്കുള്ള വാതിൽ തുറക്കപ്പെട്ടന്ന് സിറിയ

BREAKING NEWS
പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി വയനാട്ടിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു, 876 ജീവനക്കാരുടെ പരിശീലനം പൂർത്തിയായി
17 Oct 2026
BREAKING NEWS
വയനാട്ടിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു; 876 ജീവനക്കാരുടെ പരിശീലനം പൂർത്തിയായി
17 Oct 2026
BREAKING NEWS
മുന്നിലും പിന്നിലും ലോറി, മധ്യത്തിൽ സ്കൂട്ടർ യാത്രികർ... പിന്നിലുള്ള ലോറി അമിതവേ​ഗത്തിലെത്തി ദമ്പതികൾ സഞ്ചരിച്ച വാഹനമടക്കം മുന്നേപോയ വാഹനത്തിലേക്ക് ഇടിച്ചുകയറ്റി...രോ​ഗി സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ദമ്പതികൾക്ക് അതിദാരുണ അന്ത്യം!! മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് മാറ്റാൻ കഴിയാത്ത വിധം വാ​ഹനത്ത...
17 Oct 2026
BREAKING NEWS
മാത്യു കുഴൽനാടന് ഭീഷണി, ‘സംരക്ഷണം നൽകണം’; പോലീസിന് പരാതി നൽകി
17 Oct 2026