അശ്വതി:ചെലവുകള്‍ അധികരിക്കും, ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തീകരിക്കും, തൊഴില്‍നേട്ടം.
ഭരണി: കാര്യനിര്‍വഹണശേഷി വര്‍ധിക്കും, വ്യവഹാരങ്ങളില്‍ വിജയം, വാക്കുകള്‍ ശ്രദ്ധയോടെ ഉപയോഗിക്കണം.
കാര്‍ത്തിക: യാത്രകള്‍ സഫലമാകും, ജീവിതപങ്കാളിയുടെ ആരോഗ്യക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തും.
രോഹിണി: ധനപരമായി ഉയര്‍ച്ച, എല്ലാമേഖലയിലും നേട്ടങ്ങളുണ്ടാകും, ബന്ധുഗുണം.
മകയിര്യം: മറ്റുള്ളവരെ ആശ്രയിച്ചു ചെയ്യുന്ന കാര്യങ്ങളില്‍ ഗുണംകുറയും, ആദ്ധ്യാത്മിക കാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും.
തിരുവാതിര: പ്രതിസന്ധികളെ അതിജീവിക്കും, ദൂരയാത്രകളുണ്ടാകും, മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും.
പുണര്‍തം: ധനപരമായ ഇടപാടുകളില്‍ ശ്രദ്ധവേണം, ഗൃഹാന്തരീക്ഷം സുഖപ്രദമാകും.
പൂയം: ആരോഗ്യപരമായി അനുകൂലമുണ്ടാകും, സാമ്പത്തികശേഷി വര്‍ധിക്കും, നൂതനപദ്ധതികള്‍ക്ക് രൂപംനല്‍കും.
ആയില്യം: കാര്‍ഷിക മേഖലയില്‍നിന്ന് നേട്ടങ്ങള്‍ പ്രതീക്ഷിക്കാം, വാക്കുകള്‍ യാഥാര്‍ഥ്യമാകും, സജ്ജനസമ്പര്‍ക്കം.
മകം: തൊഴില്‍പരമായി പുരോഗതിയുണ്ടാകും, ബന്ധുഗുണം, മംഗളകര്‍മങ്ങളില്‍ നേതൃസ്ഥാനം വഹിക്കും.
പൂരം: വസ്തുതര്‍ക്കങ്ങളില്‍ പരാജയം സംഭവിക്കാം, സുഹൃത്തുക്കളുടെ പിന്തുണയാല്‍ ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തീകരിക്കും.
ഉത്രം: സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, പുതിയ സംരംഭങ്ങള്‍ക്കുതുടക്കം കുറിക്കാന്‍ പറ്റിയ സമയമല്ല.
അത്തം: വ്യവസ്ഥകള്‍ക്കതീതമായി പ്രവര്‍ത്തിക്കും, ദൂരയാത്രകളുണ്ടാകും, സാമ്പത്തിക ചെലവുകള്‍ അധികരിക്കും.
ചിത്തിര: വസ്തുനിഷ്ഠമായി കാര്യങ്ങളെ വിലയിരുത്തുന്നതില്‍ പരാജയപ്പെടാം, ബന്ധുജനങ്ങളുമായി ഐക്യപ്പെടും.
ചോതി: ദൂരയാത്രകളുണ്ടാകും, സഹപ്രവര്‍ത്തകരുടെ പിന്തുണലഭിക്കും, സാഹസപ്രവൃത്തികളില്‍നിന്ന് വിട്ടുനില്‍ക്കണം.
വിശാഖം: കാര്യസാധ്യം, സാമ്പത്തികലാഭം, ബന്ധുജനസമാഗമം, ക്ഷേത്രകാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കല്‍ എന്നിവയുണ്ടാകും.
അനിഴം: സന്താനഗുണം, മനസിന് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ സംഭവിക്കും, ജീവിതപങ്കാളിയുടെ പിന്തുണയാല്‍ ആശ്വാസം തോന്നും.
തൃക്കേട്ട: പ്രണയകാര്യങ്ങളില്‍ അനുകൂല തീരുമാനം, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, പൂര്‍വകാല സുഹൃത്തുക്കളെ കണ്ടുമുട്ടും.
മൂലം: കുടുംബത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും, ബന്ധുജനങ്ങളുടെ പിന്തുണയുണ്ടാകും, സ്വപ്‌നസാക്ഷാത്കാരത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും.
പൂരാടം: എതിരാളികളെ നിഷ്പ്രഭരാക്കും, നിലപാടുകളില്‍നിന്ന് വ്യതിചലിക്കില്ല, ബന്ധുഗുണമുണ്ടാകും.
ഉത്രാടം: മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം, എതിര്‍ലിംഗത്തില്‍പ്പെട്ടവരുമായി ഇടപഴകുമ്പോള്‍ കരുതലുണ്ടാകണം.
തിരുവോണം: മാനസിക സമ്മര്‍ദം അധികരിക്കും, സമൂഹത്തില്‍ അംഗീകാരം ലഭിക്കും, വാക്കുകള്‍ തീഷ്ണമാകും.
അവിട്ടം: സുഹൃത്തുക്കളുടെ സഹായസഹകരണം ലഭിക്കും, എല്ലാക്കാര്യങ്ങളും ആത്മവിശ്വാസത്തോടെ ചെയ്തു തീര്‍ക്കും.
ചതയം: വാഹന ഉപയോഗത്തില്‍ ശ്രദ്ധവേണം, വാക്കുകള്‍ കരുതലോടെ ഉപയോഗിക്കണം, സാമ്പത്തിക ചെലവുണ്ടാകും.
പുരുരുട്ടാതി: ധനപരമായി ഉയര്‍ച്ചയുണ്ടാകും, സഹോദരങ്ങളുടെ വിവാഹക്കാര്യങ്ങളില്‍ അനുകൂല തീരുമാനം.
ഉത്രട്ടാതി: സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, മനസിന് തൃപ്തിയാകുന്ന കാര്യങ്ങളില്‍ ഇടപഴകും.
രേവതി: കാര്യനിര്‍വഹണശേഷി വര്‍ധിക്കും, വിവാദകാര്യങ്ങളില്‍നിന്നു വിട്ടു നില്‍ക്കണം.