ഗാസ: തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസില്‍ ഇന്നു പുലര്‍ച്ചെ നടന്ന ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാഹ് അല്‍ ബര്‍ദാവീലും ഭാര്യയും കൊല്ലപ്പെട്ടു. സുരക്ഷാ സങ്കേതത്തില്‍ പ്രാര്‍ഥിച്ചു കൊണ്ടിരിക്കെയായിരുന്നു മരണം.”അദ്ദേഹത്തിന്റെയും ഭാര്യയുടെയും മറ്റു രക്തസാക്ഷികളുടെയും രക്തം വിമോചനത്തിനും സ്വാതന്ത്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിന്റെ ഇന്ധനമായി നിലനില്‍ക്കും.
ശത്രുവിന് നമ്മുടെ നിശ്ചയദാര്‍ഢ്യത്തെ തകര്‍ക്കാനാവില്ല.” എന്ന് മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ ഹമാസ് അറിയിച്ചു.മുതിര്‍ന്ന ഹമാസ് നേതാവായ സലാഹ് അല്‍ ബര്‍ദാവീലിനെ 1993ല്‍ ഇസ്രയേല്‍ തടവിലാക്കിയിരുന്നു. 2006ല്‍ പലസ്തീനിയന്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ അംഗമായിരുന്നു. ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോയിലേക്ക് ബര്‍ദാവീല്‍ തിരഞ്ഞെടുക്കപ്പെട്ടത് 2021ലാണ്. ഇസ്രയേല്‍ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.