മലപ്പുറം: മഞ്ചേരി കാട്ടുങ്ങലിലെ സ്വർണക്കച്ചവടക്കാരനെ ആക്രമിച്ച് സ്വർണം കവർന്നത് നാടകമെന്ന് സംശയം. സംഭവവുമായി ബന്ധപ്പെട്ട് പരാതിക്കാരനായ ശിവേഷിനെയും സഹോദരൻ ബെൻസിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. സ്വർണക്കച്ചവടക്കാരനെ ആക്രമിച്ച് 75 പവൻ സ്വർണം കവർന്ന സംഭവത്തിൽ ഇവരുടെ സഹായമുണ്ടെന്ന് പോലീസ് കണ്ടെത്തി. കവർച്ച ചെയ്യപ്പെട്ട മുഴുവൻ സ്വർണവും പോലീസ് കണ്ടെടുത്തു. സ്വർണം തട്ടിയെടുത്ത വലമ്പൂർ സ്വദേശിയുടെ വീട്ടിൽ നിന്നാണ് മുഴുവൻ സ്വർണവും കണ്ടെടുത്തത്.
വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെ തങ്ങളെ ആക്രമിച്ച്സ്വർണം കവർന്നെന്നാണ് പരാതിയിൽ പറയുന്നത്. മഞ്ചേരി ഭാഗത്തുനിന്ന് മലപ്പുറത്തേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന തിരൂർക്കാട് കടവത്ത് പറമ്പ് ബാലൻ്റെ മകൻ ശിവേഷ് (34), മഞ്ചേരി കിടങ്ങഴി ഷാപ്പുംകുന്ന് ചപ്പങ്ങത്തൊടി ഗോപാലൻ മകൻ സുകുമാരൻ (25) എന്നിവരെയാണ് മറ്റൊരു ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ച് സ്വർണം തട്ടിയെടുത്തത് എന്നാണ് ഇവർ ആദ്യം പറഞ്ഞത്.
കഞ്ചാവെത്തിച്ചു നൽകിയത് ഇതരസംസ്ഥാന തൊഴിലാളി, പണപ്പിരിവ് നടത്തിയത് കൊല്ലം സ്വദേശിയായ മൂന്നാം വർഷ വിദ്യാർഥി, ഇയാൾക്കായുള്ള തിരച്ചിൽ ഊർജിതം, കുസാറ്റ് പരിസരത്തെ സ്വകാര്യ ഹോസ്റ്റലുകളിലും പരിശോധന, ഒരു വിദ്യാർഥി പിടിയിൽ
കാട്ടുങ്ങലിൽ ബൈക്ക് നിർത്തി ഒരാൾ കടയിൽ സാധനം വാങ്ങാൻ കയറിയപ്പോൾ സ്‌കൂട്ടർ ചവിട്ടി വീഴ്ത്തി സ്‌കൂട്ടറിൻ്റെ കൊളുത്തിൽ ബാഗിൽ തൂക്കിയിട്ട സ്വർണവുമായി കടന്നു കളയുകയായിരുന്നുവെന്നാണ് ഇവർ നേരത്തെ പോലീസിനോട് പറഞ്ഞിരുന്നത്. മലപ്പുറം ഭാഗത്തേക്കാണ് ബൈക്ക് ഓടിച്ചു പോയത്. മൊഴിയിലെ വൈരുദ്ധ്യമാണ് ഇരുവർക്കുമെതിരെ നിൽക്കുന്നത്.
അതേസമയം സംഭവത്തിൽ സ്കൂട്ടർ യാത്രക്കാരിൽ ശിവേഷിനും സഹോദരൻ ബെൻസിനും പങ്കുള്ളതായി പോലീസ് കണ്ടെത്തി. ജ്വല്ലറികളിൽ വിൽപന നടത്താനുള്ള സ്വർണമാണ് നഷ്‌ടമായത്. നിലവിൽ പോലീസ് ശിവേഷിനെയും ബെൻസിനെയും ചോദ്യം ചെയ്തുവരികയാണ്.