മുതിർന്ന മാധ്യമപ്രവർത്തകരായ എം പി ബഷീറും രാജീവ് ശങ്കരനും നേതൃത്വം നൽകുന്ന പുതിയ മാധ്യമ സംരംഭം ജനുവരി ആദ്യവാരത്തിൽ പ്രവർത്തനം തുടങ്ങും. ഡിജിറ്റൽ മാർക്കറ്റിംഗ്, മീഡിയ ടെക്നോളജി മേഖലകളിൽ സംരംഭകരായ അലൻ ജോണും കിരൺ ജെയിംസുമാണ് ജോയിന്‍ ദ സ്‌റ്റോറി സ്ഥാപക ഡയറക്ടര്‍മാർ. ജോയിൻ ദി സ്റ്റോറിയുടെ ഔപചാരിക പ്രഖ്യാപനവും ലോഗോ കൈമാറ്റവും കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നു.
വിശ്വാസ്യതക്ക് പരമപ്രാധാന്യം നൽകുന്നതും എ ഐ -ഡിജിറ്റല്‍ സാങ്കേതികവിദ്യയെ ഗുണപരമായി പ്രയോജനപ്പെടുതുന്നതുമായിരിക്കും പുതിയ സംരംഭമെന്നു ജോയിൻ ദി സ്റ്റോറി പ്രൈവറ്റ് ലിമിറ്റഡ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മലയാളത്തിലെ ആദ്യ വാർത്ത ചാനലായ ഇന്ത്യാവിഷന്‍റെ മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായ എം.പി. ബഷീര്‍, റിപ്പോർട്ടർ ലൈവ്, ന്യൂസ് മലയാളം എന്നീ ചാനലുകളുടെ എഡിറ്റോറിയൽ മേധാവിയായിരുന്നു. മീഡിയവണ്‍ ചാനല്‍ മുന്‍ കോഓര്‍ഡിനേറ്റിംഗ് എഡിറ്ററാണ് രാജീവ് ശങ്കരന്‍.
കൊച്ചിയിൽ നടന്ന ചടങ്ങിൽ സ്ഥാപനത്തിന്റെ ലോഗോ പ്രകാശനം മുൻ പ്രസ് കൗൺസിൽ മെമ്പർ ഡോക്ടർ സെബാസ്റ്റ്യൻ പോൾ നിർവഹിച്ചു .
ഓരോ ദിവസത്തെയും പ്രധാന വാര്‍ത്തകളെ വസ്തുതാപരമായി വിശകലനം ചെയ്യുന്ന ഡിബേറ്റുകൾ, വാർത്താ എക്‌സ്‌പ്ലെയിനറുകള്‍, ആഴത്തില്‍ വാസ്തവം തേടുന്ന അഭിമുഖങ്ങള്‍, സമൂഹത്തിന്റെ വിവിധ തലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍, വിവിധ മേഖലകളിലെ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ ഉൾകൊള്ളുന്ന വീഡിയോ കോളങ്ങൾ എന്നിവയാവും ‘ജോയിന്‍ ദ സ്റ്റോറി’യുടെ അടിസ്ഥാന ഉള്ളടക്കം. യൂട്യൂബ് ചാനലുകള്‍, മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പോര്‍ട്ടലുകള്‍, നൂതനമായ സാങ്കേതികതയും ഉള്ളടക്കവും ഉറപ്പാക്കുന്ന ടെലിവിഷൻ ചാനൽ എന്നിവയാവും പ്രധാന പ്ലാറ്റ്‌ഫോമുകള്‍. റിപ്പോര്‍ട്ടര്‍മാര്‍, ക്രിയേറ്റർമാർ, ജേണലിസത്തോട് താല്‍പ്പര്യമുള്ള പൊതുജനങ്ങള്‍ എന്നിവരുടെ ഒത്തുചേരലാവും ‘ജോയിന്‍ ദ സ്‌റ്റോറി’യില്‍ ഉണ്ടാവുക. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ വാണിജ്യപരമായി എങ്ങനെ ലാഭകരമാക്കാം ദീര്‍ഘകാല ലക്ഷ്യവും ഈ സംരംഭത്തിനുണ്ടെന്നു ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തുടക്കത്തിൽ മലയാളത്തിലും പിന്നീട് ഇംഗ്ലീഷിലുമുള്ള പ്ലാറ്റ്‌ഫോമുകള്‍ നിലവില്‍വരും. കേരളത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള വാർത്താ സ്‌റ്റോറികള്‍ ജനങ്ങളിലേക്കെത്തിക്കുന്ന മാധ്യമസ്ഥാപനമാകുക എന്ന ലക്ഷ്യത്തിനാവും ‘ജോയിന്‍ ദ സ്‌റ്റോറി’ പ്രാധാന്യം നല്‍കുക.
“കേവലം മറ്റൊരു ന്യൂസ്‌റൂം സൃഷ്ടിക്കുകയല്ല ഞങ്ങളുടെ ലക്‌ഷ്യം. സാങ്കേതികവിദ്യ ഗുണപരമായി പ്രയോജനപ്പെടുത്തുന്നതും വാർത്തയിലെ സത്യനിഷ്ഠയെ ശക്തിപ്പെടുത്തുന്നതും, ഓരോ സ്റ്റോറിയും പൊതുജനഅവബോധത്തെ ഉയര്‍ത്തുന്നതുമായ ഒരു മാധ്യമ സ്ഥാപനം നിര്‍മ്മിക്കുകയാണ് ലക്ഷ്യം,” ജോയിന്‍ ദ സ്‌റ്റോറി സ്ഥാപക ഡയറക്ടറായ അലന്‍ ജോണ്‍ പറഞ്ഞു.
“കാര്യങ്ങള്‍ ആഴത്തില്‍ വിവരിച്ചുതരുന്നതിന് പകരം ആര്‍ത്തട്ടഹസിക്കുന്ന വാര്‍ത്താ ശൈലിയോട് ആഗോളതലത്തില്‍ ഒരു മടുപ്പ് ദൃശ്യമാണ്. ഈ ശൈലിയെ മാറ്റിമറിക്കാനാണ് ഞങ്ങളുടെ മാധ്യമ സംരംഭം ശ്രമിക്കുക,” മറ്റൊരു സ്ഥാപക ഡയറക്ടറായ കിരണ്‍ ജയിംസ് പറഞ്ഞു.
—
For details
Kiran James +91 9995553300
















































