കൊച്ചി: കൊച്ചിയിൽ ഒമ്പതാം ക്ലാസുകാരൻ ഏഴാം ക്ലാസുകാരിയായ സഹോദരിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയതായി പരാതി. സംഭവത്തിൽ പാലാരിവട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം ആൺകുട്ടി ലഹരിക്ക് അടിമയാണെന്നു സൂചനയുണ്ട്.
കഴിഞ്ഞ ഡിസംബറിൽ വീട്ടിൽവച്ചാണ് സംഭവം. പെൺകുട്ടി കൂട്ടുകാരിയോട് സംഭവം വെളിപ്പെടുത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. സ്‌കൂൾ അധികൃതർ ശിശുക്ഷേമസമിതിയിൽ സംഭവം റിപ്പോർട്ട് ചെയ്യുകയും ശിശുക്ഷേമസമിതി പോലീസിൽ പരാതി നൽകുകയുമായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പാലാരിവട്ടം പോലീസ് അറിയിച്ചു.