അശ്വതി: കാര്യസാധ്യത്തിനായി അക്ഷീണം പരിശ്രമിക്കേണ്ടതായി വരും, ദൂരയാത്രകളും അലച്ചിലും ഉണ്ടാകും, സുഹൃത്തുക്കളെ കൊണ്ട് ഉപകാരമുണ്ടാകും.
ഭരണി: നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിൽ കാലതാമസം വരും, അനാരോഗ്യ പ്രവണതകളിൽനിന്നു വിട്ടുനിൽക്കണം, കലാകാരന്മാർക്ക് മികച്ച അവസരങ്ങളുണ്ടാകും.
കാർത്തിക: സുഹൃത്തുക്കളെ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം, വാക്കുകൾ ശ്രദ്ധാപൂർവം ഉപയോഗിക്കും, പിതൃതുല്യർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകും.
രോഹിണി: സാമ്പത്തികമായി ഗുണപരമായ ദിവസം, ജീവിതപങ്കാളിയുടെ നിർദേശങ്ങൾ സ്വീകാര്യമായി തോന്നും, സന്താനങ്ങൾ മൂലം ഗുണാനുഭവം.
മകയിര്യം: യാത്രകൾ കൊണ്ട് പ്രയോജനം ഉണ്ടാകും, ശ്രദ്ധക്കുറവ് മൂലം നഷ്ടങ്ങളുണ്ടാകാം, മാതാവിന്റെ ആരോഗ്യക്കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം.
തിരുവാതിര: അനുഭവങ്ങൾ ഉൾക്കൊണ്ട് എടുക്കുന്ന തീരുമാനങ്ങൾ വിജയമാകും, സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കം പാലിക്കും, ശത്രുശല്യം കുറയും.
പുണർതം: മുൻപിൻ നോക്കാതെ എടുക്കുന്ന തീരുമാനങ്ങൾ ഗുണം ചെയ്യില്ലെന്ന് തിരിച്ചറിയണം, എതിർലിംഗക്കാരിൽനിന്ന് സഹായം ലഭിക്കും, സാമ്പത്തികമായി അനുകൂലം.
പൂയം: മാനസികമായി നിലനിന്നിരുന്ന ആശങ്കകൾ അകലും, അനുകൂലസാഹചര്യം മുതലാക്കാൻ പരമാവധി ശ്രമം നടത്തും, ഉത്തരവാദിത്വങ്ങൾ വർധിക്കും.
ആയില്യം: സന്താനങ്ങൾ മുഖേന സന്തോഷാനുഭവങ്ങൾ, കുടുംബസ്വത്തിൽ ആഗ്രഹിച്ച തീരുമാനങ്ങളുണ്ടാകും, തൊഴിലുമായി ബന്ധപ്പെട്ട് നേട്ടങ്ങളുണ്ടാകും.
മകം: കുടുംബത്തിൽനിലനിന്നിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ശ്രമിക്കും, ഇഷ്ടജനങ്ങളുമായി സമയം ചെലവഴിക്കും, സത്യസന്ധമായ പ്രവർത്തികൾക്ക് അംഗീകാരം.
പൂരം: തൊഴിലുമായി ബന്ധപ്പെട്ട് ധാരാളം യാത്രകൾ നടത്തും, സാഹസിക പ്രകടനങ്ങളിൽനിന്നു വിട്ടുനിൽക്കണം, പിതൃതുല്യരിൽനിന്നും ദുഃഖാനുഭവങ്ങളുണ്ടാകും.
ഉത്രം: സാമ്പത്തിക കാര്യങ്ങളിൽ പ്രതീക്ഷയുള്ള മറുപടികൾലഭിക്കും, ലക്ഷ്യത്തിലെത്താൻ കഠിനശ്രമം നടത്തണം, സന്താനഗുണം.
അത്തം: സഹോദരങ്ങളിൽനിന്ന് ഗുണാനുഭവങ്ങൾ, സുതാര്യക്കുറവിനാൽ കൂട്ടുവ്യാപാരത്തിൽനിന്ന് പിന്മാറും, സഹപ്രവർത്തകരുടെ പിന്തുണലഭിക്കും.
ചിത്തിര: തൊഴിൽമേഖലയുമായി ബന്ധപ്പെട്ട് അസ്വാരസ്യങ്ങളുണ്ടാകാം, ഏതുപ്രതിസന്ധിയെയും മറികടക്കാനുള്ള മനോധൈര്യമുണ്ടാകും, സാമ്പത്തിക ചെലവ് വർധിക്കും.
ചോതി: പരീക്ഷകാര്യങ്ങളിൽ വിജയമുണ്ടാകും, വിശിഷ്ടങ്ങളായ ദേവാലയ ദർശനം നടത്തും, സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കംപാലിക്കണം.
വിശാഖം: വിവിധങ്ങളായകാര്യങ്ങൾ ചുരുങ്ങിയസമയം കൊണ്ട്‌ചെയ്തു തീർക്കേണ്ടതായി വരും, സ്വപ്‌നസാക്ഷാത്കാരമുണ്ടാകും, കർമഗുണമുണ്ടാകും.
അനിഴം: സുഹൃത്തുക്കളുടെ സഹായം ഉണ്ടാകും, ബന്ധുബലം വർധിക്കും, സമൂഹത്തിൽ അംഗീകാരം നേടാൻ സാധിക്കും, ജീവിതപങ്കാളിയുടെ ആരോഗ്യക്കാര്യങ്ങളിൽ ആശങ്കയുണ്ടാകും.
തൃക്കേട്ട: നയപരമായി എല്ലാക്കാര്യങ്ങളെയും അഭിമുഖീകരിക്കാൻ സാധിക്കും, ഇഷ്ടഭക്ഷണ സമൃദ്ധി, ഇഷ്ടജനങ്ങളുമായി സമ്പർക്കം എന്നിവയുണ്ടാകും.
മൂലം: കാര്യാലോചനകളില്ലാതെ പ്രവർത്തിക്കും, വാഹനസംബന്ധമായി ചെലവ് വർധിക്കും, ഗൃഹാന്തരീക്ഷം പൊതുവേ സുഖപ്രദമാകും.
പൂരാടം: ഉത്തരവാദിത്വങ്ങളിൽനിന്ന് ഒളിച്ചോടാൻ ശ്രമം നടത്തും, ദീർഘവീക്ഷണങ്ങളോടെനടത്തുന്ന പദ്ധതികളിൽ പുരോഗതിയുണ്ടാകും, സാമ്പത്തിക ചെലവ് വർധിക്കും.
ഉത്രാടം: ബന്ധുജനങ്ങളുടെ പിന്തുണയുണ്ടാകും, സന്താനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കും, ഗൃഹാന്തരീക്ഷം സന്തോഷ പ്രദമാകും.
തിരുവോണം: സാമ്പത്തിക സ്രോതസുകൾ വർധിക്കും, സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും, ഏറ്റെടുത്ത പദ്ധതികൾ യഥാസമയം പൂർത്തീകരിക്കും.
അവിട്ടം: സഹോദരഗുണമുണ്ടാകും, കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങളുണ്ടാകും, നാനാതുറകളിൽനിന്നും സഹായവാഗ്ദാനമുണ്ടാകും.
ചതയം: തൊഴിൽപരമായി നേട്ടങ്ങളുണ്ടാകും, സാമ്പത്തികമായി മെച്ചപ്പെട്ട ദിവസമായിരിക്കും, നാൽക്കാലികളിൽനിന്നും നേട്ടങ്ങളുണ്ടാകും.
പുരുരുട്ടാതി: ദൂരയാത്രകളിൽ ഫലം കാണും, അന്യദേശത്ത് നിന്ന് കൂടുതൽ ഗുണഫലം ലഭിക്കും, വിചാരിക്കാതെ ധനം വരവ് ഉണ്ടാകും.
ഉത്രട്ടാതി: ആരോഗ്യപ്രശ്‌നങ്ങളുണ്ടാകും, ക്ഷമയോടെ ചെയ്യുന്ന പ്രവർത്തികളിൽനേട്ടങ്ങളുണ്ടാകും, കാർഷിക കാര്യങ്ങളിൽ താത്പര്യം വർധിക്കും.
രേവതി: ആരോഗ്യം വീണ്ടെടുക്കും, ജീവിതപങ്കാളി മുഖേന നേട്ടങ്ങളുണ്ടാകും, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, പുതിയ പദ്ധതികൾ ഏറ്റെടുക്കും.
ജ്യോതിഷാചാര്യ ഷാജി പൊന്നമ്പുള്ളി
9995373305,8075211288