അശ്വതി: സാമ്പത്തിക കാര്യങ്ങളില്‍ ഗുണപരമായ ദിനം, നയപരമായി പെരുമാറും, ദീര്‍ഘവീക്ഷണത്തോടെ ചെയ്യുന്ന പ്രവൃത്തികളില്‍ നേട്ടങ്ങളുണ്ടാകും.
ഭരണി: ക്ഷേത്രക്കാര്യങ്ങള്‍ക്കായി സമയം മാറ്റിവയ്ക്കും, കുടുംബത്തില്‍ ഐക്യമുണ്ടാകും, സാമ്പത്തിക നേട്ടം.
കാര്‍ത്തിക: തൊഴിലുമായി ബന്ധപ്പെട്ട് അനുകൂല അറിയിപ്പ് ലഭിക്കും, ഇടപെടുന്ന കാര്യങ്ങളിലെല്ലാം വിജയമുണ്ടാകും, സൗഹൃദം കൊണ്ട് ഗുണമുണ്ടാകും.
രോഹിണി: ഭാഗ്യാനുഭവങ്ങളുണ്ടാകും, സാമ്പത്തിക സ്രോതസുകള്‍ വര്‍ധിക്കും, മാതാവിന്റെ ആരോഗ്യക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയുണ്ടാകും.
മകയിര്യം: തൊഴില്‍മേഖലയില്‍ നേട്ടങ്ങളുണ്ടാകും, വ്യാപാരികള്‍ക്ക് മികച്ച ദിവസം, അശ്രദ്ധ കൊണ്ട് ധനനഷ്ടം ഉണ്ടാകാം.
തിരുവാതിര: സാമ്പത്തിക ഇടപാടുകളില്‍ ശ്രദ്ധവേണം, സഹപ്രവര്‍ത്തകരുടെ പിന്തുണയാല്‍ ഏറ്റെടുത്ത കാര്യങ്ങള്‍ യഥാസമയം പൂര്‍ത്തീകരിക്കാന്‍ സാധിക്കും.
പുണര്‍തം: ആരോഗ്യക്കാര്യങ്ങളില്‍ ശ്രദ്ധ ആവശ്യമാണ്, സുതാര്യക്കുറവിനാല്‍ സംയുക്ത സംരംഭങ്ങളില്‍നിന്ന് പിന്മാറും, കാര്‍ഷിക രംഗത്ത് നേട്ടം.
ആയില്യം: മാതാവിനോട് സ്നേഹം വര്‍ധിക്കും, അലച്ചിലുണ്ടാകും, പണച്ചെലവ് അധികരിക്കും.
മകം: സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാകും, വിചാരിച്ച കാര്യങ്ങള്‍ നിഷ്പ്രയാസം നടപ്പാകും, ജീവിതപങ്കാളി നിമിത്തം നേട്ടങ്ങളുണ്ടാകും.
പൂരം: തൊഴിലന്വേഷകര്‍ക്ക് അനുകൂല അറിയിപ്പ് ലഭിക്കും, വിവിധങ്ങളായ കാര്യങ്ങളില്‍ വ്യാപൃതരാകും, സാമ്പത്തിക നേട്ടം.
ഉത്രം: സൗഹൃദം ഗുണകരമാകും, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, വ്യാപാര ബന്ധങ്ങളില്‍ പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കം.
അത്തം: ഗൃഹാന്തരീക്ഷം സുഖപ്രദമാകും, ഉന്നതവ്യക്തികളുമായി ആത്മബന്ധമുണ്ടാകും, സാമ്പത്തിക നേട്ടം.
ചിത്തിര: സ്വസ്ഥതകുറയും, വാര്‍ത്താവിനിമയ രംഗത്ത് ശ്രദ്ധനേടുന്ന പ്രവര്‍ത്തനങ്ങള്‍കാഴ്ച വയ്ക്കും, സാമ്പത്തിക സ്ഥിതിയില്‍മാറ്റം.
ചോതി: കാര്യനിര്‍വഹണ ശേഷി വര്‍ധിക്കും, ബന്ധുജനങ്ങളെ കണ്ടുമുട്ടും, മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും.
വിശാഖം: കുടുംബാംഗങ്ങള്‍ തമ്മില്‍ അഭിപ്രായഭിന്നത ഉടലെടുക്കാതെ ശ്രദ്ധിക്കണം, യാത്രകള്‍ വിജയിക്കും.
അനിഴം: ആരോഗ്യപ്രശ്‌നങ്ങളുണ്ടാകും, വിദഗ്ധ ചികിത്സ തേടും, സന്താനങ്ങളാല്‍ അഭിമാനമുണ്ടാകും.
തൃക്കേട്ട: സാമ്പത്തിക സ്ഥിതിയില്‍ മാറ്റമുണ്ടാകും, വാക്കുകള്‍ ശ്രദ്ധയോടെ ഉപയോഗിക്കണം, സഹോദരഗുണം.
മൂലം: വാഹനങ്ങള്‍ക്ക് അറ്റകുറ്റപ്പണി, ദൂരയാത്ര, അലച്ചില്‍, സാമ്പത്തിക നഷ്ടം എന്നിവയുണ്ടാകാം, പ്രതിസന്ധികളെ തരണം ചെയ്യും.
പൂരാടം: സഹായം ചെയ്തവരില്‍നിന്ന് വിപരീതാനുഭവങ്ങളുണ്ടാകും, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, വാഗ്ദാനം പാലിക്കും.
ഉത്രാടം: കുടുംബത്തില്‍ സന്തോഷാനുഭവം ഉണ്ടാകും, ഇഷ്ടജനങ്ങളുമായി സമയം ചെലവഴിക്കും, സന്താനഗുണമുണ്ടാകും.
തിരുവോണം: സഹോദരഗുണമുണ്ടാകും, സാമ്പത്തികശേഷിയില്‍ വര്‍ധന, കാര്‍ഷിക രംഗത്ത് നേട്ടങ്ങളുണ്ടാക്കാന്‍സാധിക്കും.
അവിട്ടം: സഹായികളില്‍നിന്ന് ഗുണാനുഭവങ്ങളുണ്ടാകം, വിവാദവിഷയങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണം, സാമ്പത്തിക ബുദ്ധിമുട്ട്.
ചതയം: വാക്കുകള്‍ രൂക്ഷമാകാതെ ശ്രദ്ധിക്കണം, അനാവശ്യ ചെലവുകളുണ്ടാകും, സുഹൃത്തുക്കളുടെ സഹായം ലഭിക്കും.
പുരുരുട്ടാതി: സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, വിവാഹക്കാര്യങ്ങളില്‍ തീരുമാനം, ബന്ധുജനസൗഖ്യം
ഉത്രട്ടാതി: കാലങ്ങള്‍ക്കുശേഷം ജന്മനാട്ടിലെത്തുന്നതിനും മംഗളകര്‍മങ്ങളില്‍ പങ്കെടുക്കുന്നതിനും അവസരം, ബന്ധുജനസമാഗമം.
രേവതി: കാര്‍ഷികരംഗത്ത് നേട്ടങ്ങളുണ്ടാകും, വിവാദവിഷയങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണം, സാമ്പത്തിക പ്രതിസന്ധിയെ മറികടക്കും
ജ്യോതിഷാചാര്യ ഷാജി പൊന്നമ്പുള്ളി
9995373305, 8075211288