BREAKING NEWS

തൊണ്ടിമുതൽ തിരിമറിക്കേസിൽ ആന്റണി രാജുവിനും കൂട്ടാളിക്കും ത‌ടവുശിക്ഷ, എംഎൽഎ പദവി നഷ്ടമാകും, തെരഞ്ഞെടുപ്പിൽ മത്സരിക്കാനും അയോ​ഗ്യത, അപ്പീൽ നൽകാൻ ഒരു മാസം ജാമ്യം, സിജെഎം കോടതി ശിക്ഷ വിധിക്കണമെന്ന പ്രോസിക്യൂഷൻ അപേക്ഷ കോടതി പരി​ഗണിച്ചില്ല

· · 1 min read
Share: Copied!

തിരുവനന്തപുരം: മുൻ മന്ത്രിയും ഇപ്പോൾ എംഎൽഎയുമായ ആന്റണി രാജുവിനും കോടതി മുൻ ജീവനക്കാരനായ ജോസിനും തൊണ്ടിമുതൽ തിരിമറിക്കേസിൽ 3 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണ് വിധി. അതേസമയം അപ്പീൽ നൽകാനായി ആന്റണി രാജുവിനും ജോസിനും ഒരു മാസത്തേക്ക് ജാമ്യം അനുവദിച്ചു. ഈ കാലയളവിൽ അപ്പീൽ നൽകാം. കേസിൽ ജോസ് ഒന്നാം പ്രതിയും ആന്റണി രാജു രണ്ടാം പ്രതിയുമാണ്.

അതേസമയം രണ്ടു വർഷത്തിനു മുകളിൽ ശിക്ഷ വിധിച്ചതിനാൽ‌ ആന്റണി രാജുവിന്റെ എംഎൽഎ പദവി നഷ്ടമാകും. വിധി പുറത്തുവന്നതോടെ ആന്റണി രാജുവിനു തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യത നേരിടേണ്ടിവരും. ശിക്ഷ പൂർത്തിയാക്കി ജയിലിൽനിന്ന് ഇറങ്ങുന്ന ദിവസം മുതൽ ആറു വർഷത്തേക്കാണ് അയോഗ്യത.

1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്‌ഷൻ 8 (3) അനുസരിച്ചാണ് അയോഗ്യത കൽപിച്ചിരിക്കുന്നത്. ഐപിസി 120 (ബി) അനുസരിച്ച് കബളിപ്പിക്കലിന് 6 മാസം ശിക്ഷ ഇരുവർക്കും ലഭിച്ചു. ഐപിസി 201 അനുസരിച്ച് രണ്ടു പ്രതികളും 3 വർഷം ശിക്ഷയും 10,000 രൂപ പിഴയും അടയ്ക്കണം. ഐപിസി 193 അനുസരിച്ച് 3 വർഷവും ഐപിസി 465 അനുസരിച്ച് 2 വർഷവും ശിക്ഷ അനുഭവിക്കണം. ഐപിസി 404 അനുസരിച്ച് ജോസ് ഒരു വർഷം തടവുശിക്ഷ അനുഭവിക്കണം.

അതുപോലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിക്ക് കൊടുക്കാൻ പറ്റുന്ന പരമാവധി ശിക്ഷയായ 3 വർഷമാണ് നൽകിയിരിക്കുന്നതെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. ഐപിസി 409 വകുപ്പു പ്രകാരം സർക്കാർ ഉദ്യോഗസ്ഥരുടെ വിശ്വാസവഞ്ചനയ്ക്കു കുറ്റക്കാരനായാൽ 10 വർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിക്ക് (ഒന്ന്) ഈ വകുപ്പുകൾക്കു പരമാവധി ശിക്ഷ വിധിക്കാൻ കഴിയാത്തതിനാൽ സിജെഎം കോടതി ശിക്ഷ വിധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ അപേക്ഷ നൽകിയിരുന്നു. എന്നാൽ കോടതി ആവശ്യം പരിഗണിച്ചില്ല.

1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരിമരുന്നു കേസിൽ പിടിയിലായ ഓസ്‌ട്രേലിയൻ പൗരനെ ശിക്ഷയിൽനിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിയായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്നാണ് കേസ്.

ആൻഡ്രൂ സാൽവദോർ സർവലിയെ രക്ഷപെടുത്തിയത് വെട്ടിതൈച്ച് കൊച്ചുകുട്ടികളുടെ അളവിലേക്ക് മാറ്റിയ അടിവസ്ത്രം!! കേസ് ആന്റണി രാജുവിലേക്ക് തിരിച്ചു വിട്ടത് സ്വന്തം കൈപ്പടയിൽ എഴുതി ഒപ്പിട്ടു നൽകിയ തൊണ്ടി രജിസ്റ്റർ, കേസ് വീണ്ടും തുറപ്പിച്ചത് ഇന്റർപോളിനു ലഭിച്ച ഒരു കത്ത്… എംഎൽഎയുടെ പേരുപോലും പരാമർശിച്ചിട്ടില്ല, പക്ഷെ ഒളിയമ്പുകൾ കൃത്യമായി കൊണ്ടു…

 

BREAKING NEWS
’യമുനയിലെ മലിനീകരണം കുറഞ്ഞു’; അവകാശവാദത്തിന് പിന്നാലെ നദിയിൽ മുങ്ങിക്കുളിച്ച് വെള്ളം കുടിച്ച് മനോജ് തിവാരി, രാഹുൽ ഗാന്ധിയുംഅരവിന്ദ് കെജ്രിവാളും വന്നു കുളിക്കൂവെന്നും തിവാരി
30 Oct 2026
BREAKING NEWS
അഭിനയ മോഹത്തിന് വീട്ടുകാര്‍ എതിരുനിന്നു, നിര്‍ബന്ധത്തിന് വഴങ്ങി ബിബിഎയ്ക്ക് ചേര്‍ന്നു, 19-ാം നിലയില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി
30 Oct 2026
BREAKING NEWS
രണ്ട് വർഷമായി പ്രണയത്തിൽ, കാമുകിയെ കാണാനെത്തിയ 31 കാരന്റെ കൈ-കാലുകൾ ബന്ധിച്ച് പുളിമരത്തിൽ കെട്ടിയിട്ടു, വടികളും അടിക്കോലുകളും ഉപയോഗിച്ച് ക്രൂര മർദനം, വിവരമറിഞ്ഞ് യുവാവിന്റെ പിതാവെത്തുമ്പോൾ കണ്ടത് ഇരുമ്പുകട്ടിലിൽ കിടത്തി ചാക്കുപോലുള്ള ഒരു പുതപ്പ് ഉപയോഗിച്ച് മൂടിയ മകന്റെ മൃതദേഹം!! യുവതിയുടെ അമ്മയും...
30 Oct 2026
BREAKING NEWS
പാതിരാത്രി എംഎസ്എഫ് നേതാവിന്റെ വീടിന് നേരെ പെട്രോള്‍ ബോംബേറ്, കേസെടുത്ത് പൊലീസ്
30 Oct 2026