കോഴിക്കോട്: താമരശ്ശേരി കൈതപ്പൊയിൽ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ ഹസ്ന എന്ന യുവതിയെ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. യുവതി കൂടെ താമസിച്ചിരുന്ന ആദിൽ എന്ന യുവാവിന് ഹസ്ന അയച്ച ശബ്ദ സന്ദേശം പുറത്തുവന്നതോടെ മരണത്തിനു പിന്നിൽ ലഹരി ഇടപാടും സംശയിക്കപ്പെടുന്നുണ്ട്. ശബ്ദ സന്ദേശത്തിൽ ലഹരി ഇടപ്പാടുകൾ പുറത്തുപറയുമെന്നും കൊടിസുനിയും ഷിബുവും അടക്കം കുടുങ്ങുമെന്നും യുവതി പറയുന്നു.
ഫോൺ വിളിച്ചിട്ട് കൂടെ താമസിക്കുന്ന ആദിൽ എടുക്കാത്തതിനെ തുടർന്ന് യുവതി അയച്ച ഓഡിയോ സന്ദേശമാണ് പുറത്തുവന്നിട്ടുള്ളത്. എന്റെ ജീവിതം പോയി എന്ന് യുവതി പറയുന്നു. കൊടിസുനി മുതൽ ഷിബു വരെ കുടുങ്ങും. എനിക്കറിയാവുന്ന എല്ലാ വിവരങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ താൻ പുറത്തുവിടുമെന്നും യുവതി പറയുന്നു.
അതേസമയം വീട്ടിലേക്ക് വരുന്നെന്ന് ഹസ്ന വിളിച്ചുപറഞ്ഞിരുന്നെങ്കിലും പിന്നീട് മരണവിവരമാണ് കുടുംബം അറിഞ്ഞത്. എട്ട് മാസമായി ആദിലിനൊപ്പം ഈ ഫ്ലാറ്റിലായിരുന്നു ഹസ്ന താമസിച്ചിരുന്നത്. സംഭവത്തിൽ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അതേസമയം, പോലീസ് ഓഡിയോ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ടെന്നാണ് വിവരം.

















































